Vivo X300 Ultra : ഇനി കഥ മാറും! 200എംപി ക്യാമറയുള്ള വിവോ X300 ഇന്ത്യയിൽ എത്തി; വില കേട്ടാൽ ഞെട്ടും
Vivo X300 Ultra Price In India, Features And Specifications : സീയ്സ് ക്യാമറ സിസ്റ്റമാണ് വിവോ X300 അൾട്രയ്ക്കുള്ളത്. ഫോണിനൊപ്പം എക്സ്റ്റേണൽ ടെലിഫോട്ടോ ലെൻസും ലഭിക്കുന്നതാണ്. കഴിഞ്ഞ മാസമാണ് വിവോ X300 അൾട്ര ചൈനയിൽ അവതരിപ്പിച്ചത്. എല്ലാവരെയും അതിശയിപ്പിക്കുന്നത് ഫോണിൻ്റെ വിലയാണ്.

Vivo X300 Ultra
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വിവോ X300 അൾട്ര ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച് വിപണയിൽ ശ്രദ്ധേമായതിന് പിന്നാലെയാണ് വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിൻ്റെ വിൽപന ഇന്ത്യയിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. 200 മെഗാപിക്സൽ സീയ്സ ക്യാമറ സിസ്റ്റം, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC ചിപ്പ്സെറ്റ്, 6,600mAh ബാറ്ററി എന്നിങ്ങിനെയാണ് ഫോണിൻ്റെ പ്രധാന ആകർഷണ ഘടകങ്ങൾ. X300 അൾട്രായയ്ക്കൊപ്പം വിവോ X300 FEയും ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.
വിവോ X300 അൾട്രയുടെ വില
ഇത്രയും മികച്ച ഫീച്ചറുകൾ ഉണ്ടെങ്കിലും എല്ലാവരെയും ഞെട്ടിക്കുന്ന വിവോ X300 അൾട്രയുടെ വിലയാണ്. 16ജിബി റാമും 512 ജിബി ഇൻ്റേണൽ സ്റ്റോറേജും ലഭിക്കുന്ന വിവോ X300 അൾട്രായുടെ ടോപ്പ് എൻഡ് ഫോണിൻ്റെ ഇന്ത്യയിലെ വില 1,59,999 രൂപയാണ്. എക്ലിപ്സ് ബ്ലാക്ക്, വിക്ടറി ഗ്രീൻ എന്നീ നിറങ്ങളിലാണ് വിപണയിൽ ലഭിക്കുന്നത്. ഫോണിനൊപ്പം ഉപയോഗിക്കാൻ 400 എംഎമ്മിൻ്റെ വിവോ സീയ്സ് ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 അൾട്രയും വിപണയിലേക്കെത്തുന്നുണ്ട്. 27,999 രൂപയാണ് ലെൻസിൻ്റെ വില. കൂടാതെ 11,999 രൂപയ്ക്ക് വിവോ ഇമേജിങ് ഗ്രിപ്പ് കിറ്റും ലഭിക്കുന്നതാണ്. 200എംഎംൻ്റെ മറ്റൊരു ലെൻസും വിവോ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാം കൂടി ചേർന്ന 2,09,999 രൂപയാകും. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആമോസോൺ ക്രോമ, ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഫോൺ ലഭ്യമാകുന്നതാണ്. മെയ് 14-ാം തീയതി മുതലാണ് വിവോ X300 അൾട്രയുടെ വിൽപന ആരംഭിക്കുന്നത്.
ALSO READ : OpenAI Smartphone: വിസ്മയിപ്പിക്കാൻ ഓപ്പൺഎഐ; എഐ സ്മാർട്ട്ഫോൺ വരുന്നു
വിവോ X300 ഫീച്ചറുകളും സ്പെസിഫിക്കേഷൻ
ആൻഡ്രോയ്ഡ് 16നെ അടിസ്ഥാനപ്പെടുത്തി ഒറിജിൻഒഎസ് 6 ആണ് വിവോ X300 അട്രയുടെ ഓപ്പറേറ്റിങ് സിസ്റ്റം. 6.82 ഇഞ്ച് വലുപ്പമുള്ള സ്ക്രീൻ 2കെ റെസെല്യൂഷൻ ആമോൾഡ് ഡിസ്പ്ലെയ്ക്കൊപ്പം 144 ഹെർ്ട്സ് റിഫ്രെഷ് റേറ്റും ലഭിക്കുന്നു. 300 ഹെർട്സാണ് ടച്ച് സാമ്പ്ലിങ്.
സീയ്സ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിനുള്ളത്. പ്രൈമറി ക്യാമറ 200 എം.പിയാണ് ഒപ്പം ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലാസൈഷനുമുണ്ട്. 200എംപിയുടെ പെരിസ്കോപ് ടെലിഫോട്ടോ സെൻസറും 50 എം.പിയുടെ അൾട്ര വൈഡ് ലെൻസുമാണ് ട്രിപ്പിൾ ക്യാമറ യൂണിറ്റിലെ മറ്റ് രണ്ട് സെൻസറുകൾ. 50 എം.പിയാണ് സെൽഫി ക്യാമറ. 8കെ ആണ് വീഡിയോ റെക്കോർഡിങ്. സെൽഫി റെക്കോർഡിങ് 4 കെ വരെയാണ്. 6,600mAh ബാറ്ററിൽ 100 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങ്ങും 40 വാട്ടിൻ്റെ റിവേഴ്സ് ഫാസ്റ്റ് ചാർജിങ്ങും ഫോണിൽ ലഭിക്കുന്നതാണ്.
Vivo launched their new flagship model Vivo X300 Ultra in India. 200mp Zeiss triple camera unit, 6,600mAh Battery Backup, Snapdragon 8 Elite Gen 5 SoC is Key Features of Vivo X300 Ultra. Vivo X300 Ultra phone India price is 1,59,999 rs. Along with this phone two telephoto lens is available. Total More that 2 lakhs to spends to buy this phone