ഉള്ളിലിരിക്കുന്നത് ‘സൂപ്പറാ’! 200MP ക്യാമറ, 7000mAh ബാറ്ററി സഹിതം വിവോ X ഫോൾഡ് 6 ലോഞ്ച് ചെയ്തു

vivo X Fold 6 launched: വിവോ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിര ശക്തിപ്പെടുത്തിക്കൊണ്ട് X ഫോൾഡ് 5ന്റെ പിൻഗാമിയായി പുതിയ X ഫോൾഡ് 6 ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുള്ളതിനാൽ ഫോൾഡ് നിരയിലെ ഈ പുതിയ മോഡലും അ‌ധികം ​വൈകാതെ വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

ഉള്ളിലിരിക്കുന്നത് സൂപ്പറാ! 200MP ക്യാമറ, 7000mAh ബാറ്ററി സഹിതം വിവോ X ഫോൾഡ് 6 ലോഞ്ച് ചെയ്തു

Vivo X Fold 6 Launched

Published: 

26 Jun 2026 | 10:44 PM

വിവോ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിര ശക്തിപ്പെടുത്തിക്കൊണ്ട് X ഫോൾഡ് 5ന്റെ പിൻഗാമിയായി പുതിയ X ഫോൾഡ് 6 (vivo X Fold 6) ​ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുള്ളതിനാൽ ഫോൾഡ് നിരയിലെ ഈ പുതിയ മോഡലും അ‌ധികം ​വൈകാതെ വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. മുൻ മോഡലിനെ അ‌പേക്ഷിച്ച് കൂടുതൽ മികച്ച ഡിസൈൻ, ഇമേജിംഗ് ഫീച്ചറുകൾ, ബാറ്ററി ടെക്നോളജി, മൾട്ടിടാസ്കിംഗ് കഴിവ് എന്നിവ പുതിയ X ഫോൾഡ് 6-ൽ ഉണ്ട്.

റൗണ്ടഡ് കോണുകളും 2.5D മെറ്റൽ ഫ്രെയിം സ്ട്രക്ചറും ഉൾക്കൊള്ളുന്ന പുതുക്കിയ ഫിസിക്കൽ ഡിസൈനാണ് വിവോ എക്സ് ഫോൾഡ് 6-ൽ ഉള്ളത്. ബ്ലൂ ഹോൾ, സാൾട്ട് ലേക്ക്, പോളാർ നൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ രണ്ട് ഡിസ്പ്ലേ പാനലുകൾക്കും TÜV റൈൻ‌ലാൻഡ് ഗ്ലോബൽ ഐ പ്രൊട്ടക്ഷൻ 3.0 സർട്ടിഫിക്കേഷൻ ഉണ്ട്. കൂടാതെ കണ്ണിന്റെ ആരോഗ്യത്തിനായി ഹാർഡ്‌വെയർ-ലെവൽ 1-നിറ്റ് ലോ-ലൈറ്റ് സെറ്റിങ്ങും ഉണ്ട്.

Also Read: ”കണ്ടോ കണ്ടോ 5G ഫോൺ, കുറഞ്ഞ വിലയിലെ 5G ഫോൺ”! ​Ai പ്ലസ് നോവ 2 നിയോ 5G ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന തുടങ്ങി

ഈ വിവോ ഫോൾഡബിൾ ഫോണിന്റെ ഉള്ളിൽ ഡൈമെൻസിറ്റി 9500 സൂപ്പർ എഡിഷൻ പ്രോസസർ ആണ് ഉള്ളത്. നെറ്റ്‌വർക്ക് സ്ഥിരതയ്ക്കായി, വിവോയുടെ സ്വയം വികസിപ്പിച്ച 1+4 കമ്മ്യൂണിക്കേഷൻ ചിപ്‌സെറ്റും ഇതിലുണ്ട്. IP5X പൊടി പ്രതിരോധവും IPX8, IPX9 ജല പ്രതിരോധവും x ഫോൾഡ് 6ന് ഉണ്ട്. V3+ ഇമേജിംഗ് ചിപ്പ്, സീസ് പിന്തുണയുള്ള മൾട്ടി-ലെൻസ് കോൺഫിഗറേഷൻ, 7,000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 8.02-ഇഞ്ച് (2504×2312 പിക്സൽസ്) 2K+ AMOLED LTPO ഇന്റേണൽ ഡിസ്‌പ്ലേ ഇതിലുണ്ട്. ഇത് HDR 10+, 5000 nits വരെ ബ്രൈറ്റ്നസ്, UTG ഗ്ലാസ്, ഡോൾബി വിഷൻ ഫീച്ചറുകൾ സഹിതം എത്തുന്നു. ഇതിലെ എക്സ്റ്റേണൽ ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.51-ഇഞ്ച് (2528×1120 പിക്സൽ) FHD+ AMOLED LTPO സ്ക്രീൻ, ആർമർ ഗ്ലാസ്, ഡോൾബി വിഷൻ സഹിതം എത്തുന്നു.

ആം മാലി-ജി1 അൾട്രാ MC12 GPU ഉള്ള

ഒക്ടാ-കോർ ഡൈമെൻസിറ്റി 9500 സൂപ്പർ 3nm പ്രോസസർ ആണ് ഈ ഫോൾഡബിൾ ഫോണിന്റെ കരുത്ത്. ആം മാലി-ജി1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പമുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം.

1/1.4″ സാംസങ് HPB സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS, Zeiss T* കോട്ടിംഗ്), 50MP അൾട്രാ-വൈഡ് ക്യാമറ (f/2.05 അപ്പേർച്ചർ, 15mm ഫോക്കൽ ലെങ്ത്), 1/1.95″ സോണി LYT602 സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.57 അപ്പേർച്ചർ, ZEISS ഒപ്റ്റിക്സ്) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം X ഫോൾഡ് 6-ൽ ഉണ്ട്.

സെൽഫിക്കും മറ്റുമായി പുറത്തെയും അ‌കത്തെയും ഡിസ്പ്ലേകളിൽ 20MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP5X/IPX8/IPX9 റേറ്റിങ്, ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണ, 7000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

വിവോ X ഫോൾഡ് 6 വില

വിവോ X ഫോൾഡ് 6 ന്റെ 12GB+256GB വേരിയന്റിന് 7999 യുവാൻ (ഏകദേശം 1,10,990 രൂപ) ആണ് വില. 12GB+512GB: 8999 യുവാൻ (ഏകദേശം 1,24,850 രൂപ), 16GB+512GB: 9999 യുവാൻ (ഏകദേശം1,38,720 രൂപ), 16GB+1TB: 10999 യുവാൻ (ഏകദേശം 1,52,595 രൂപ).

16GB + 1TB ബ്ലൂഹോൾ പ്രൊഫഷണൽ ഇമേജിംഗ് കിറ്റ്: 11999 യുവാൻ (ഏകദേശം 1,66,485 രൂപ), 16GB+1TB ബ്ലാക്ക് ഗോൾഡ് പ്രൊഫഷണൽ ഇമേജിംഗ് കിറ്റ്: 12299 യുവാൻ (ഏകദേശം 1,70,650 രൂപ) എന്നിങ്ങനെയാണ് വില. ​ചൈനയിൽ ഇത് ജൂ​ലൈ 1 മുതൽ വിൽപ്പനയ്ക്ക് എത്തും.

English Summary

Vivo has strengthened its foldable smartphone lineup with the launch of the new Vivo X Fold 6 in China, the successor to the X Fold 5. The foldable phone is powered by an octa-core Dimensity 9500 Super 3nm processor. Its 12GB+256GB variant is priced at 7,999 yuan (approximately Rs. 1,10,990). It is available in three color options.

Follow Us
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ