Xiaomi 17 Launch: ഷവോമിയുടെ വമ്പൻ ഫ്ലാഗ്ഷിപ്പ് ഫോൺ, പക്ഷെ പോക്കറ്റ് താങ്ങുമോ?

ആദ്യ വിൽപ്പന മാർച്ച് 13 മുതൽ 17 വരെയായിരിക്കും. മാർച്ച് 18 മുതൽ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യ സ്റ്റോറിലും ഫോൺ വാങ്ങാം.

Xiaomi 17 Launch: ഷവോമിയുടെ വമ്പൻ ഫ്ലാഗ്ഷിപ്പ് ഫോൺ, പക്ഷെ പോക്കറ്റ് താങ്ങുമോ?

Xiaomi 17 Launc

Published: 

11 Mar 2026 | 08:43 PM

ന്യൂഡൽഹി: ഷവോമി തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായ ഷവോമി 17, ഷവോമി 17 അൾട്ര എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. ഉയർന്ന നിലവാരമുള്ള ഹാർഡ്‌വെയറുകൾ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്, ട്രിപ്പിൾ 50MP ബാക്ക് ക്യാമറ, 120Hz OLED ഡിസ്‌പ്ലേ, 100W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഇതിൻ്റെ പ്രത്യേകത. ഫോണിനൊപ്പം പുതിയ ഷവോമി പാഡ് 8 ഉം പുറത്തിറക്കി.

ഇന്ത്യയിലെ വില

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള 89,999 രൂപയുടെ ഒരു മോഡലും, 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ളത് 99,999 രൂപയുടെ മറ്റൊരു മോഡലുമാണുള്ളത്. കറുപ്പ്, വെഞ്ച്വർ ഗ്രീൻ. എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണുള്ളത്. ആദ്യ വിൽപ്പന മാർച്ച് 13 മുതൽ 17 വരെയായിരിക്കും. മാർച്ച് 18 മുതൽ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യ സ്റ്റോറിലും ഫോൺ വാങ്ങാം.

ഫീച്ചറുകൾ

Xiaomi 17-ൽ 6.3 ഇഞ്ച് OLED പാനലും സൂപ്പർ-സ്മൂത്ത് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, LPDDR5X റാം, UFS 4.1 സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ കരുത്ത്. 12GB റാമും 512GB ഓൺബോർഡും ഉള്ളതിനാൽ, മൾട്ടിടാസ്കിംഗ് വളരെ എളുപ്പമാണ്. മികച്ച സിസ്റ്റം ഒപ്റ്റിമൈസേഷനും ഇതിനുണ്ട്.

ഷവോമി 17 ന് ഒരു സോളിഡ് ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്.  50MP മെയിൻ ക്യാമറയും, 50MP അൾട്രാ-വൈഡും, 50MP ടെലിഫോട്ടോയും ഇതിനുണ്ട്. സാമാന്യം ഭേദപ്പെട്ട ബാറ്ററിയെന്ന പോലെ 6,330mAh ബാറ്ററിയാണ് ഇതിലുണ്ട്.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?