Motorola Edge Fusion Price: 7000 MAH ബാറ്ററി, കിടിലൻ ഡിസ്പ്ലേ; മോട്ടോറോളയുടെ എഡ്ജ് ഫ്യൂഷൻ വിലയിലൊതുങ്ങുമോ?

6.8 ഇഞ്ച് അമോലെഡ് എഫ്എച്ച്ഡി+ ഡിസ്പ്ലേ ഫോണിലുണ്ടാവുമെന്നാണ് സൂചന. ഗൊറില്ല ഗ്ലാസ് 7i ആയിരിക്കും ഇതിന് സുരക്ഷ ഒരുക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 എസ് ജെൻ 4 പ്രോസസറും ഫോണിൽ ഉണ്ടാവാം എന്നാണ് സൂചന

Motorola Edge Fusion Price: 7000 MAH ബാറ്ററി, കിടിലൻ ഡിസ്പ്ലേ; മോട്ടോറോളയുടെ എഡ്ജ് ഫ്യൂഷൻ വിലയിലൊതുങ്ങുമോ?

Motorola Edge Fusion Launch

Published: 

06 Mar 2026 | 08:47 AM

ബാറ്ററിയുടെ പേരിൽ മുൻപുണ്ടായിരുന്ന ചീത്തപ്പേര് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മോട്ടറോള. ഇന്ന് ലോഞ്ച് ചെയ്യുന്ന എഡ്ജ് ഫ്യൂഷൻ്റെ സ്പെസിഫിക്കേഷനിലും കമ്പനി അക്കാര്യം കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ട്. 7000 MAH ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. കമ്പനിയുടെ മിഡ് റേഞ്ച് സെഗ്മെൻ്റിലെത്തുന്ന് ഫോണാണിത്. ലോഞ്ചിന് മുൻപ് തന്നെ ഫോണുമായി ബന്ധപ്പെട്ട് ചില പ്രധാന വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.

6.8 ഇഞ്ച് അമോലെഡ് എഫ്എച്ച്ഡി + ഡിസ്പ്ലേ ഫോണിലുണ്ടാവുമെന്നാണ് സൂചന. ഗൊറില്ല ഗ്ലാസ് 7i ആയിരിക്കും ഇതിന് സുരക്ഷ ഒരുക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 എസ് ജെൻ 4 പ്രോസസറും ഫോണിൽ ഉണ്ടാവാം എന്നാണ് സൂചന. 8 ജിബി, 12 ജിബി റാം വേരിയൻ്റുകളിലായിരിക്കും ഫോൺ എത്തുന്നത്. 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുമെന്നാണ് വിവരം.

ക്യാമറ

50 എംപി സോണി ലിറ്റിയ 710 പ്രൈമറി സെൻസറിൽ 13 എംപി അൾട്രാ വൈഡ് ക്യാമറയും, മാക്രോ ക്യാമറയും ഫോണിൽ പ്രതീക്ഷിക്കാം. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 4 കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന 32 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാവാം. ബ്ലൂ സർഫ്, കൺട്രി എയർ, സിലൗറ്റ് എന്നിങ്ങനെ ഫോണിനായൊരു പ്രമീയം ലുക്ക് നൽകുന്ന നിറങ്ങളാണുള്ളത്.

പ്രതീക്ഷിക്കുന്ന വില

ഫോണിൻ്റെ വില സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഫോണിന് ഏകദേശം 34,999 രൂപയായിരിക്കം വില എന്നാണ് സൂചന. 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി എന്നീ വേരിയൻ്റുകൾ ലഭ്യമാണ്.

വലിയ ബാറ്ററി, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, നല്ല ക്യാമറ എന്നിവയെല്ലാം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക്. ഈ ഫോൺ ഒരു മികച്ച സെലക്ഷൻ ആയിരിക്കും. 12 മണി മുതൽ ഇന്ത്യൻ മാർക്കറ്റിൽ ഫോൺ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാം.

 

 

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?