Aadhaar PAN Linking: ഇനി വെറും 6 ദിവസം മാത്രം; ഈ മാറ്റം വരുത്തിയില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തിക്കില്ല!
Aadhaar PAN Linking Process: ആദായ നികുതി റിട്ടേൺ, ബാങ്ക് അക്കൗണ്ട് തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് പാൻ കാർഡ് അനിവാര്യമാണ്. എന്നാൽ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ?
സാമ്പത്തിക ഇടപാടുകളിൽ ഏറെ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. ആദായ നികുതി റിട്ടേൺ, ബാങ്ക് അക്കൗണ്ട് തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഇവ അനിവാര്യമാണ്. എന്നാൽ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? 2025 ഡിസംബർ 31നകം ഇവ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പാൻ-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?
ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ (https://www.incometax.gov.in/iec/foportal/) സന്ദർശിക്കുക.
ഹോംപേജിലെ ‘Quick Links’ എന്ന വിഭാഗത്തിന് താഴെയുള്ള ‘Link Aadhaar’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും കൃത്യമായി നൽകുക.
നിർദേശങ്ങൾ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂർത്തിയാക്കുക
നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ UPI വഴി പണമടയ്ക്കാം.
പണമടച്ച് 4-5 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം മാത്രമേ സിസ്റ്റത്തിൽ ഇത് അപ്‌ഡേറ്റ് ആകൂ.
അതിനുശേഷം വീണ്ടും ‘Link Aadhaar’ ഓപ്ഷനിൽ പോയി വിവരങ്ങൾ നൽകി വാലിഡേറ്റ് ചെയ്യുക.
ഒടിപി (OTP) ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കുക.
ലിങ്കിംഗ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?
നിങ്ങളുടെ പാൻ നേരത്തെ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വെബ്സൈറ്റിലെ ‘Link Aadhaar Status’ എന്ന ഓപ്ഷൻ ഉപയോഗിക്കാം.
പാൻ, ആധാർ നമ്പറുകൾ നൽകിയാൽ ലിങ്ക് ചെയ്ത വിവരം സ്ക്രീനിൽ തെളിയും.
മറ്റ് മാർഗങ്ങൾ ( ഓൺലൈൻ)
uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ആധാർ സർവീസസിൽ ക്ലിക്ക് ചെയ്യുക.
ആധാർ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക.
ആധാർ നമ്പർ നൽകി ഗെറ്റ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക.
പാൻ കാർഡ് നമ്പർ നൽകുക.
സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നൽകുക.
ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്ത് ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.
എസ്എംഎസ് വഴി
UIDPAN എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ട ശേഷം ആധാർ നമ്പർ നൽകുക.
വീണ്ടും സ്‌പേസ് ഇട്ട ശേഷം പാൻ നമ്പർ ടൈപ്പ് ചെയ്യുക.
567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക.