‘സര്‍വം മായ’യല്ല, സര്‍വം എഐ! ഇന്ത്യയുടെ തദ്ദേശീയ എഐ കരുത്തിനെ പ്രശംസിച്ച് അശ്വിനി വൈഷ്ണവ്‌

രാജ്യത്തിന്റെ തദ്ദേശീയ എഐ കരുത്തിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ എഐ പദ്ധതികള്‍ മികച്ച ഫലം നല്‍കുന്നുവെന്ന് മന്ത്രി.

സര്‍വം മായയല്ല, സര്‍വം എഐ! ഇന്ത്യയുടെ തദ്ദേശീയ എഐ കരുത്തിനെ പ്രശംസിച്ച് അശ്വിനി വൈഷ്ണവ്‌

Ashwini Vaishnaw, Sarvam AI

Updated On: 

08 Feb 2026 | 02:40 PM

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തദ്ദേശീയ എഐ കരുത്തിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ എഐ പദ്ധതികള്‍ മികച്ച ഫലം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശി സ്റ്റാർട്ടപ്പായ സർവം എഐ പുറത്തിറക്കിയ മോഡലുകള്‍ പ്രശംസിക്കപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം. എഐ മിഷന്റെ ഭാഗമായി സർവം പുറത്തിറക്കിയ നൂതന മോഡലിനെ ഏറ്റവും കടുത്ത വിമർശകർ പോലും പ്രശംസിക്കുകയാണെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു.

മെറ്റീരിയൽ സയൻസ്, ആരോഗ്യമേഖല, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളില്‍ യുവ എഞ്ചിനീയർമാർ ലോകശ്രദ്ധ ആകർഷിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സര്‍വം എഐയെക്കുറിച്ച് ‘ദീദി’ എന്ന എക്‌സ് ഹാന്‍ഡിലില്‍ വന്ന കുറിപ്പ് റീട്വീറ്റ് ചെയ്താണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സര്‍വം എഐയെക്കുറിച്ച് തനിക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടായെന്ന് പറഞ്ഞാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. ആ കുറിപ്പ് ചുവടെ നല്‍കുന്നു.

“സർവം എഐയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി. പ്രാദേശിക ഇന്ത്യൻ ഭാഷകൾക്കായി ചെറിയ മോഡലുകൾ പരിശീലിപ്പിക്കുന്ന രീതി ശരിയല്ലെന്നാണ് നേരത്തെ തോന്നിയത്. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി അവര്‍ മാറ്റിമറിച്ചു. ഇന്ത്യൻ ഭാഷകൾക്കായി മികച്ച ടെക്സ്റ്റ് ടു സ്പീച്ച്, സ്പീച്ച് ടു ടെക്സ്റ്റ്, ഒസിആർ മോഡലുകൾ ഇപ്പോള്‍ അവർക്കുണ്ട്. ഇത് വലിയ നേട്ടമാണ്.

ന്യായമായ നിരക്കാണുള്ളത്. വെബ്‌സൈറ്റ് വളരെ മനോഹരമായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് ഉപയോഗിക്കാനും എളുപ്പമാണ്. എഐ മേഖലയിൽ നിലനിന്നിരുന്ന വലിയൊരു വിടവ് നികത്താൻ അവർക്ക് സാധിക്കുന്നു. വമ്പൻ ലാബുകൾ പോലും കാര്യമായി ശ്രദ്ധിക്കാത്ത മേഖലകളില്‍ കുറഞ്ഞ പക്ഷം ഇപ്പോഴത്തെ സാഹചര്യത്തിലെങ്കിലും അവര്‍ വിജയിക്കുന്നു. അവരുടെ ബിസിനസിനെക്കുറിച്ച് അറിയില്ല. പക്ഷേ, അവര്‍ കൊയ്യുന്ന നേട്ടങ്ങള്‍ അഭിനന്ദനാർഹമാണ്. ഇന്ത്യയിൽ നിന്നുള്ള ഒരു സോഫ്റ്റ്‌വെയർ പ്രൊഡക്ടുകളെക്കുറിച്ച് സമീപനാളുകളിലെങ്ങും ഇത്തരമൊരു മതിപ്പ് എനിക്ക് തോന്നിയിട്ടില്ല. അഭിനന്ദനങ്ങള്‍”.

സർവം എഐ

ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പാണ് സർവം എഐ. ഇന്ത്യയിലെ ഗവൺമെന്റുകൾ, സംരംഭങ്ങൾ, തുടങ്ങിയവയെ ‘ജെന്‍ എഐ’ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്ന ഒരു എഐ ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്ന ദൗത്യത്തിലാണ് തങ്ങളെന്ന് സര്‍വം എഐയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

തദ്ദേശീയ ഭാഷാ മോഡലുകളടക്കം സര്‍വം എഐ വികസിപ്പിക്കുന്നു. ‘എഐ മിഷന്റെ’ ഭാഗമായി രാജ്യത്തെ ആദ്യത്തെ പരമാധികാര എഐ മോഡൽ നിർമ്മിക്കാൻ സര്‍വം എഐ തിരഞ്ഞെടുക്കപ്പെട്ടു.

Follow Us
Viral Video: കണ്ണൂരിൽ ആനയിടഞ്ഞു, വണ്ടി തൂക്കിയൊരേറ്
വോട്ട് ചോദിച്ച് വന്ന രമേഷ് പിഷാരടിയെ തടഞ്ഞു ബിജെപി പ്രവർത്തകർ
രഞ്ജിത്ത് ജഡ്ജിന് മുൻപിൽ പറഞ്ഞത് എന്ത്?
പ്രധാനമന്ത്രി മാത്രമല്ല, തരൂരും ചെണ്ടകൊട്ടി