Smartphone Price Hike: ഇതെന്ത് ഭാവിച്ചാ, ഫോണിൻ്റെ വില കൂട്ടി പ്രമുഖൻ, മൂന്ന് മോഡലുകൾക്ക് മാറ്റം

സ്മാർട്ട്‌ഫോൺ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങളുടെ വില വർദ്ധനയും, ലഭ്യത കുറവുമാണ് വില കൂട്ടാൻ കാരണം. വരും ദിവസങ്ങളിൽ കൂടുതൽ ബ്രാൻഡുകൾ അവരുടെ ഫോണുകളുടെ വില വർദ്ധിപ്പിച്ചേക്കും എന്നാണ് സൂചന. ഫോണുകളുടെ പുതുക്കിയ വില ലേഖനത്തിൽ പങ്കുവെക്കുന്നുണ്ട്. വില ഇനിയും കൂടാനാണ് സാധ്യത എന്ന് മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്നു. ഏതൊക്കെയാണ് ആ മോഡലുകൾ എത്രയാണ് വില തുടങ്ങിയവ നോക്കാം.

Smartphone Price Hike: ഇതെന്ത് ഭാവിച്ചാ, ഫോണിൻ്റെ വില കൂട്ടി പ്രമുഖൻ, മൂന്ന് മോഡലുകൾക്ക് മാറ്റം

മോട്ടോറോള എഡ്ജ് ഫ്യൂഷൻ

Updated On: 

21 Apr 2026 | 10:03 PM

സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ ഇനി അൽപ്പം ശ്രദ്ധിച്ചു മതി പുതിയ ഫോൺ എടുക്കാൻ. തങ്ങളുടെ മോഡലുകളുടെ വില കൂട്ടിയിരിക്കുകയാണ് പ്രമുഖ സ്നാർട്ട്ഫോൺ നിർമ്മാതാക്കൾ. ഏറ്റവുമൊടുവിൽ ലിസ്റ്റിലേക്ക് എത്തിയിരിക്കുന്നത് ജാപ്പനീസ് കമ്പനിയായ മോട്ടറോളയാണ്. മറ്റ് ബ്രാൻഡുകളുടെ അതേ നിലപാടിലേക്കാണ് മോട്ടറോളയും ഇത്തവണ എത്തിയത്. അതുകൊണ്ട് തന്നെ വില ഇനിയും കൂടാനാണ് സാധ്യത എന്ന് മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്നു. ഏതൊക്കെയാണ് ആ മോഡലുകൾ എത്രയാണ് വില തുടങ്ങിയവ നോക്കാം.

മോട്ടോ G35, മോട്ടോ G57 പവർ, മോട്ടോ എഡ്ജ് 60 ഫ്യൂഷൻ എന്നിവയാണ് വില കൂട്ടിയ മോഡലുകൾ.സ്മാർട്ട്‌ഫോൺ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങളുടെ വില വർദ്ധനയും, ലഭ്യത കുറവുമാണ് വില കൂട്ടാൻ കാരണം. വരും ദിവസങ്ങളിൽ കൂടുതൽ ബ്രാൻഡുകൾ അവരുടെ ഫോണുകളുടെ വില വർദ്ധിപ്പിച്ചേക്കും എന്നാണ് സൂചന. ഫോണുകളുടെ പുതുക്കിയ വില നോക്കാം.

ALSO READ: 9000 രൂപ കമ്പനിയുടെ കുറവ്, വാങ്ങുമ്പോൾ ഇനിയും കുറയും, ഇതാണ് ടൈം

ഇന്ത്യയിലെ വില

മോട്ടോ ജി35, മോട്ടോ ജി57 പവർ, മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ എന്നിവയുടെ ഇന്ത്യയിലെ വിലയിലാണ് മാറ്റം. 500 മുതൽ 2000 രൂപ വരെയാണ് ഇനി മുതൽ ഇവക്ക് നൽകേണ്ടി വരിക. 4 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള മോട്ടോ ജി35-ൻ്റെ അടിസ്ഥാന വേരിയൻ്റിന് വില 11,999 രൂപയിൽ നിന്ന് 12,499 രൂപയായി ഉയരും. 8 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള മോട്ടോ ജി57 പവറിൻ്റെ വില 14,999 രൂപയിൽ നിന്നും 15,999 രൂപയായി കൂടും.

ഏറ്റവും വലിയ വർധന

ഏറ്റവും വലിയ വർധനവ് മിഡ് റേഞ്ച് മോട്ടോ എഡ്ജ് 60 ഫ്യൂഷനിലാണ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഫോണിന്റെ അടിസ്ഥാന വേരിയൻ്റിന് ഇനി 20,999 രൂപയ്ക്ക് പകരം 22,999 രൂപ നൽകേണ്ടി വകും. പുതിയ ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു വലിയ തിരിച്ചടിയാണ്.’

മോട്ടോ മാത്രമല്ല, ലിസ്റ്റ് കാണാം

Follow Us
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
വിട്ടുമാറാത്ത ജലദോഷമാണോ? ഈ വഴികൾ പരീക്ഷിക്കൂ
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്