വലിയ ഡിസ്പ്ലേയൊക്കെ ഉണ്ട്! 9999 രൂപ വിലയിൽ ലാവ സ്മാർട്ട്പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Lava Smart 4 Plus launched in India: 10000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് ലാവ സ്മാർട്ട് 4 പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ വില 9,999 രൂപയാണ്. നീലഗിരി ബ്ലൂ, ഹിമാലയൻ സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

Lava Smart 4 Plus Launched In India
10000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രമുഖ ബ്രാൻഡായ ലാവ ഒരു പുതിയ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്നു. ലാവയുടെ സ്മാർട്ട് സീരീസിന്റെ ഭാഗമായി ലാവ സ്മാർട്ട് 4 പ്ലസ് (Lava Smart 4 Plus) എന്ന മോഡലാണ് ലോഞ്ച് ചെയ്തത്. 9999 രൂപ പ്രാരംഭ വിലയിൽ എത്തുന്നു എന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ഇത്ര കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഈ ലാവ ഫോൺ ഒരു 4ജി മോഡലാണ് എന്നകാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കുക. പാർട്സുകളുടെ വില ഉയർന്നതോടെ സ്മാർട്ട്ഫോണുകൾ പൊതുവെ ഇപ്പോൾ ഉയർന്ന വിലയിലാണ് എത്തുന്നത്.
ഒരു ആറ് മാസം മുൻപ് വരെ, അതായത് 2026 തുടങ്ങുന്നതിന് മുമ്പ് വരെ 10000 രൂപയിൽ താഴെ വിലയിൽ ബജറ്റ് 5ജി ഫോണുകൾ സുലഭമായിരുന്നു. എന്നാൽ ഇപ്പോൾ ചിപ് ക്ഷാമവും മറ്റും മൂലം ഫോണുകളുടെ വില ഉയർന്നതോടെ ഏറ്റവും തിരിച്ചടിയേറ്റത് സാധാരണക്കാർക്കാണ്, കാരണം കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഫോണുകളിൽ ഫീച്ചറുകൾ വളരെ കുറഞ്ഞു.
Also Read: കാറ്റുപോലെങ്ങോട്ടാ… ‘കാശും’കൊണ്ടെങ്ങോട്ടാ! ബജറ്റ് വിലയിൽ പ്രോ 5ജി ഫോൺ വാങ്ങണേൽ ദേ നോവ 2 പ്രോ 5G
ഇപ്പോൾ 10000 രൂപയിൽ താഴെ വിലയിൽ ലോഞ്ച് ചെയ്യുന്നത് കൂടുതലും 4ജി മോഡുകളാണ്. ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇവ പരിഗണിക്കാം. സാമാന്യം വലിയ, 6.75 ഇഞ്ച് HD+ 90Hz LCD സ്‌ക്രീൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ലാവ സ്മാർട്ട് 4 പ്ലസിലുണ്ട്.
പ്രധാന ഫീച്ചറുകൾ
6.75-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഒക്ടാ-കോർ 28nm UNISOC 9863A പ്രൊസസർ ആണ് ഈ 4ജി ഫോണിന്റെ കരുത്ത്. പവർVR GE8322 ജിപിയുവും ഇതോടൊപ്പമുണ്ട്.
4GB റാം, 4GB വെർച്വൽ റാം, 64GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 ഗോ എഡിഷൻ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 13MP മെയിൻ ക്യാമറ, സെക്കൻഡറി AI ക്യാമറ, LED ഫ്ലാഷ്, 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയും ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, ബോട്ടം-പോർട്ട്ഡ് സ്പീക്കർ,
ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 4.2, GPS, USB ടൈപ്പ്-C, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
ലാവ സ്മാർട്ട് 4 പ്ലസിന്റെ വില 9,999 രൂപയാണ്. നീലഗിരി ബ്ലൂ, ഹിമാലയൻ സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. ലാവയുടെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ സ്മാർട്ട് 4 പ്ലസ് വാങ്ങാനാകും. ഒരു വർഷത്തെ വാറണ്ടിയും ഫ്രീ സർവീസ് അറ്റ് ഹോം സൗകര്യവുമുണ്ട്.
English Summary
Lava Smart 4 Plus has been launched in India, targeting users who want to buy a smartphone under Rs 10,000. It is priced at Rs 9,999. It comes in two colour options, Nilgiri Blue and Himalayan Silver. Users should note that this is a 4G smartphone.