Redmi Note 15: റെഡ്മിയുടെ രണ്ട് മോഡലുകളും ആദ്യം ഇന്ത്യയിൽ; വിലയും ഫിക്സായി

Redmi Note 15 Pro and Note 15 Pro+ Price Updates: സീരീസിലെ രണ്ട് സ്മാർട്ട്‌ഫോണുകൾക്കും ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാനുള്ള സംവിധാനമുണ്ട്, ഫീച്ചറുകളിലും മുൻപന്തിയിലാണ് നോട്ട് 15 സീരിസിലെ ഫോണുകൾ

Redmi Note 15: റെഡ്മിയുടെ രണ്ട് മോഡലുകളും ആദ്യം  ഇന്ത്യയിൽ; വിലയും ഫിക്സായി

Redmi Note 15 Series Launch

Published: 

04 Feb 2026 | 03:18 PM

ന്യൂഡൽഹി: സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷ വാർത്ത. റെഡ്മി നോട്ട് 15 പ്രോയുടെയും റെഡ്മി നോട്ട് 15 പ്രോ+ 5Gയുടെയും ആദ്യ വിൽപ്പനക്ക് ഇന്ത്യയിൽ തുടക്കം. രണ്ട് സ്മാർട്ട്‌ഫോണുകളും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആമസോൺ വഴിയും വാങ്ങാം. കഴിഞ്ഞയാഴ്ചയാണ് റെഡ്മി നോട്ട് 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

നോട്ട് 15 പ്രോ- ഇന്ത്യൻ വില

രണ്ട് സ്റ്റോറേജ് വേരിൻ്റുകളിൽ റെഡ്മി നോട്ട് 15 പ്രോ ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 31,999 രൂപയുമാണ് വില. ആവശ്യമുള്ളവർക്ക് താങ്ങാനാവുന്ന വിലയിൽ ഇഎംഐ ഓപ്ഷനുകളും തിരഞ്ഞെടുക്കാം.

റെഡ്മി നോട്ട് 15 പ്രോ+ വില

സീരിസിലെ ഏറ്റവും ഉയർന്ന മോഡലാണ് റെഡ്മി നോട്ട് 15 പ്രോ+. ഒന്നിലധികം സ്റ്റോറേജ് കോൺഫിഗറേഷനുകളാണ് ഫോണിനുള്ളത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റിന് 37,999 രൂപയും 12 ജിബി റാം + 256 ജിബി മോഡലിന് 39,999 രൂപയും 12 ജിബി റാം + 512 ജിബി വേരിയന്റിന് 43,999 രൂപയുമാണ് വില.

ബാങ്ക് ഓഫറുകളും ഇഎംഐയും

സീരീസിലെ രണ്ട് സ്മാർട്ട്‌ഫോണുകൾക്കും ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാനുള്ള സംവിധാനമുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് റെഡ്മി നോട്ട് 15 പ്രോയിൽ 2,000 രൂപ ബാങ്ക് കിഴിവും, റെഡ്മി നോട്ട് 15 പ്രോ+ ക്ക് 3,000 രൂപ ബാങ്ക് കിഴിവും ലഭിക്കും. രണ്ട് ഫോണുകൾക്കും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

ഫീച്ചറുകൾ

സീരീസിലെ രണ്ട് ഫോണുകളിലും 1.5K റെസല്യൂഷനോടുകൂടിയ 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയും. 120Hz റിഫ്രഷ് റേറ്റും ഫോണിൽ സപ്പോർട്ട് ചെയ്യും. ഡിസ്‌പ്ലേയിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 പ്രോസസറാണ് റെഡ്മി നോട്ട് 15 പ്രോ+ ന്റെ കരുത്ത്, അതേസമയം, റെഡ്മി നോട്ട് 15 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ പ്രോസസറാണ് ഫോണിൻ്റെ പവർ.

സാരികള്‍ എങ്ങനെ പുതിയത് പോലെ സൂക്ഷിക്കാം?
തക്കാളി ഇനി വാടില്ല, ചീയില്ല! മുറിച്ചത് എങ്ങനെ സൂക്ഷിക്കണം?
ആഹാരം കഴിഞ്ഞ് എത്ര മിനിറ്റിനുള്ളില്‍ മരുന്ന്‌ കഴിക്കണം?
മുടിവളർച്ച വർധിപ്പിക്കാം; ഈ വിത്തുകൾ സഹായിക്കും
അടിവസ്ത്രങ്ങൾക്കായി വെൻഡിംഗ് മെഷിൻ
ചുരിദാറിട്ടു വന്ന പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റിയില്ല
സിറ്റിയിൽ നടുറോഡിൽ കടുവ തേടുന്നത് എന്താണ് ?
രാജ്യത്തിന് അഭിമാനനേട്ടം; ഡിആര്‍ഡിഒ എസ്എഫ്ഡിആർ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു