Vivo X Fold Price: സർപ്രൈസ്, എക്സ് ഫോൾഡിൻ്റെ വില ലീക്കായി

മീഡിയടെക് ഡൈമെൻസിറ്റി 9500 സൂപ്പർ എഡിഷനോടൊപ്പമാണ് ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് ഒഎസ് 6 ഉം, മൾട്ടിടാസ്കിംഗിനായി അപ്‌ഗ്രേഡ് ചെയ്ത ആറ്റോമിക് വർക്ക്ബെഞ്ചും ഫോണിലുണ്ടാവും. ആഗോളതലത്തിലെ അസാധാരണ പ്രതിസന്ധികളുമാണ് വിലയിലെ വർധനക്ക് കാരണമെന്നാണ് സൂചന. ഇതുവഴി ഇറങ്ങാൻ പോകുന്ന ഫോണുകൾക്ക് വില വർധിക്കുന്നു, നിലവിൽ മാർക്കറ്റിലുള്ള ഫോണുകൾക്കും വില കൂട്ടുന്നതുമാണ് കമ്പനികളുടെ രീതി.

Vivo X Fold Price: സർപ്രൈസ്, എക്സ് ഫോൾഡിൻ്റെ വില ലീക്കായി

Vivo X Fold 6 Price Leak

Updated On: 

24 Jun 2026 | 01:43 PM

വിവോയുടെ ഫോൾഡബിൾ വേർഷൻ-6-ന് സർപ്രൈസുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ലോഞ്ചിന് മുൻപ് തന്നെ ഫോണിൻ്റെ വില സംബന്ധിച്ച വിവരങ്ങൾ ലീക്കായി. മീഡിയടെക് ഡൈമെൻസിറ്റി 9500 സൂപ്പർ എഡിഷൻ, 200MP പ്രൈമറി ക്യാമറ എന്നിവയുൾപ്പെടെയുള്ള അപ്ഗ്രേഡുകളുടെ നീണ്ട നിര തന്നെയാണ് മോഡലിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ലോഞ്ചിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, വിവോ എക്സ് ഫോൾഡ് 6-ൻ്റ പ്രാരംഭ വില എന്തായിരിക്കുമെന്നാണ് സ്മാർട്ട്ഫോൺ ആരാധാകരുടെ ചോദ്യം ഇത് സംബന്ധിച്ച് ചില വിവരങ്ങളും ഇതിനോടകം ലീക്കായിട്ടുണ്ട്. ചൈനയിലാണ് ഫോൺ ആദ്യം എത്തുന്നത്.

എക്സ് ഫോൾഡ് 6-ൻ്റെ റീട്ടെയിൽ പ്രൈസ്

നിലവിൽ ചോർന്ന വിവരങ്ങൾ പ്രകാരം വിവോ എക്സ് ഫോൾഡ് 6-ൻ്റെ വില 9,999 ചൈനീസ് യുവാൻ (ഏകദേശം 1,39,683 രൂപ) ആയിരിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജും അടങ്ങുന്ന മോഡലിനാണീ റേറ്റ്. എക്സ് ഫോൾഡ് 5 നേക്കാൾ വില കൂടുതലാണ് ഇതേ വേർഷനാണ് എന്നാണ് റിപ്പോർട്ട്. അതായത് 6,999 യുവാൻ ആയിരുന്നു വിവോ എക്സ് ഫോൾഡ് 5-ന് ഇന്ത്യൻ രൂപ 97,774 രൂപ.

വരാനിരിക്കുന്നത് മൂന്ന് വേരിയൻ്റുകൾ

വിവോ എക്സ് ഫോൾഡ് 6 എത്തുന്നത് മൂന്ന് വേരിയൻ്റുകളിലാണ്.

12 ജിബി + 512 ജിബി വേരിയൻ്റിന്- ഏകദേശം 1,53,653 രൂപ

16 ജിബി + 512 ജിബി വേരിയൻ്റിന്- ഏകദേശം 1,60,638 രൂപ

16 ജിബി + 1 ടിബി വേരിയൻ്റിന് -ഏകദേശം 1,74,608 രൂപ

എന്നിങ്ങനെയാണ് വില. ചൈനീസ് നിരക്കിന് അനുസരിച്ചുള്ള ഇന്ത്യൻ രൂപയാണിത്. വിവോ എക്സ് ഫോൾഡ് 6-ന് വില വർധിപ്പിക്കുമെന്നാണ് സൂചന. ചിപ്പുകളുടെ വില വർധനയും, ആഗോളതലത്തിലെ അസാധാരണ പ്രതിസന്ധികളുമാണ് വിലയിലെ വർധനക്ക് കാരണമെന്നാണ് സൂചന. ഇതുവഴി ഇറങ്ങാൻ പോകുന്ന ഫോണുകൾക്ക് വില വർധിക്കുന്നു, നിലവിൽ മാർക്കറ്റിലുള്ള ഫോണുകൾക്കും വില കൂട്ടുന്നതുമാണ് കമ്പനികളുടെ രീതി.

Also Read: ഇപ്പോ മിടുക്കനായി! മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ 512GB വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഫോണിൻ്റെ സവിശേഷതകൾ

മീഡിയടെക് ഡൈമെൻസിറ്റി 9500 സൂപ്പർ എഡിഷനോടൊപ്പമാണ് ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് ഒഎസ് 6 ഉം, മൾട്ടിടാസ്കിംഗിനായി അപ്‌ഗ്രേഡ് ചെയ്ത ആറ്റോമിക് വർക്ക്ബെഞ്ചും ഫോണിലുണ്ടാവും. മികച്ച ഗെയിമിംഗ്, ആപ്പുകൾക്ക് മികച്ച പെർഫോമൻസ്, എന്നിവയെല്ലാം ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. 200MP ക്യാമറയും, സൂപ്പർ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിൽ ഉണ്ടായിരിക്കും, ചുരുക്കി പറഞ്ഞാൽ ഫോട്ടോ എന്നാൽ ഒരു ഡിഎസ്എൽആർ അനുഭവം തന്നെ പ്രതീക്ഷിക്കാം. 6,7,000 എംഎഎച്ച് ബാറ്ററിയും ഫോണിൽ പ്രതീക്ഷിക്കാം. എന്നാൽ വിലയുടെ കാര്യം കൂടി പരിഗണിച്ച് വേണം ഫോൺ വാങ്ങാൻ താത്പര്യമുള്ളവർ തീരുമാനമെടുക്കാൻ.

English Summary

TV9 Malayalam Reporting about the Price Leak of  Vivo X Fold 6. This Amazing smartphone’s Rate likely to High Comparing Previous Fold Model. Phone’s Launch will be first on Chinese market on June 26th. Phone will coming with a 200 MP Camera and Super Periscope Telephoto Lens. Here we discussing about the Price and Features of the Phone after the Leaks.

Loading...
Unable to load recommendations.
Follow Us
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം