Nothing Phone 4b RCB Edition: ആർസിബി എഡിഷൻ ഉറപ്പ്, അതിൽ തീരുമാനമാക്കി നത്തിംഗ്

ഇന്ത്യയിൽ നത്തിംഗ് ഫോൺ 4b യുടെ വില 30,000 രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് ഒരു ടിപ്‌സ്റ്റർ അവകാശപ്പെടുന്നുണ്ട് എങ്കിലും ഇതിൽ സ്ഥീരീകരണമില്ല. ഇതേ വില സീരിസിൽ നോക്കിയാൽ OnePlus Nord CE 6 സീരീസ്, മോട്ടറോള എഡ്ജ് ലൈനപ്പ്, റെഡ്മി നോട്ട് 15 പ്രോ എന്നിവയാണ് മറ്റുള്ള മോഡലുകൾ. അന്തിമ ഡിസൈൻ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നത്തിംഗ് സ്പെഷ്യൽ എഡിഷൻ ആയതിനാൽ തന്നെ ഇതൊരു വേറിട്ട് നിൽക്കുന്ന മോഡലായിരിക്കുമെന്നാണ് സൂചന.

Nothing Phone 4b RCB Edition: ആർസിബി എഡിഷൻ ഉറപ്പ്, അതിൽ തീരുമാനമാക്കി നത്തിംഗ്

Nothing Phone 4b Rcb Edition

Published: 

02 Jul 2026 | 05:23 PM

അങ്ങനെ ഒന്നിലധികം വിവര ചോർച്ചകൾക്ക് പിന്നാലെ നത്തിംഗ് തങ്ങളുടെ പുത്തൻ മോഡലിൻ്റെ പ്രഖ്യാപനം നടത്തി. നത്തിംഗിൻ്റെ 4B മോഡൽ യഥാർത്ഥത്തിൽ ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായുള്ള ഒരു ഫാൻ ബേസ് മോഡൽ എന്ന് വേണം പറയാൻ. നത്തിംഗ് ഇന്ത്യയും ആർ‌സി‌ബിയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു റീലിൽ, ക്രിക്കറ്റ് താരങ്ങളായ ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ഫോണിനെ പറ്റി ചർച്ച ചെയ്യുന്നത് കാണാം. ഫോണിൻ്റെ പിൻഭാഗത്ത് ഒരു ആർ‌സി‌ബി ലോഗോയും മാറ്റ് റെഡ് ഫിനിഷും ഉണ്ടായിരിക്കുമെന്നാണ് സൂചന.

അന്തിമ ഡിസൈൻ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നത്തിംഗ് സ്പെഷ്യൽ എഡിഷൻ ആയതിനാൽ തന്നെ ഇതൊരു വേറിട്ട് നിൽക്കുന്ന മോഡലായിരിക്കുമെന്നാണ് സൂചന. ഫോണിൻ്റെ സ്റ്റാൻഡേർഡ് മോഡലുകൾ കറുപ്പ്, നീല, വെള്ള നിറങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ. മാത്രമല്ല ഫോണിൻ്റെ ആർ‌സി‌ബി എഡിഷനിൽ പ്രതീക്ഷിക്കുന്നത് എക്സ്ക്ലൂസീവ് വാൾപേപ്പറുകൾ, തീം ആക്‌സസറികൾ, കസ്റ്റം പാക്കേജിംഗ് എന്നിവയൊക്കെയാണ്.

സവിശേഷതകൾ

മോഡലിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഒഎൽഇഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 പ്രോസസർ, ഗ്ലിഫ് ഇന്റർഫേസ്, എസൻഷ്യൽ കീ എന്നിവയും, 8 ജിബി വരെ എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം, 256 ജിബി വരെ യു‌എഫ്‌എസ് 2.2 സ്റ്റോറേജ്, ഒ‌ഐ‌എസ് ഉള്ള 50 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് സെൻസർ, 16 എംപി സെൽഫി ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഐ‌പി 64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻസ്, 33W ഫാസ്റ്റ് ചാർജിംഗുള്ള 6,000 എം‌എ‌എച്ച് ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ. എങ്കിലും ഫോണിൽ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് ഉണ്ടായിരിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

ഇന്ത്യൻ ലോഞ്ച്

ഇന്ത്യയിൽ ഫോണിൻ്റെ ലോഞ്ച് ജൂലൈ 7 ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30-ന് ആയിരിക്കുമെന്നാണ് സൂചന. ഇന്ത്യയിൽ നത്തിംഗ് ഫോൺ 4b യുടെ വില 30,000 രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് ഒരു ടിപ്‌സ്റ്റർ അവകാശപ്പെടുന്നുണ്ട് എങ്കിലും ഇതിൽ സ്ഥീരീകരണമില്ല. ഇതേ വില സീരിസിൽ നോക്കിയാൽ OnePlus Nord CE 6 സീരീസ്, മോട്ടറോള എഡ്ജ് ലൈനപ്പ്, റെഡ്മി നോട്ട് 15 പ്രോ എന്നിവയാണ് മറ്റുള്ള മോഡലുകൾ.

അമിത പ്രതീക്ഷ വേണ്ട

ഒരു ക്രിക്കറ്റ് എഡിഷൻ മോഡൽ എന്നതിനേക്കാൾ ഉപരി ഫോണിൽ വലിയ പ്രതീക്ഷകളൊന്നും വേണ്ടെന്നാണ് സൂചന. നത്തിംഗിൻ്റെ സ്റ്റാൻഡേർഡ് മോഡലുകളിൽ കവിഞ്ഞ് കാര്യമായ അപ്ഗ്രേഡുകളൊന്നും തന്നെ കമ്പനി 4b മോഡലിൽ പറയുന്നില്ല. എന്നാൽ മറ്റെന്തെങ്കിലും സർപ്രൈസുകളുണ്ടോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കുറവുണ്ട്.

English Summary

Nothing Phone 4b RCB Edition will launch on July 7th. Company likely to bring a new design for this model. Nothing and RCB have officially teased about the Model. Other than a Cricket Edition Version 4b may not a bigger feature Phone. Still Snapdragon Chipset Using in the Model not Confirmed.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം