Oneplus: ബാറ്ററി ബാക്കപ്പ് രണ്ട് ദിവസം!; അവിശ്വസനീയ ഫീച്ചറുകളുമായി വൺപ്ലസ് ടർബോ ഉടനെത്തും

Oneplus Tubro Battery: വൺപ്ലസ് ടർബോ സീരീസിലുണ്ടാവുക 9000 എംഎഎച്ച് ബാറ്ററി. ചൈനയിലാവും ഫോൺ ആദ്യം പുറത്തിറങ്ങുക.

Oneplus: ബാറ്ററി ബാക്കപ്പ് രണ്ട് ദിവസം!; അവിശ്വസനീയ ഫീച്ചറുകളുമായി വൺപ്ലസ് ടർബോ ഉടനെത്തും

വൺപ്ലസ്

Published: 

24 Dec 2025 | 03:11 PM

വൺപ്ലസ് ഏറ്റവും പുതുതായി പുറത്തിറക്കുന്ന ടർബോ സീരീസിലുണ്ടാവുക രണ്ട് ദിവസം ബാക്കപ്പ് ലഭിക്കുന്ന ബാറ്ററിയെന്ന് റിപ്പോർട്ട്. 9000 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയാണ് വൺപ്ലസ് ടർബോയിൽ ഉണ്ടാവുക എന്നാണ് വിവരം. ഗെയിമിങ് ഫോക്കസ്ഡ് ആയ ഒരു സ്മാർട്ട്ഫോണാവും വൺപ്ലസ് ടർബോ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫോണിൻ്റെ മറ്റ് ചില സ്പെക്സിനെപ്പറ്റിയും സൂചനകളുണ്ട്. അതിനൂതനമായ ബിഒഇ ഡിസ്പ്ലേ ആവും ഫോണിലുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ചൈനയിലാവും ആദ്യം ഫോൺ പുറത്തിറങ്ങുക. ഇതിനൊപ്പമോ ഇതിന് ശേഷമോ മറ്റ് മാർക്കറ്റുകളിലേക്കും ഫോൺ എത്തും. 1.5 എൽടിപിഎസ് ഡിസ്പ്ലേ ആവും വൺപ്ലസ് ടർബോയ്ക്ക് ഉണ്ടാവുക എന്നാണ് ചൈനീസ് സമൂഹമാധ്യമമായ വീബോയിലെ ഒരു പോസ്റ്റ്. ഫ്ലാഗ്ഷിപ്പുകളുടേത് പോലുള്ള കളർ ആക്യുറസിയ്ക്കായി പ്രത്യേക ചിപ് ഉപയോഗിക്കുമെന്നും സൂചനയുണ്ട്.

Also Read: Aadhaar PAN Linking: ഇനി വെറും 6 ദിവസം മാത്രം; ഈ മാറ്റം വരുത്തിയില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തിക്കില്ല!

വൺപ്ലസ് ടർബോയിൽ കണ്ണുകളുടെ സംരക്ഷണത്തിനായി പ്രത്യേക ഫീച്ചറുകളുണ്ട്. ഗെയിമിങിന് പ്രാധാന്യം നൽകുന്ന ഫോൺ ആയതുകൊണ്ട് തന്നെ ഇത് വളരെ നിർണായകമാണെന്ന് വീബോ പോസ്റ്റിൽ പറയുന്നു. ഇതെല്ലാം ലഭിക്കുന്ന ഇത്രയും വിലകുറഞ്ഞ ഫോൺ മറ്റൊന്നില്ലെന്നും അവകാശവാദമുണ്ട്.

9000 എംഎഎച്ച് ബാറ്ററിയും 80 വാട്ടിൻ്റെ വയേർഡ് ചാർജിംഗുമുള്ള ഫോൺ ഇന്ത്യയിലടക്കം ഫ്ലോബൽ മാർക്കറ്റുകളിൽ പുറത്തിറങ്ങും. ക്യാമറയെപ്പറ്റി വിശദമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പിൻഭാഗത്ത് രണ്ട് ക്യാമറകളുണ്ടാവുമെന്നാണ് വിവരം. 16 ജിബി റാം, 512 ജിബി സ്റ്റോറേജ്, സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്സെറ്റ്, 6.78 ഇഞ്ച് ഡിസ്പ്ലേ തുടങ്ങി ഫോണിൻ്റെ മറ്റ് വിവരങ്ങളും പുറത്തുവരുന്നുണ്ട്. 2026 ജനുവരിൽ വൺപ്ലസ് ടർബോ ചൈനീസ് മാർക്കറ്റിൽ അവതരിപ്പിക്കപ്പെടുമെന്നും സൂചനയുണ്ട്.

 

വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
അക്‌സര്‍ പുറത്തേക്ക്, ആരാകും പുതിയ നായകന്‍?
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ