Vivo Y600 Pro: ബാറ്ററി മാത്രം നോക്കിയാൽ കണ്ണ് തള്ളും, പുത്തൻ വിവോയിൽ സംഭവമിറുക്ക്

മറ്റെല്ലാം ഫീച്ചറുകളേക്കാളും ഫോണിൻ്റെ ബാറ്ററിയാണ് ഏറ്റവും ആകർഷണീയം. വീഡിയോ സ്ട്രീമിംഗ്, ഗെയിം സെഷനുകൾ തുടങ്ങിയവക്കെല്ലാം പറ്റിയ 10,000mAh ബാറ്ററിയായിരിക്കും ഫോണിൽ പ്രതീക്ഷിക്കാവുന്നത്. മികച്ച ക്യാമറ പോലെ തന്നെ ബാറ്ററിക്കും ഇപ്പോൾ വമ്പൻ ബ്രാൻഡുകൾ തമ്മിലൊരു അപ്രഖ്യാപിത മത്സരം നിൽക്കുന്നുണ്ട്. ലളിതമായ ഒരു ഡിസൈൻ ആയിരിക്കാം ഫോണിൽ എന്നാണ് സൂചന.

Vivo Y600 Pro: ബാറ്ററി മാത്രം നോക്കിയാൽ കണ്ണ് തള്ളും, പുത്തൻ വിവോയിൽ സംഭവമിറുക്ക്

Vivo Y600 Pro

Updated On: 

20 Apr 2026 | 07:35 PM

റിയൽമി, ഹോണർ, വൺപ്ലസ്, ഓപ്പോ തുടങ്ങിയ ബ്രാൻഡുകൾക്ക് പിന്നാലെ വമ്പൻ ബാറ്ററി ശ്രേണിയിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് വിവോ. വൈ സീരിസിൽ 10,000mAh ബാറ്ററിയുള്ള ഒരു പുത്തൻ മോഡൽ വിപണിയിലേക്ക് എത്തിക്കാനാണ് വിവോയുടെ പ്ലാൻ. വിവോ Y600 പ്രോയിലായിരിക്കും ഇതെന്നാണ് സൂചന. മികച്ച ക്യാമറ പോലെ തന്നെ ബാറ്ററിക്കും ഇപ്പോൾ വമ്പൻ ബ്രാൻഡുകൾ തമ്മിലൊരു അപ്രഖ്യാപിത മത്സരം നിൽക്കുന്നുണ്ട്. ലളിതമായ ഒരു ഡിസൈൻ ആയിരിക്കാം ഫോണിൽ എന്നാണ് സൂചന. ഒരു ഫ്ലാറ്റ് ബാക്ക്, ഒരു വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ, ഒരു പർപ്പിൾ കളർ ചോയ്‌സ്. പവറിനും വോളിയത്തിനുമുള്ള സൈഡ് ബട്ടണുകൾ എന്നിവയുണ്ടായിരിക്കും. ചെറുപ്പക്കാരെ ലക്ഷ്യം വെച്ചുള്ളതാണ് വൈ സീരിസ്.

വലിയ ബാറ്ററി, പ്രതീക്ഷിക്കുന്ന വില

മറ്റെല്ലാം ഫീച്ചറുകളേക്കാളും ഫോണിൻ്റെ ബാറ്ററിയാണ് ഏറ്റവും ആകർഷണീയം. വീഡിയോ സ്ട്രീമിംഗ്, ഗെയിം സെഷനുകൾ തുടങ്ങിയവക്കെല്ലാം പറ്റിയ 10,000mAh ബാറ്ററിയായിരിക്കും ഫോണിൽ പ്രതീക്ഷിക്കാവുന്നത്. വിവോ ആദ്യം ചൈനയിലാണ് ലോഞ്ച് ചെയ്തത്. പിന്നീട് ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തും. പഴയ Y500 വിവോ പ്രോ മോഡലിന് വില ഏകദേശം 22,000 രൂപക്കുള്ളിലായിരുന്നു. Y600 പ്രോ-ക്ക് 20,000 നും 25,000 രൂപയ്ക്കും ഇടയിൽ പ്രതീക്ഷിക്കാം എന്നാണ് സൂചന.

ALSO READ: 9000 രൂപ കമ്പനിയുടെ കുറവ്, വാങ്ങുമ്പോൾ ഇനിയും കുറയും, ഇതാണ് ടൈം

മുൻ മോഡൽ സ്പെസിഫിക്കേഷനുകൾ

Y500 പ്രോയിൽ 120Hz-ൽ 6.67 ഇഞ്ച് OLED സ്‌ക്രീൻ ആയിരുന്നു നൽകിയത്. മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറും, 12GB റാമും ഇതിനുണ്ടായിരുന്നു. ഒപ്പം 256 ജിബി മെമ്മറിയും ഫോണിൽ ലഭ്യമായിരുന്നു. 200MP പ്രധാന ക്യാമറ, 32MP സെൽഫി ക്യാമറ എന്നിവയും ഫോണിലുണ്ട്.പുതിയ മോഡലുകളെ വെച്ച് നോക്കുമ്പോൾ ക്യാമറയിൽ കാര്യമായ ശ്രദ്ധ നൽകാത്തവയാണ് പഴയ മോഡലുകൾ.

വിവോയുടെ ഇനി വരാനിരിക്കുന്ന മോഡലുകൾ

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വിവോ എക്സ-300 എഫ് ഇ, വിവോ എക്സ-300 അൾട്രാ, വിവോ 500 സീരിസ്, വിവോ വൈ-31 ഡി,  വിവോ വൈ-60 തുടങ്ങിയവയെല്ലാം കമ്പനിയൂടേതായി ഇന്ത്യൻ വിപണിയിലേക്ക് എത്താൻ തയ്യാറെടുക്കുന്ന മോഡലുകളാണ്. ഇവയിൽ വില കുറഞ്ഞവയും കൂടിയവയും ഉണ്ട് എന്നുള്ളതും മനസ്സിലാക്കണം. മുൻപത്തേതിനേക്കാൾ ക്യാമറയിലും വിവോ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?