Moto G6: മോട്ടോ ജി6, ജി7 മോഡലുകൾ പുറത്തിറങ്ങി; ഫീച്ചറുകളെപ്പറ്റി വിശദമായി അറിയാം

Moto G6 And G7 Launched: മോട്ടോ ജി6, ജി7 മോഡലുകൾ പുറത്തിറങ്ങി. മിഡ് റേഞ്ച് സെഗ്മൻ്റ് ഫോണുകളാണ് ഇവ.

Moto G6: മോട്ടോ ജി6, ജി7 മോഡലുകൾ പുറത്തിറങ്ങി; ഫീച്ചറുകളെപ്പറ്റി വിശദമായി അറിയാം

മോട്ടോ ജി6

Published: 

30 Jan 2026 | 02:37 PM

മോട്ടോ ജി6, ജി7 മോഡലുകൾ ബ്രിട്ടീഷ് വിപണിയിലെത്തി. മിഡ് റേഞ്ച് സെഗ്മൻ്റ് ഫോണുകളായ ഇവ ആൻഡ്രോയ്ഡ് 16ലാണ് പ്രവർത്തിക്കുന്നത്. വലിയ ഡിസ്പ്ലേ, അപ്ഗ്രേഡഡ് ക്യാമറകൾ തുടങ്ങിയവയാണ് ഫോണിൻ്റെ സവിശേഷതകളായി കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Also Read: Realme P4 Power: 10,001 എംഎഎച്ച് ബാറ്ററി; വില വെറും 26,000: ഞെട്ടിച്ച് റിയൽമി പി4 പവർ വിപണിയിൽ

മീഡിയടെക് ഡിമൻസിറ്റി 6300 ചിപ്സെറ്റിലാണ് മോട്ടോ ജി67ൻ്റെ പ്രവർത്തനം. മോട്ടോ ജി77ൽ മീഡിയടെക് ഡിമൻസിറ്റി 600 ആണ് പ്രൊസസർ. രണ്ട് ഫോണുകളിലും 5200 എംഎഎച്ച് ബാറ്ററിയും 30 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങും ഉണ്ട്. ഇന്ത്യൻ കറൻസിയിൽ 25,400 രൂപയാണ് ജി67 ഫോണിൻ്റെ വില. 4 ജിബി റാം + 128 ജിബി ഇൻ്റേണൽ മെമ്മറിയാണ് വേരിയൻ്റ്. രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാവും. ജി77ൻ്റെ വില ഏകദേശം 31,700 രൂപയാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജാണ് ഇതിൻ്റെ വേരിയൻ്റ്. ഈ ഫോണും രണ്ട് നിറങ്ങളിൽ ലഭ്യമാവും. മോട്ടോറോളയുടെ വെബ്സൈറ്റിലൂടെയാണ് വില്പന.

രണ്ട് ഫോണുകളുടെയും ഡിസ്പ്ലേ സൈസ് 6.78 ഇഞ്ച് ആണ്. രണ്ടിലും മൈക്രോ എസ്ഡി കാർട്ട് ഉപയോഗിക്കാനാവും. മോട്ടോ ജി67ൽ രണ്ട് ക്യാമറകളാണ് പിൻഭാഗത്തുള്ളത്. ഒരു 50 മെഗാപിക്സലും ഒരു 8 മെഗാപിക്സലും. മോട്ടോ ജി77ൽ 108 മെഗാപിക്സലിൻ്റേതാണ് പ്രധാന ക്യാമറ. 8 മെഗാപിക്സലിൻ്റെ ഒരു അൾട്രവൈഡ് ക്യാമറയും പിൻഭാഗത്തുണ്ട്. 32 മെഗാപിക്സലിൻ്റേതാണ് സെൽഫി ക്യാമറ.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ