Poco X8 Series : എടാ മോനേ 9,000mAh ബറ്ററിയുമായി പോക്കോയുടെ പുതിയ ഫോണെത്തി! വില അറിയേണ്ടേ?

Poco X8 Pro, Poco X8 Pro Max Price And Specifications : എക്സ്8 സീരീസിൻ്റെ രണ്ട് മോഡലുകളാണ് പോക്കോ അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെ മാർച്ച് 23 മുതൽ പോക്കോ X8 സീരീസ് ഫോണുകളുടെ വിൽപന ആരംഭിക്കും

Poco X8 Series : എടാ മോനേ 9,000mAh ബറ്ററിയുമായി പോക്കോയുടെ പുതിയ ഫോണെത്തി! വില അറിയേണ്ടേ?

Poco X8

Published: 

18 Mar 2026 | 12:01 AM

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയുടെ കീഴിലുള്ള പോക്കയുടെ ഏറ്റവും പുതിയ ഫോൺ സീരീസായ പോക്കോ X8 ഇന്ത്യയിൽ അവതരിപ്പിച്ചു. പോക്കോ X8 പ്രൊ., പോക്കോ X8 പ്രൊ മാക്സ് എന്നിങ്ങിനെ രണ്ട് മോഡലുകളാണ് പോക്കോ ഇന്ന് ഇന്ത്യയിലും മറ്റു രാജ്യങ്ങളുമായി അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് ഫോൺ വിഭാഗത്തിൽ എന്ന വിശേഷിപ്പിക്കുന്ന ഫോണിന് 9,000mAh ബാറ്ററിയുള്ളത് പോക്കോ X8 സീരീസിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഫോണിൻ്റെ വിൽപനം മാർച്ച് 23-ാം തീയതി മുതൽ ആരംഭിക്കും.

പോക്കോ X8 സീരീസ് ഫോണുകളുടെ വില

പോക്കോ X8 പ്രൊ 5ജിയുടെ ബേസ് വേരിയൻ്റായ 8ജിബി റാം 256 ജിബി സ്റ്റോറേജുള്ള ഫോണിൻ്റെ വില 32,999 രൂപയാണ്. 12ജിബി റാം 256 ജിബി സ്റ്റോറേജുള്ള ഫോണിന് 35,999 രൂപയാണ് വില. കൂടാതെ പോക്കോ X8 പ്രൊ 5ജി അയൺ മാൻ എഡിഷൻ ഫോണിന് കമ്പനി ഈടാക്കുന്നത് 37,999 രൂപയുമാണ്.

X8 സീരീസിലെ മറ്റൊരു ഫോണായ പോക്കോ X8 പ്രൊ മാക്സിൻ്റെ ബേസ് വേരിൻ്റായ 12 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള ഫോണിൻ്റെ വില 42,999 രൂപയാണ്. ഇത് ഫോണിൻ്റെ 512 ജിബി ഇൻ്റേണൽ മെമറി ഫോണിന് ഈടാക്കാൻ പോകുന്നത് 46,999 രൂപയാണ്. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡ് ഉടമകൾക്ക് 3000 ഇൻസ്റ്റൻ്റ് ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. അങ്ങനെയാണെങ്കിൽ പോക്കോ X8 പ്രൊ ബേസ് വേരിയൻ്റ് 29,999 രൂപയ്ക്ക് ലഭിക്കും. ഫോണിൻ്റെ വിൽപന മാർച്ച് 23-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ആരംഭിക്കും. കറുപ്പ്, പച്ച്, പിന്നെ കളർവേയ്സ് എന്നീ നിറത്തിലും ഫോൺ ലഭിക്കും.

ALSO READ : Oppo Find X9 Ultra: 400 എംപി, ഇനി ക്യാമറയും ബാറ്ററിയും ഓപ്പോ കുത്തക, ഇവനാണ് താരം

ഫോണിൻ്റെ മറ്റ് ഫീച്ചറുകൾ

രണ്ട് ഫോണുകൾക്കും ക്യാമറ ഒരേപോലെയാണ്. ഡ്യൂവെൽ ക്യാമറ സിസ്റ്റത്തിൽ 50 എംപിയാണ് പ്രധാന ക്യാമറയ്ക്കുള്ളത്. പക്ഷേ ഇരു ഫോണുകളുടെ സ്ക്രീൻ്റെ വലുപ്പിത്തിൽ ചെറിയ വ്യത്യാസമുണ്ട്. പ്രൊ മാക്സിന് 6.83 ഇഞ്ചാണ് വലുപ്പമാണ്. അതേസമയം പ്രൊയുടെ സ്ക്രീൻ സൈസ് 6.59 ഇഞ്ച് മാത്രമാണ്. എന്നാൽ രണ്ട് ഫോണുകളുടെ സ്ക്രീൻ റെസെല്യൂഷൻ മറ്റും ഫീച്ചേഴ്സും ഒരേപോലെയാണ്. 1.5k അമോൾഡ് ഡിസ്പ്ലെയ്ക്ക് 120ഹെർട്സ് ആണ് റിഫ്രെഷ് റേറ്റ്, 3500 നിറ്റ്സാണ് ബ്രൈറ്റ്സിനുള്ളത്. ഒപ്പം 3,840 PWM ഡിമ്മിങ് സൗകര്യം കമ്പനി ഉറപ്പ് വരുത്തുന്നു.

IP66 + IP68 + IP69 + IP69K ഡെസ്റ്റ് വാർട്ട് റെസിസ്റ്റൻസ് റേറ്റിങ്ങാണ് ഇരു ഫോണുകൾക്കുമുള്ളത്. പ്രൊ മാക്സിൽ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനറുമുണ്ടാകും. നാളെ അവതരിപ്പിക്കുന്ന ഫോണിൻ്റെ ബാറ്ററി ബാക്ക്അപ്പ് 8,500mAh മാത്രമാണ്. അതേസമയം ഇന്ത്യയിലെ മോഡലുകളുടെ ബാറ്ററിബാക്ക്അപ്പ് 9,000mAh ആണ്. എന്നാൽ X8 പ്രൊയുടെ ബാറ്ററി ബാക്ക്അപ്പ് 6,500mAh മാത്രമെ ഉള്ളൂ. ബാറ്ററി ഒഴിച്ച് പോക്കോ X8 സീരീസിലെ ഫോണുകൾക്കെല്ലാം ഒരേ ഫീച്ചറുകളാണ്. X8 പ്രൊ മാക്സിന് 3nm ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പ്സെറ്റാണുള്ളത്. X8 പ്രൊയ്ക്ക് 4nm ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ എസ്ഒസിയാണ് ചിപ്പി്സെറ്റ്. 100വാട്ട് ഫാസ്റ്റ് ചാർജിങ്, 27 വാട്ട് റിവേഴ്സ് ചാർജിങ്ങും ഫോണിൽ സപ്പോർട്ടാകും.

Follow Us
ഇത്രയ്ക്ക് സിമ്പിളാണോ സജി ചെറിയാൻ, സ്കൂട്ടറിൽ യാത്ര ചെയ്ത് മന്ത്രി
ബാലതാരമായിരുന്നു, ഇപ്പോൾ സ്റ്റൈലൊക്കെ ഒരുപാട് മാറി
ആരതി ഉഴിഞ്ഞ് പ്രവർത്തകർ, ശോഭ സുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
കണ്ടാൽ മാന്യൻ, ഫോൺ നൈസായിട്ട് മോഷ്ടിക്കുന്നത് കണ്ടോ?