Redmi A7 Launch: എ7 പ്രോയ്‌ക്കൊപ്പം, എ7 ഉം പുറത്തിറങ്ങും? ഏറ്റവും വിലക്കുറവിൽ തന്നെ വാങ്ങാം

ഫോൺ ഒരു ബജറ്റ് ഫ്രണ്ട്ലി മോഡലായിരിക്കും എന്നാണ് പ്രതീക്ഷ. റെഡ്മി എ 5 ആയിരുന്നു ഇതിന് മുൻപ് കമ്പനി ഇറക്കിയ ബജറ്റ് മോഡൽ. ഇതിൽ നിന്നും അൽപ്പം കൂടി വില കൂടിയായിരിക്കും എ7 എത്തുക.

Redmi A7 Launch: എ7 പ്രോയ്‌ക്കൊപ്പം, എ7 ഉം പുറത്തിറങ്ങും? ഏറ്റവും വിലക്കുറവിൽ തന്നെ വാങ്ങാം

Redmi A7 Launch

Published: 

22 Feb 2026 | 01:22 PM

ഷവോമി തങ്ങളുടെ പഴയ ഫോൺ എ7 വീണ്ടും പുറത്തിറക്കാൻ ഒരുങ്ങുന്നു. എ7 പ്രോയ്‌ക്കൊപ്പം, എ7 ഉം പുറത്തിറങ്ങും എന്നാണ് വിവരം. തായ്‌ലൻഡിന്റെ എൻ‌ബി‌ടി‌സി വെബ്‌സൈറ്റിലാണ് ഫോൺ ലിസ്റ്റ് ചെയ്തത്. ഫോണിൻ്റെ മോഡൽ നമ്പരും വിവരങ്ങളും വെബ്സൈറ്റിലുണ്ട്. എന്നാൽ 5G സപ്പോർട്ട് ചെയ്യാത്ത മോഡലാണെന്നാണ് വിവരം. അതുകൊണ്ട് തന്നെ പുതു തലമുറയുടെ സ്പീഡൊന്നും മോഡലിൽ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം. റെഡ്മി എ7 പ്രോയ്‌ക്കൊപ്പം നിരവധി രാജ്യങ്ങളിൽ എ7 ഉം ലോഞ്ച് ചെയ്യുമെന്നാണ് വിവരം. യുഎഇ, ഇന്തോനേഷ്യ, യുഎസ് തുടങ്ങിയ സ്ഥലങ്ങളിൽ റെഡ്മി എ7 പ്രോയ്ക്ക് ഇതിനോടകം സർട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ട്. ഇതോടെ ഷവോമി ഉടൻ തന്നെ ഫോണുകൾ ലോഞ്ച് ചെയ്യുമെന്നാണ് വിവരം.

ബജറ്റ് ഫോണോ

കിംവദന്തികൾ പ്രകാരം, റെഡ്മി എ7, അടുത്തിടെ എൻ‌ബി‌ടി‌സിയിലും പ്രത്യക്ഷപ്പെട്ട പോക്കോ സി 81 പ്രോയുമായി ഫോണിന് സാമ്യം ഉണ്ടായിരിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഫോൺ ഒരു ബജറ്റ് ഫ്രണ്ട്ലി മോഡലായിരിക്കും എന്നാണ് പ്രതീക്ഷ. റെഡ്മി എ 5 ആയിരുന്നു ഇതിന് മുൻപ് കമ്പനി ഇറക്കിയ ബജറ്റ് മോഡൽ. ഇതിൽ നിന്നും അൽപ്പം കൂടി വില കൂടിയായിരിക്കും എ7 എത്തുക.

പ്രതീക്ഷിക്കുന്ന സവിശേഷത

HD+ റെസല്യൂഷനോടുകൂടിയ 6.9 ഇഞ്ച് LCD സ്ക്രീൻ ഫോണിൽ പ്രതീക്ഷിക്കാം. 4GB റാമും 128GB വരെ സ്റ്റോറേജും ഇതിൽ പ്രതീക്ഷിക്കാം. Unisoc T7250 ചിപ്പിലായിരിക്കും ഫോൺ പ്രവർത്തിക്കാൻ സാധ്യത. ദൈനംദിന ഉപയോഗത്തിന് ഏറ്റവും ബെസ്റ്റായിരിക്കും മോഡൽ എന്നാണ് റിപ്പോർട്ട്. 15W ചാർജിംഗുള്ള 6,000mAh ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന.

ഔദ്യോഗിക ലോഞ്ച്

റെഡ്മി A7, A7 പ്രോ എന്നിവയുടെ ഔദ്യോഗിക ലോഞ്ച് വളരെ അടുത്ത് തന്നെയായിരിക്കുമെന്നാണ് സൂചന. എങ്കിലും Xiaomi ഇതുവരെ പൂർണ്ണമായ സ്പെക്ക് ഷീറ്റോ ലോഞ്ച് തീയതിയോ പുറത്തുവിട്ടിട്ടില്ല. ഒരു ബജറ്റ് മോഡൽ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ബെസ്റ്റ് മോഡലായിരിക്കും.

 

Follow Us
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
Diabetic Patient Tips: പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടത് പഞ്ചസാര മാത്രമാണോ?
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം