സാധാരണക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്! ഐക്യൂ Z11i 5G ലോഞ്ച് ചെയ്തു
iQOO Z11i 5G launched: ഐക്യൂ Z സീരീസിന്റെ ഭാഗമായി ഐക്യൂ Z11i 5ജി ചൈനയിൽ ലോഞ്ച് ചെയ്തു. ഇത് ഇന്ത്യയിലെ സാധാരണക്കാരുടെ ബജറ്റ് 5ജി ഫോൺ സ്വപ്നങ്ങൾക്കും പ്രതീക്ഷ നൽകുന്നുണ്ട്. കാരണം ഈ ബജറ്റ് 5ജി ഫോൺ അധികം വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 8GB വരെ റാമും 8GB വെർച്വൽ റാം ഫീച്ചറും ഈ ബജറ്റ് ഐക്യൂ 5ജി ഫോണിൽ ഉണ്ട്.

Iqoo Z11i 5g Launched
ഐക്യൂ തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ മോഡൽ കൂടി അവതരിപ്പിച്ചിരിക്കുന്നു. ഐക്യൂ Z സീരീസിന്റെ ഭാഗമായി ഐക്യൂ Z11i 5ജി (iQOO Z11i 5G) എന്ന മോഡൽ ആണ് ചൈനയിൽ ലോഞ്ച് ചെയ്തത്. ഇത് ഇന്ത്യയിലെ സാധാരണക്കാരുടെ ബജറ്റ് 5ജി ഫോൺ സ്വപ്നങ്ങൾക്കും പ്രതീക്ഷ നൽകുന്നുണ്ട്. കാരണം ഈ ബജറ്റ് 5ജി ഫോൺ അധികം വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വിലയിൽ അവതരിപ്പിച്ചതിനാൽത്തന്നെ പരിമിതമായ ഫീച്ചറുകൾ ആണ് ഈ ഐക്യൂ ഫോണിലുള്ളത്. പക്ഷേ മറ്റ് ബ്രാൻഡുകളുടെ ബജറ്റ് ഫോണുകളുമായി താരമത്യം ചെയ്യുമ്പോൾ ഇത് സെഗ്മെന്റിലെ മികച്ച ഓപ്ഷനുകളിലൊന്നാണ്.
സ്‌നാപ്ഡ്രാഗൺ 4 Gen 2 പ്രോസസർ കരുത്തും 8GB വരെ റാമും 8GB വെർച്വൽ റാം ഫീച്ചറും ഈ ബജറ്റ് ഐക്യൂ 5ജി ഫോണിൽ ഉണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.74 ഇഞ്ച് HD+ സ്‌ക്രീനും, നോച്ചിനുള്ളിൽ 5MP സെൽഫി ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു. IP65 റേറ്റിങ്, 6500mAh ബാറ്ററി എന്നിവയുമുണ്ട്.
Also Read: കൃത്യം 15000 രൂപ ലാഭം, ഫീച്ചറുകൾ ഇത് ധാരാളം! കൊതിപ്പിച്ച് ഓപ്പോ റെനോ 16c 5G ഇന്ത്യയിൽ എത്തി
പ്രധാന ഫീച്ചറുകൾ
6.74-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 83% NTSC കളർ ഗാമട്ട് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.
അഡ്രിനോ 613 GPU, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള
OriginOS 6 -ൽ ആണ് ഇതിന്റെ പ്രവർത്തനം.
ഈ ബജറ്റ് 5ജി ഫോണിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 13MP മെയിൻ ക്യാമറ ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 5MP ക്യാമറയാണ് നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളത്.
3.5mm ഓഡിയോ ജാക്ക്, ബട്ടൺ-ഫയറിംഗ് സ്പീക്കർ, IP65 റേറ്റിങ്, ഡ്യുവൽ സിം, 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് 2.0, 15W ചാർജിംഗിനുള്ള പിന്തുണയുള്ള 6500mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിൽ ഉണ്ട്.
വിലയും ലഭ്യതയും
ഐക്യൂ Z11i 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 1299 യുവാൻ ഏകദേശം 18,255 രൂപ) ആണ് വില. 8GB+ 128GB വേരിയന്റിന് 1499 യുവാനും (ഏകദേശം 21,065 രൂപ), 8GB +256GB വേരിയന്റിന് 1699 യുവാനും (ഏകദേശം 23,875 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.
English Summary
As part of the iQOO Z series, the iQOO Z11i 5G has been launched in China. Its 6GB+128GB base variant is priced at 1299 yuan (approximately Rs. 18,255). The 8GB+128GB variant is priced at 1499 yuan (approximately Rs. 21,065), and the 8GB+256GB variant is priced at 1699 yuan (approximately Rs. 23,875).