Best Data Plan: ദിവസം 1.5 ജിബി ഡാറ്റ 84 ദിവസത്തേക്ക്, ആരുടെ പ്ലാനാണ് മികച്ചത് ?

വ്യത്യസ്ത പ്ലാനുകൾക്കും വ്യത്യസ്ത ആനുകൂല്യങ്ങളാണ് കമ്പനികൾ നൽകുന്നത്. നിരക്ക് നോക്കിയാൽ ചില പ്ലാനിൽ നിരക്ക് കുറവുണ്ടെങ്കിലും അധിക ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്

Best Data Plan: ദിവസം 1.5 ജിബി ഡാറ്റ 84 ദിവസത്തേക്ക്, ആരുടെ പ്ലാനാണ് മികച്ചത് ?

Best Data Plan Jio Airtel Vi

Updated On: 

12 Feb 2026 | 12:32 PM

ഒരു മികച്ച ഡാറ്റാ പ്ലാനിനായി അന്വേഷിക്കുന്നവരാണോ നിങ്ങൾ? പ്രതിദിനം 1.5 ജിബി ഡാറ്റ 84 ദിവസം വാലിഡിറ്റിയിൽ നിങ്ങൾക്ക് ലഭിച്ചാലോ ? ഇതേ പ്ലാൻ ഒന്നിലധികം ടെലികോം കമ്പനികൾ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ആരുടെ പ്ലാനാണ് മികച്ചതെന്ന് പരിശോധിക്കാം. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരെല്ലാം സമാനമായ പ്ലാൻ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും നിരക്കിലും ബെനഫിറ്റിലും ചില മാറ്റങ്ങളുണ്ട്. എയർടെല്ലിനും വിഐക്കും 859 രൂപയാണ് നിരക്കെങ്കിലും ജിയോയുടെ റേറ്റിൽ അൽപ്പം വ്യത്യാസമുണ്ട്. ജിയോയുടെ പ്ലാൻ 799 രൂപയിലാണ് എത്തുന്നത്. നിരക്ക് നോക്കിയാൽ റിലയൻസ് ജിയോയുടെ പ്ലാനിന് എയർടെല്ലിന്റെയും വിഐഇയുടെയും പ്ലാനുകളേക്കാൾ റേറ്റ് കുറവാണ്. മാത്രമല്ല ഇന്ത്യയിൽ മറ്റ് ടെലികോം കമ്പനികളെ വെച്ച് നോക്കിയാൽ മികച്ച 4G കവറേജ് ജിയോക്ക് തന്നെയാണ്.

റിലയൻസ് ജിയോ 799 പ്ലാൻ

84 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 799 രൂപയുടെ പ്ലാനിലുള്ളത്. പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസ്, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് എന്നിവയാണ് ജിയോ ഉപഭോക്താക്കൾക്കായി ഇതിൽ വാഗ്ദാനം ചെയ്യുന്നത്. ഫെയർ യൂസേജ് പോളിസി പ്രകാരം ഡാറ്റ ഉപയോഗിച്ച ശേഷം വേഗത 64 കെബിപിഎസായി കുറയും. ജിയോടിവി, ജിയോഎഐക്ലൗഡ് എന്നിവയുൾപ്പെടെ പ്ലാനിനൊപ്പം അധിക സബ്‌സ്‌ക്രിപ്‌ഷനുകളും കമ്പനി നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനിൽ 5G ആനുകൂല്യമില്ല.

എയർടെൽ 859 രൂപ പ്ലാൻ

799-ൻ്റെ ജിയോ പ്ലാൻ പോലെ തന്നെ 84 ദിവസ വാലിഡിറ്റിയാണ് എയർടെല്ലിൻ്റെ ഈ പ്ലാനിലുള്ളത്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് എന്നിവ ലഭിക്കും. ഡാറ്റാ തീർന്നാൽ ഇൻ്റർനെറ്റ് വേഗത 64 കെബിപിഎസായി കുറയും. ജിയോ പ്ലാനെ അപേക്ഷിച്ച് നിരക്ക് കൂടുതലാണെങ്കിലും എയർടെൽ പ്ലാനിൽ 12 മാസത്തെ വാലിഡിറ്റിയുള്ള അഡോബ് എക്സ്പ്രസ് പ്രീമിയവും എയർടെൽ പേയ്‌മെന്റ്സ് ബാങ്കിൻ്റെ റിവാർഡ്‌സ്മിനി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

വിഐ 859 രൂപ പ്ലാൻ

പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 84 ദിവസത്തേക്ക് ലഭിക്കുന്നതിനൊപ്പം വിഐയുടെ 859 രൂപ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും. വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്, ബിൻജ് ഓൾ നൈറ്റ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും വിഐ 859 രൂപ പ്ലാനിൽ ലഭിക്കും.

ഏത് പ്ലാനാണ് നല്ലത്?

വ്യത്യസ്ത പ്ലാനുകൾക്കും വ്യത്യസ്ത ആനുകൂല്യങ്ങളാണ് കമ്പനികൾ നൽകുന്നത്. എയർടെല്ലിന് അഡോബ് എക്സ്പ്രസ് പ്രീമിയം ഉണ്ട്, അതേ വിലയ്ക്ക്, വിഐക്ക് ഈ അധിക ഡാറ്റ ഓഫറുകളും ഉണ്ട്. കവറേജിൽ ജിയോയാണ് മുന്നിൽ. എന്നാൽ ജിയോക്ക് ആഡ്-ഓൺ ആനുകൂല്യങ്ങളില്ല. വാല്യു ഫോർ മണി എന്ന കൺസെപ്ടിൽ നോക്കിയാൽ ജിയോ നല്ലതാണ്. പക്ഷേ എയർടെല്ലിന്റെയും വിഐയുടെയും ഓഫറുകളും അങ്ങനെ തന്നെ. നെറ്റ് വർക്ക് കവറേജും, ബെനഫിറ്റുകളും പരിശോധിച്ച് തീരുമാനമെടുക്കാം.

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ