Mobile Phone Missing: 710 ഫോണുകൾ ദിവസം മോഷണം പോകുന്നു, പോയാൽ ആദ്യം ചെയ്യേണ്ടത്

എവിടെയാണ് ഫോൺ മറന്നത് എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. എവിടെയാണെങ്കിലും അവിടെ പരിശോധിച്ച് ഫോൺ ഉണ്ടോ, ഇല്ലയോ എന്ന് ഉറപ്പാക്കുക. ഫോൺ മറന്നു വെക്കാൻ അല്ലെങ്കിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള എല്ലായിടത്തും പരിശോധിക്കുക. ഇന്ത്യയിൽ ദിവസം ശരാശരി 700-ൽ അധികം ഫോണുകളെങ്കിലും വിവിധ നഗരങ്ങളിൽ നിന്നും മോഷണം പോകുന്നുണ്ടെന്നാണ് കണക്ക്. ഡൽഹിയിൽ കുറഞ്ഞത് 210 ഫോൺ, ബെംഗളൂരുവിൽ ഇത് 747 എന്നിങ്ങനെ കണക്ക് നീളുന്നു.

Mobile Phone Missing: 710 ഫോണുകൾ ദിവസം മോഷണം പോകുന്നു, പോയാൽ ആദ്യം ചെയ്യേണ്ടത്

പ്രതീകാത്മക ചിത്രം

Published: 

12 May 2026 | 08:46 PM

നിങ്ങളുടെ ഫോൺ പെട്ടെന്നൊരു ദിവസം എവിടെയെങ്കിലും വെച്ച് മറന്നു പോയാൽ എന്താണ് ചെയ്യും? നല്ല ചോദ്യമല്ലേ? ഒന്നല്ല ഒരുപാട് കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചെയ്യാനുണ്ട്. ഒരുപക്ഷെ വളരെ വേഗത്തിൽ തന്നെ നിങ്ങൾക്ക് കളഞ്ഞു പോയ ഫോൺ തിരികെ ലഭിച്ചേക്കാം, അതല്ലെങ്കിൽ അത് കിട്ടാൻ കുറച്ച് താമസവും നേരിട്ടേക്കാം, അതുമല്ലെങ്കിൽ കിട്ടാതെയും പോയേക്കാം. ഇത്തരത്തിൽ ഫോൺ മറന്നാൽ നിങ്ങൾ ചെയ്യേണ്ട 5 പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് പരിശോധിക്കുകയാണിവിടെ.

ആദ്യം വേണ്ടത്

എവിടെയാണ് ഫോൺ മറന്നത് എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. എവിടെയാണെങ്കിലും അവിടെ പരിശോധിച്ച് ഫോൺ ഉണ്ടോ, ഇല്ലയോ എന്ന് ഉറപ്പാക്കുക. ഫോൺ മറന്നു വെക്കാൻ അല്ലെങ്കിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള എല്ലായിടത്തും പരിശോധിക്കുക. ഫോൺ മോഷണം പോയി എന്ന് തോന്നിയാൽ ഇനി എന്ത് ചെയ്യാം. എന്ന് നോക്കാം.

ALSO READ : Vivo X300 Ultra : ഇനി കഥ മാറും! 200എംപി ക്യാമറയുള്ള വിവോ X300 ഇന്ത്യയിൽ എത്തി; വില കേട്ടാൽ ഞെട്ടും

അടുത്ത പോലീസ് സ്റ്റേഷൻ

നിങ്ങളുടെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൃത്യമായ വിവരങ്ങളടക്കം നൽകി ഫോൺ കാണാനില്ലെന്ന പരാതി ഫയൽ ചെയ്യുക. ഫോണിൻ്റെ മോഡൽ, മേക്ക്, ഐഎംഇഐ നമ്പർ എന്നിവയടക്കം നൽകുന്നത് ഫോൺ കൃത്യമായി ട്രാക്ക് ചെയ്യാൻ സഹായകരമായിരിക്കും. ഫോണിൽ നിങ്ങൾ ട്രാക്കറുകൾ ഒാൺ ചെയ്യുക. ആൻഡ്രോയിഡ് ഉപയോക്താക്കളാണെങ്കിൽ ഗൂഗിൾ ഫൈൻ മൈ ഡിവൈസ്, ഐഫോൺ ഉപയോക്താക്കൾ https://www.icloud.com/find- വഴി ഫോൺ ലോസ്റ്റും നൽകാം. മാത്രമല്ല, ഫോൺ പോയി എന്ന് ഉറപ്പായാൽ അതിലെ ഡാറ്റ ഇറേസ് ചെയ്യാനും, സിംകാർഡ് ബ്ലോക്ക് ചെയ്യാനും ശ്രദ്ധിക്കണം. ഫോണിൽ ഉപയോഗിക്കുന്ന ബാങ്കിംഗ് വിവരങ്ങൾ, പിൻ, യുപിഐ എന്നിവയെല്ലാം ഡീ-ആക്ടിവേറ്റ് ചെയ്യാനും, അതല്ലെങ്കിൽ അതാത് ബാങ്കുകളിൽ വിവരം അറിയിക്കാനും ശ്രദ്ധിക്കണം.

സഞ്ചാർ സാഥി’പോർട്ടലിൽ

കേന്ദ്ര സർക്കാരിൻ്റെ sancharsaathi.gov.in എന്ന് വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യാം. ഇതിൽ കേറിയ ശേഷം Block Your Lost/Stolen Mobile (CEIR) എന്ന് ഓപ്ഷൻ വേണം തിരഞ്ഞെടുക്കാൻ. ഫോണിൻ്റെ ഐഎംഇഐ ( IMEI) നമ്പർ കൂടി ബ്ലോക്ക് ചെയ്താൽ ഫോൺ പിന്നെ ഇന്ത്യയിലെ ഒരു നെറ്റ്‌വർക്കിലും ഉപയോഗിക്കാൻ സാധിക്കില്ല.

പ്രതിദിനം 710 ഫോണുകൾ പോകുന്ന നഗരം

രാജ്യത്ത് ഒരു ദിവസം ശരാശരി 700-ൽ അധികം ഫോണുകളെങ്കിലും മോഷണം പോകുന്നുണ്ടെന്നാണ് കണക്ക്. ഡൽഹിയിൽ കുറഞ്ഞത് 210 ഫോൺ, ബെംഗളൂരുവിൽ ഇത് 747 എന്നിങ്ങനെയാണ് കണക്ക്. സർക്കാരിൻ്റെ സഞ്ചാർ സാഥി ആപ്പ് വഴി കുറഞ്ഞത് 74 ശതമാനം ഫോൺ എങ്കിലും കണ്ടെത്താൻ സാധിക്കുന്നുമുണ്ടെന്നാണ് വിവരം.

English Summary

What You need to do when your phone is Missing or Stolen. Four Important Steps that need to do after you realise your phone is lost. Check how we can Speedily get the Phone.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്