Smartphone Tips: സ്മാർട്ട്‌ ഫോൺ സ്ലോ ആണോ, റെഡിയാക്കാൻ റീ സ്റ്റാർട്ടിംഗ്

ഫോൺ ഉപയോഗത്തിന് അനുസരിച്ച് വേണം ഫോണിൻ്റെ റീ സ്റ്റാർട്ടിംഗും. ടെക്സ്റ്റ് ചെയ്യാനും, കോളുകൾ ചെയ്യാനും, കുറച്ച് സ്ക്രോളിംഗും മാത്രമാണ് ഉപയോഗം എങ്കിൽ ആഴ്ചയിൽ ഒരിക്കൽ ഫോൺ റീ സ്റ്റാർട്ട് ചെയ്യുന്നതാണ് നല്ലത്. എന്നാൽ നിങ്ങൾ ഗെയിം കളിക്കുന്നവരാണെങ്കിൽ ഫോണിൽ വലിയ ആപ്പുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഇതിൽ ചില മാറ്റങ്ങളുണ്ട്, ഇതിന് കൃത്യമായ ഇടവേളകളും, സമയങ്ങളും നിങ്ങൾ തന്നെ ഫിക്സ് ചെയ്യേണ്ടതാണ്.

Smartphone Tips: സ്മാർട്ട്‌ ഫോൺ സ്ലോ ആണോ, റെഡിയാക്കാൻ റീ സ്റ്റാർട്ടിംഗ്

Smartphone Tips Malayalam

Published: 

29 Jun 2026 | 04:36 PM

നിങ്ങളുടെ സ്മാർട്ട്‌ഫോൺ റീസ്റ്റാർട്ട് ചെയ്യാറുണ്ടോ? യഥാർത്ഥത്തിൽ ഫോൺ റീ സ്റ്റാർട്ട് ചെയ്യുന്നത് നിങ്ങളുടെ ഫോണിന് ഗുണകരമാണോ? എങ്ങനെയാണിത് ഫോണിന് സഹായകമാകുന്നതെന്ന് പലർക്കും അറിയില്ല. ഇതിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്. നിങ്ങളുടെ ഫോൺ ദിവസങ്ങളോളം ഓണായിരിക്കുമ്പോൾ, ഫോണിൻ്റെ ബാക്ക് ഗ്രൌണ്ട് ആപ്പുകളും, വിവിധ സിസ്റ്രം വിജറ്റുകൾ, നോട്ടിഫിക്കേഷനുകൾ ഇവയെ ഫോണിൽ കുന്നുകൂടും. ദിവസങ്ങൾ കഴിയും തോറും, ഫോണിൻ്റെ മെമ്മറിയെ ഇത് മന്ദഗതിയിലാക്കും. ഫോണിന്റെ മെമ്മറി കുറയുന്നതോടെ ഫോൺ ഹാംഗ് ആവുക, സ്ലോ ആവുക തുടങ്ങിയ പ്രശനങ്ങളും ഫോണിൽ അധികമാകും. ഇതിനുള്ള പരിഹാരമാണ് ഫോൺ റീ സ്റ്റാർട്ടിംഗ്.

ഫോൺ റീ സ്റ്റാർട്ട് ചെയ്താൽ ഗുണങ്ങൾ

1. ഫോണിന്റെ പ്രകടനം മെച്ചപ്പെടും
2. ഫോണിലെ സോഫ്റ്റ്‌വെയർ ബഗുകളും തകരാറുകളും പരിഹരിക്കപ്പെടും
3. ആപ്പുകൾ ക്രാഷ് ആകുന്നതോ ഫ്രീസ് ആകുന്നതോ കുറയ്ക്കും
4. കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കും
5. അനാവശ്യമായി പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ആപ്പുകൾ നിർത്തും, ബാറ്ററി മെച്ചപ്പെടുത്തും.

എത്ര തവണ വേണം റീ സ്റ്റാർട്ട്

ഫോൺ ഉപയോഗത്തിന് അനുസരിച്ച് വേണം ഫോണിൻ്റെ റീ സ്റ്റാർട്ടിംഗും. ടെക്സ്റ്റ് ചെയ്യാനും, കോളുകൾ ചെയ്യാനും, കുറച്ച് സ്ക്രോളിംഗും മാത്രമാണ് ഉപയോഗം എങ്കിൽ ആഴ്ചയിൽ ഒരിക്കൽ ഫോൺ റീ സ്റ്റാർട്ട് ചെയ്യുന്നതാണ് നല്ലത്. എന്നാൽ നിങ്ങൾ ഗെയിം കളിക്കുന്നവരാണെങ്കിൽ ഫോണിൽ വലിയ ആപ്പുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ റീസ്റ്റാർട്ട് ചെയ്യുന്നത് ഫോണിന് ഗുണം ചെയ്യും. ചില സന്ദർഭങ്ങളിൽ റീ സ്റ്റാർട്ടിംഗ് വളരെ പെട്ടെന്ന് തന്നെ വേണ്ടി വരും അവ എപ്പോഴെന്ന് താഴെ.

ഫോൺ പെട്ടെന്ന് റീ സ്റ്റാർട്ട് ചെയ്യേണ്ട ഘട്ടം

1. ഫോൺ പെട്ടെന്ന് സ്ലോ ആകുന്ന ഘട്ടത്തിൽ
2. ആപ്പുകൾ ക്രാഷ് ചെയ്യുമ്പോൾ, അല്ലെങ്കിൽ അവ തുറക്കാത്തപ്പോൾ
3. ഒരു കാരണവുമില്ലാതെ ഫോൺ ചൂടാകുന്ന ഘട്ടത്തിൽ
4. പുതിയ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ സുരക്ഷാ അപ്‌ഡേറ്റിന് പിന്നാലെ
5. വൈഫൈ അല്ലെങ്കിൽ ഡാറ്റ കുറയുമ്പോൾ

എല്ലാ ദിവസവും റീ സ്റ്റാർട്ട് വേണോ

ആഴ്ചതോറും നിങ്ങളുടെ ഫോൺ റീ സ്റ്റാർട്ട് ചെയ്താൽ ഫോൺ നന്നായി പ്രവർത്തിക്കും. ഇതുവഴി ഫോൺ റീഫ്രേഷ് ആയി ലഭിക്കും. ഇത് വളരെ അധികം ഗുണകരമാണ്. ആപ്പുകൾക്കും ഇത് ഗുണകരമായിരിക്കും.

English Summary

What to do when your phone is getting Slow. Its a very simple method that every one can use. Re Starting the Phone will improve the Performance of your Smartphone. People can Schedule these Restarting in Daily and weekly for better Result.

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം