AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Realme P4 Power: 10,001 എംഎഎച്ച് ബാറ്ററി; വില വെറും 26,000: ഞെട്ടിച്ച് റിയൽമി പി4 പവർ വിപണിയിൽ

Realme P4 Power In India: 10,001 എംഎഎച്ച് ബാറ്ററിയുമായി റിയൽമി പി4 പവർ അവതരിപ്പിച്ചു. 27,999 രൂപയാണ് ഫോണിൻ്റെ വില.

Realme P4 Power: 10,001 എംഎഎച്ച് ബാറ്ററി; വില വെറും 26,000: ഞെട്ടിച്ച് റിയൽമി പി4 പവർ വിപണിയിൽ
റിയൽമി പി4 പവർImage Credit source: Social Media
Abdul Basith
Abdul Basith | Published: 29 Jan 2026 | 02:43 PM

10,001 എംഎഎച്ച് ബാറ്ററിയുമായി റിയൽമി പി4 പവർ വിപണിയിലെത്തി. ഇന്ത്യൻ മാർക്കറ്റിലാണ് ഈ മാസം 29ന് ഫോൺ പുറത്തിറങ്ങിയത്. ഒരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഫോൺ പുറത്തിറക്കി. ഇന്ത്യയിൽ മൂന്ന് നിറങ്ങളിലാവും ഫോൺ പുറത്തിറങ്ങുക. 10,001 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഫോണിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

25,999 രൂപയിലാണ് ഫോണിൻ്റെ വില ആരംഭിക്കുക. 8 ജിബി റാമും 128 ജിബി മെമ്മറിയുമാണ് ബേസ് വേരിയൻ്റ്. 8 ജിബി റാം 256 ജിബി ഇൻ്റേണൽ മെമ്മറി ഫോണിൻ്റെ വില 27,999 രൂപയാണ്. 12 ജിബി റാം + 256 ജിബി മെമ്മറി ടോപ്പ് വേരിയൻ്റ് ഫോണിൻ്റെ വില 30,999 രൂപയാണ്. 2000 രൂപയുടെ ബാങ്ക് ഓഫറും ഇപ്പോൾ ഫോണിന് നൽകുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് ഫ്ലിപ്കാർട്ടിലൂടെ ഫോൺ വില്പന ആരംഭിക്കും. ട്രാൻസ്‌സിൽവർ, ട്രാൻസ്ഓറഞ്ച്, ട്രാൻസ്ബ്ലൂ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക.

Also Read: Best Smartphone 2026: 2026-ലും വാങ്ങാം, 2025-ലെ ഈ ബെസ്റ്റ് ഫോണുകൾ

ഡ്യുവൽ സിം ആണ് ഫോണിലുണ്ടാവുക. ആൻഡ്രോയ്ഡ് 16ലാണ് ഫോൺ പ്രവർത്തിക്കുക. 6.8 ഇഞ്ചിൻ്റെ ഡിസ്പ്ലേ ആണ് ഫോണിലുണ്ടാവുക. മീഡിയടെക് ഡിമൻസിറ്റി 7400 അൾട്ര ആണ് ഫോണിൻ്റെ ചിപ്സെറ്റ്. പിൻഭാഗത്ത് രണ്ട് ക്യാമറയുണ്ട്. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും. 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും പിൻഭാഗത്തുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10,001 എംഎഎച്ച് ബാറ്ററിയിൽ 32.5 മണിക്കൂർ വിഡിയോ പ്ലേബാക്കും 932.6 മണിക്കൂർ സ്റ്റാൻഡ്ബൈയും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 80 വാട്ടിൻ്റെ വയേർഡ് ചാർജിങും 27 വാട്ടിൻ്റെ റിവേഴ്സ് ചാർജിങും ഫോൺ സപ്പോർട്ട് ചെയ്യും.