ഇപ്പോ മിടുക്കനായി! മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ 512GB വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Motorola Edge 70 Fusion 512GB variant launched in India: മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ 512ജിബി വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മോട്ടറോള എഡ്ജ് 70 സീരീസിലേക്ക് ഈ വർഷം മാർച്ചിൽ അ‌വതരിപ്പിച്ച മോഡലാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ. ലോഞ്ച് ചെയ്യുമ്പോൾ 8GB + 128GB, 8GB + 256GB, 12GB + 256GB എന്നിങ്ങനെ ആകെ മൂന്ന് കോൺഫിഗറേഷനുകളിലാണ് ഈ ഫോൺ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ എഡ്ജ് 70 ഫ്യൂഷന്റെ 12GB + 512GB വേരിയന്റും ഇന്ത്യയിൽ ലഭ്യമായിരിക്കുന്നു.

ഇപ്പോ മിടുക്കനായി! മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ 512GB വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Motorola Edge 70 Fusion 512gb Variant Launched

Published: 

23 Jun 2026 | 02:53 PM

മികച്ച സ്റ്റോറേജ് + റാം കൂട്ടുകെട്ടുള്ള ഒരു സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പരിഗണിക്കാൻ പാകത്തിൽ മോട്ടറോള തങ്ങളുടെ എഡ്ജ് 70 ഫ്യൂഷൻ മോഡലിന്റെ 512ജിബി സ്റ്റോറേജുള്ള പുതിയ വേരിയന്റ് (Motorola Edge 70 Fusion 512GB variant) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മോട്ടറോള എഡ്ജ് 70 സീരീസിലേക്ക് ഈ വർഷം മാർച്ചിൽ അ‌വതരിപ്പിച്ച മോഡലാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ. ലോഞ്ച് ചെയ്യുമ്പോൾ ആകെ മൂന്ന് കോൺഫിഗറേഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിരുന്നത്, 8GB + 128GB, 8GB + 256GB, 12GB + 256GB എന്നിവയായിരുന്നു അ‌വ. എന്നാലിപ്പോൾ എഡ്ജ് 70 ഫ്യൂഷന്റെ 12GB + 512GB യുടെ ഒരു പുതിയ വേരിയന്റും ഇന്ത്യയിൽ ലഭ്യമായിരിക്കുന്നു.

സ്മാർട്ട്ഫോണുകളെ സംബന്ധിച്ചിടത്തോളം കൂടുതൽ സ്റ്റോറേജും മികച്ച റാം ശേഷിയുമുള്ളത് ബെസ്റ്റ് പെർഫോമൻസ് ലഭിക്കാൻ സഹായിക്കും. എന്നാൽ റാമും സ്റ്റോറേജും കൂടും തോറും വില കൂടുന്നതിനാൽ പലരും അ‌ടിസ്ഥാന വേരിയന്റ് അ‌ല്ലെങ്കിൽ തങ്ങളുടെ ബജറ്റിനുള്ളിൽ നിൽക്കുന്ന വേരിയന്റുകൾ വാങ്ങുകയാണ് പതിവ്. എന്നാൽ കൂടുതൽ സ്റ്റോ​േർജ് ആവശ്യമുള്ളവർ വില പരിഗണിക്കാതെ ലഭ്യമായ ടോപ് വേരിയന്റ് തന്നെ വാങ്ങാൻ ശ്രമിക്കുന്നു.

Also Read: പവർബാങ്കല്ല, ഒന്നാന്തരം ​5G ഫോൺ! 11000mAh ബാറ്ററിയുമായി ഹോണർ X80 പ്രോ മാക്സ് ലോഞ്ച് ചെയ്തു

ഇതുവരെ എഡ്ജ് 70 ഫ്യൂഷൻ വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം പരമാവധി 256GB സ്റ്റോറേജ് വരെയാണ് ലഭ്യമായിരുന്നത്. എന്നാൽ പുതിയ 512ജിബി വേരിയന്റ് എത്തിയതോടുകൂടി കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്കും ഇപ്പോൾ ഈ മോട്ടറോള ഫോൺ തെരഞ്ഞെടുക്കാൻ സാധിക്കും. ആപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഗെയിമുകൾ എന്നിവയ്‌ക്കായി കൂടുതൽ ഇടം ആവശ്യമുള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ പുതിയ വേരിയന്റ് ഏറെ ഇഷ്ടപ്പെടും.

പുതിയ വേരിയന്റിന്റെ വില

മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം എഡ്ജ് 70 ഫ്യൂഷൻ 5ജയുടെ 8GB + 128GB വേരിയന്റിന് 29,999 രൂപ, 8GB + 256GB വേരിയന്റിന് 31,999 രൂപ, 12GB + 256GB വേരിയന്റിന് 33,999 രൂപ, പുതിയ 12GB + 512GB ടോപ് വേരിയന്റിന് 36,999 രൂപ എന്നിങ്ങനെയാണ് വില.

തെരഞ്ഞെടുത്ത വേരിയന്റുകൾക്ക് വിവിധ ബാങ്ക് കാർഡുകളിൽ 3500 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്. മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലും ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. പാന്റോൺ സിലൗറ്റ്, പാന്റോൺ ബ്ലൂ സർഫ്, പാന്റോൺ ഓറിയന്റ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് എഡ്ജ് 70 ഫ്യൂഷൻ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പുതിയ സ്റ്റോറേജ് ശേഷി അ‌വതരിപ്പിച്ചു എന്നത് മാറ്റി നിർത്തിയാൽ ഇതിലെ ഫീച്ചറുകൾ മുൻപ് ലോഞ്ച് ചെയ്ത മോഡലിലേത് തന്നെയാണ്.

പ്രധാന ഫീച്ചറുകൾ

2.5GHz വരെ ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s Gen 4 4nm പ്രോസസർ, 6.78-ഇഞ്ച് (2772 x 1272 പിക്സൽസ്) 1.5K OLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, അഡ്രിനോ 810 GPU.

സോണി LYTIA 710 സെൻസറുള്ള 50MP മെയിൻ ക്യാമറ, മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാ-വൈഡ് ക്യാമറ, 32MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ (MIL STD-810H), IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 68W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയിതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അ‌പ്ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

English Summary

Motorola Edge 70 Fusion 512GB variant launched in India. The Motorola Edge 70 Fusion is the latest addition to the Motorola Edge 70 series that was launched in March this year. At the time of launch, the phone was available in three configurations: 8GB + 128GB, 8GB + 256GB, and 12GB + 256GB. Now, the 12GB + 512GB variant of the Edge 70 Fusion is also available in India.

Follow Us
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!