Samsung Galaxy M17e Price: ഇത്രയും വിലക്കുറവോ? ഈ മാസം എത്തുന്ന ബജറ്റ് സാംസംഗ് മോഡൽ

സാംസങ് ഇതുവരെ വില ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഫോണുമായി ബന്ധപ്പെട്ട ചില ഫീച്ചറുകളും വിവരങ്ങളും പരിശോധിക്കാം. 6.7 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

Samsung Galaxy M17e Price: ഇത്രയും വിലക്കുറവോ? ഈ മാസം എത്തുന്ന ബജറ്റ് സാംസംഗ് മോഡൽ

Samsung Galaxy M17e Price

Updated On: 

12 Mar 2026 | 12:04 PM

ഒരു പക്ഷെ ഇതുവരെ ഇറക്കിയ സാംസംഗ് മോഡലുകളേക്കാളൊക്കെ ഹിറ്റായേക്കാവുന്ന പുത്തൻ സ്മാർട്ട്ഫോൺ മോഡൽ മാർച്ചിൽ തന്നെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് സാംസംഗ്. ഇതിനിടയിൽ ഫോണിൻ്റെ വില മാർക്കറ്റിൽ ലീക്കായി കഴിഞ്ഞുവെന്ന് ചില ടെക്ക് ടിപ്സ്റ്റർമാരുടെ സൂചനകളെ ഉദ്ധരിച്ച് ടെക് വെബ്സൈറ്റായ ഗിസ്ബോട്ട് റിപ്പോർട്ട് ചെയ്യുന്നു. സാംസങ് ഇതുവരെ വില ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും റിപ്പോർട്ടുകൾ അനുസരിച്ച് ഫോൺ ബജറ്റ് ഫ്രണ്ട്ലിയായിരിക്കും എന്നാണ് സൂചന.

എത്രയാണ് വില

ടെക്ക് വ്ലോഗർമാർ, ടിപ്സ്റ്റർമാ എന്നിവർ പറയുന്നത് അനുസരിച്ച് 13,999 രൂപയായിരിക്കും ഫോണിൻ്റെ വില എന്നാണ് സൂചന. സാംസങ് ഇതുവരെ വില ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഫോണുമായി ബന്ധപ്പെട്ട ചില ഫീച്ചറുകളും വിവരങ്ങളും പരിശോധിക്കാം. 6.7 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിൽ ഉണ്ടാവാം എന്നാണ് സൂചന.

ALSO READ : Motorola Edge Fusion Price: 7000 MAH ബാറ്ററി, കിടിലൻ ഡിസ്പ്ലേ; മോട്ടോറോളയുടെ എഡ്ജ് ഫ്യൂഷൻ വിലയിലൊതുങ്ങുമോ?

ക്യാമറ, സവിശേഷതകൾ

ഗാലക്സി എം 17 ഇയിൽ 50 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി സെൻസറും ഉൾപ്പെടും, ഫോണിൻ്റെ ഫ്രണ്ട് ക്യാമറയുടെ ക്വാളിറ്റി 8 എംപി ആയിരിക്കും. 25W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൻ്റെ മറ്റൊരു പ്രത്യേകത.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും പൊടി, ജല പ്രതിരോധത്തിനുള്ള IP54 റേറ്റിംഗും സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള യുഐ 8.0 ആണ് ഫോണിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഗാലക് സി എം 17 ഇയിൽ സർക്കിൾ ടു സെർച്ച്, ജെമിനി എഐ അസിസ്റ്റന്റിലേക്കുള്ള ആക് സസ് എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?