ChatGPT: പെന്റഗണ്‍ കരാറിനെതിരെ പ്രതിഷേധം; ചാറ്റ്ജിപിടിക്കെതിരെ ആഞ്ഞടിച്ച് ഉപയോക്താക്കള്‍

Users Protest OpenAI’s Pentagon Deal: യുഎസ് വാര്‍ ഡിപ്പാര്‍ട്ടുമെന്റുമായി ഓപ്പൺ എഐ കരാറില്‍ ഒപ്പിട്ടതിന് പിന്നാലെ പ്രതിഷേധമുയരുന്നു. സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുമെന്ന് വ്യക്തമാക്കി നിരവധി ഉപയോക്താക്കളാണ് രംഗത്തെത്തുന്നത്.

ChatGPT: പെന്റഗണ്‍ കരാറിനെതിരെ പ്രതിഷേധം; ചാറ്റ്ജിപിടിക്കെതിരെ ആഞ്ഞടിച്ച് ഉപയോക്താക്കള്‍

OpenAI

Published: 

01 Mar 2026 | 07:01 PM

യുഎസ് വാര്‍ ഡിപ്പാര്‍ട്ടുമെന്റുമായി സാം ആൾട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പൺ എഐ കരാറില്‍ ഒപ്പിട്ടതിന് പിന്നാലെ പ്രതിഷേധമുയരുന്നു. ഇതില്‍ പ്രതിഷേധിച്ച് സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുമെന്ന് വ്യക്തമാക്കി നിരവധി ഉപയോക്താക്കളാണ് രംഗത്തെത്തുന്നത്. പെന്റഗണിന്റെ ശൃംഖലകളിൽ സാങ്കേതികവിദ്യ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് കരാറില്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവഴി ‘യുദ്ധയന്ത്ര’ത്തെ പരിശീലിപ്പിക്കുകയാണെന്നാണ് ഉപയോക്താക്കളുടെ ആരോപണം.

ആന്ത്രാപിക് പുറത്തായപ്പോൾ ആ അവസരം സാം ആൾട്ട്മാൻ കൈക്കലാക്കുകയായിരുന്നുവെന്നും ചില ഉപയോക്താക്കള്‍ ആരോപിച്ചു. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന സബ്‌സ്‌ക്രിപ്ഷന്‍ വേണ്ടെന്ന് വെയ്ക്കുന്നുവെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘കാന്‍സല്‍ ചാറ്റ്ജിപിടി’ എന്ന പേരിലാണ് ഉപയോക്താക്കള്‍ കാമ്പയിന്‍ ആരംഭിച്ചത്.

Also Read: OnePlus 15T : എടാ ഹെൽത്തി കുട്ടാ! ക്യാമറയിൽ അല്ല പെർഫോമൻസിലാണ് കാര്യം; വൺപ്ലസ് 15T ഉടൻ എത്തും

യുഎസ് യുദ്ധ വകുപ്പുമായുള്ള തന്റെ കമ്പനിയുടെ കരാറിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് സാം ആൾട്ട്മാൻ രംഗത്തെത്തി. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ കരാറിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരാറിലെ ചില നിബന്ധനകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

വന്‍തോതില്‍ ആഭ്യന്തര നിരീക്ഷണം നടത്തുന്നതിനോ, സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾക്കോ, സോഷ്യൽ ക്രെഡിറ്റ് സ്‌കോറുകൾ പോലുള്ള തീരുമാനങ്ങളെടുക്കുന്നതിനോ എഐ ഉപയോഗിക്കരുതെന്നാണ് ഒരു നിബന്ധന. മുൻ കരാറുകളേക്കാൾ കൂടുതൽ സംരക്ഷണം തങ്ങളുടെ കരാറിലുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

Follow Us
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
ഈ ഫുഡ് കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് വില്ലന്‍?
അടുക്കളയിലോട്ട് വിട്ടോ... ഇനി മുഖത്ത് കരിവാളിപ്പ് കാണില്ല
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ