Samsung Galaxy A Series : ഇതാണോ പറഞ്ഞത് വെച്ചിട്ടുണ്ടെന്ന്! സാംസങ്ങിൻ്റെ അടുത്ത രണ്ട് ഫോണുകൾ എത്തുന്നു, ഗ്യാലക്സി എ സീരീസാണോ?
Samsung Galaxy A37, Samsung Galaxy A57 Price & Features : എത് ഫോൺ ആണ് അവതരിപ്പിക്കാൻ പോകുന്നത് എന്ന് സാംസങ് ഇതുവരെ വ്യക്തമാക്കിട്ടില്ല. ഫോണിൻ്റെ ഒരു ഡിസൈൻ മാത്രമാണ് ഇതുവരെ കൊറിയൻ സ്മാർട്ട്ഫോൺ ബ്രാൻഡ് പുറത്ത് വിട്ടിട്ടുള്ളൂ. പുറത്തുവിട്ട സിസൈനെ ആസ്പദമാക്കിയാണ് ഫോൺ ഗ്യാലക്സി എ സീരീസാകുമെന്ന് കരുതിയിരിക്കുന്നത്.

Samsung Galaxy A57
സാംസങ്ങിൻ്റെ ഏറ്റവും പുതിയ ഫോണുകളുടെ ഇന്ത്യയിൽ ലോഞ്ചിങ് തീയതി പുറത്ത് വിട്ടു. മാർച്ച് 25-ാം തീയതി ഇന്ത്യൻ സമയം വൈകിട്ട് പുതിയ ഫോൺ അവതരിപ്പിക്കുമെന്നാണ് ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് അറിയിച്ചിരിക്കുന്നത്. അതേസമയം ഏത് ഫോൺ ആണ് വിപണയിലേക്കെത്തിക്കുന്നതെന്ന് സാംസങ് ഇതുവരെ വ്യക്തമാക്കിട്ടില്ല. സൈഡിൽ നിന്നുള്ള ഒരു ഫോണിൻ്റെ ചിത്രം മാത്രം വെച്ചുകൊണ്ടാണ് സാംസങ് തങ്ങളുടെ പുതിയ മോഡലിൻ്റെ ലോഞ്ചിങ് അറിയിച്ചിരിക്കുന്നത്.
ഫോണിൻ്റെ ഡിസൈൻ കണ്ട് അത് സാംസങ് ഗ്യാലക്സി എ സീരീസ് ഫോണാണ് ടെക് വിദഗ്ധർ കണ്ടെത്തി. എ സീരീസിലെ ഗ്യാലക്സി എ37, ഗ്യാലക്സി എ57 എന്നീ മോഡലുകളാകും അടുത്താഴ്ച സാംസങ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്. മാർച്ച് 25-ാം തീയതി ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് ഫോണുകളുടെ ലോഞ്ച്. ഫോണുകളുടെ ലോഞ്ചിനെ കുറിച്ച് അറിയിക്കാൻ സാംസങ് തങ്ങളുടെ വെബ്സൈറ്റിൽ ‘Notify Me’ ഓപ്ഷനും നൽകിട്ടുണ്ട്.
സാംസങ് ഗ്യാലക്സി എ37, ഗ്യാലക്സി എ57
റിപ്പോർട്ടുകൾ പ്രകാരം രണ്ട് മോഡലുകൾക്കും 50 എംപിയും ട്രിപ്പൾ ക്യാമറയായിരിക്കും ഉണ്ടാകുക. എൽഇഡി ഫ്ലാഷിനോടൊപ്പം താഴേക്കായിട്ടാണ് ക്യാമറ ഡിസൈൻ ചെയ്തിരിക്കുന്നത്. 12 എംപിയുടെ സെൽഫി ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും. എക്സിനോസ് ചിപ്പ്സെറ്റായിരിക്കും ഇരു ഫോണുകൾക്കും ഉണ്ടാകുക. എ37ൽ എക്സിനോട് 1480 ചിപ്പ്സെറ്റും, എ57ൽ എക്സിനോസ് 1680 ചിപ്പ്സെറ്റുമാകും. 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ആമോൾഡ് ഡിസ്പ്ലെയായിരിക്കും എ57ന്. എ37ന് അതെ റെസെല്യൂഷനിൽ 6.7 ഇഞ്ചാകും സ്ക്രീൻ്റെ വലുപ്പം.
നിലവിൽ സാംസങ് നൽകിയിരിക്കുന്ന സൂചന പ്രകാരം എ57 ഗ്രേ, ഐസിബ്ലൂ, ലിലാക്ക്, കറുപ്പ് എന്നീ നിറങ്ങിലാകും വിപണിയിൽ എത്തുക. എ37 ആണെങ്കിൽ ചാർക്കോൾ, ഗ്രെഗ്രീൻ ലാവെൻഡർ ഷെയ്ഡിലാകും ലഭ്യാമകുക. അതേസമയം സ്റ്റോറേജ് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇരു ഫോണുകളുടെ വില 30,000ത്തിനും 45,000ത്തിനും ഇടയിൽ വരാനാണ് സാധ്യത