OnePlus 15T : എടാ ഹെൽത്തി കുട്ടാ! ക്യാമറയിൽ അല്ല പെർഫോമൻസിലാണ് കാര്യം; വൺപ്ലസ് 15T ഉടൻ എത്തും
OnePlus 15T Specifications And Feature : വൺപ്ലസിൻ്റെ 13T-യുടെ അടുത്ത പതിപ്പായിട്ടാണ് 15T എത്തുക. ബാറ്ററിയിലും ചിപ്പ്സെറ്റിലുമാകും ഫോണിൽ പ്രധാനമായ മാറ്റമുണ്ടാകുക.

Oneplus 15t
വൺപ്ലസ് ഈ വർഷം വിപണിയിൽ എത്തിക്കാൻ പോകുന്ന ഫോൺ ആണ് വൺപ്ലസ് 15T. കഴിഞ്ഞ വർഷം ഇറങ്ങിയ വൺപ്ലസ് 13T യുടെ ഒരു അപ്ഗ്രേഡഡ് വേർഷനായിരിക്കും 15T എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ക്യാമറയിൽ വലിയ മാറ്റം വരുത്താതെ ഫോണിൻ്റെ പെർഫോർമെൻസിലും മറ്റ് ഫീച്ചുറുകളിലുമാണ് വമ്പൻ മാറ്റങ്ങൾ ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഉടൻ തന്നെ വൺപ്ലസ് 15T ഇന്ത്യൻ വിപണിയിൽ എത്തിയേക്കും.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്സെറ്റാകും ഫോണിനുണ്ടാകുക. 16 ജിബി റാമും ഒരു ടിബി സ്റ്റോറേജും നൽകി 15Tയുടെ പെർഫോർമെൻസ് മെച്ചപ്പെടുത്തുകയെന്നതാണ് വൺപ്ലസിൻ്റെ ലക്ഷ്യം. ഒപ്പം ബാറ്ററിയിലും വലിയ മാറ്റമുണ്ടാകും. 7500 എംഎഎച്ച് ബാറ്റിറി ബാക്ക്അപ്പ് ഉണ്ടായേക്കും. ഒപ്പം ഡിസ്പ്ലെ എൽടിപിഒ ഡിസ്പ്ലെ ആയിരിക്കും. 13Tയുടെ അതേ ക്യാമറ തന്നെയായിരിക്കും പുതിയ വേർഷനിലുണ്ടാകുക. എന്നാൽ ക്യാമറയുടെ സെൻസറുകളിൽ അപ്ഗ്രേഡ് ഉണ്ടാകുമെന്നാണ് ചൈനീസ് ടിപ്സ്റ്റേഴ്സായ വീബോ നൽകുന്ന വിവരം.
ALSO READ : Realme GT 9 Pro : അട ഗൊമ്മാലേ! 200 എംപി ക്യാമറയോ? റിയൽമി ഇത് പൊളിച്ചടക്കും
സോണി ലിക്ടിയ 700 സെൻസറായിരിക്കും പ്രധാന ക്യാമറയ്ക്കുണ്ടാകുക. ഒപ്പം ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്), ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്ക് F/1.8 അപറേച്ചറും ഉണ്ടാകും. സാംസങ്ങിൻ്റെ ജെഎൻ5 സെൻസറും ഉണ്ടാകും. അതേസമയം എത്ര മെഗാപിക്സലായിരിക്കും 15Tയുടേതെന്ന് വീബോയുടെ റിപ്പോർട്ടിൽ വ്യക്തമല്ല. മറ്റ് ചില റിപ്പോർട്ടുകൾ പ്രകാരം 15Tക്ക് 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയായിരിക്കും ഉണ്ടാകുക. ഈ മെഗാപിക്സൽ തന്നെയായിരുന്നു 13Tക്കുണ്ടായിരുന്നത്. 13Tയെ അപേക്ഷിച്ച് 15Tക്ക് വലിയ വില വർധനയ്ക്ക് സാധ്യതയുണ്ട്.