Xiaomi 17 Ultra: ഷവോമി 17 അൾട്ര അടുത്ത ആഴ്ച തന്നെ എത്തും; ക്യാമറയിൽ കളം പിടിക്കാൻ ഗംഭീര ഫീച്ചറുകൾ

Xiaomi 17 Ultra Launch Soon: ഷവോമി 17 അൾട്ര ഉടൻ പുറത്തിറങ്ങും. അടുത്ത ആഴ്ച തന്നെ ഫോൺ വിപണിയിലെത്തുമെന്നാണ് സൂചന.

Xiaomi 17 Ultra: ഷവോമി 17 അൾട്ര അടുത്ത ആഴ്ച തന്നെ എത്തും; ക്യാമറയിൽ കളം പിടിക്കാൻ ഗംഭീര ഫീച്ചറുകൾ

ഷവോമി 17 അൾട്ര

Published: 

19 Dec 2025 08:13 AM

ഷവോമി 17 സീരീസിലെ ഏറ്റവും പുതിയ മോഡൽ ഷവോമി 17 അൾട്ര അടുത്ത ആഴ്ച തന്നെ വിപണിയിലെത്തും. ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഈ സീരീസിൽ ഇതുവരെ പുറത്തിറങ്ങിയത്. പരമ്പരയിലെ ഏറ്റവും ഹൈ എൻഡ് മോഡലാണ് ഷവോമി 17 അൾട്ര.

ചൈനയിലാണ് ഫോൺ ആദ്യം എത്തുക. അടുത്ത ആഴ്ച തന്നെ ചൈനയിൽ ഫോൺ അവതരിപ്പിക്കും. കൃത്യമായ തീയതി അറിയിച്ചില്ലെങ്കിലും ഡിസംബർ 22 മുതൽ 27 വരെയുള്ള തീയതികളിലാവും ഫോൺ പുറത്തിറങ്ങുക. ഇന്ത്യയിൽ എപ്പോഴാണ് ഫോൺ അവതരിപ്പിക്കുക എന്നതിനെപ്പറ്റി വ്യക്തതയില്ല. ക്യാമറ മെച്ചപ്പെടുത്തി കളം പിടിക്കാനുള്ള ശ്രമമാണ് ഷവോമി ഈ മോഡലിലൂടെ നടത്തുന്നത്.

Also Read: iPhone Air 2 : നേരത്തെ വരുമായിരുന്ന ആ ഐഫോൺ മോഡൽ എപ്പോൾ? ലോഞ്ചിംഗ് തീയ്യതി പുറത്ത്

ലെയ്ക ആണ് ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ക്യാമറ ട്യൂൺ ചെയ്യുന്നത്. ഇത് കൂടുതൽ മെച്ചപ്പെടുത്തിയാണ് ഷവോമി 17 അൾട്ര പുറത്തിറങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. ഡിസംബർ 25 മുതൽ ചൈനയിൽ ഫോൺ പ്രീ ഓർഡർ ചെയ്യാൻ സാധിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് മാർക്കറ്റുകളിൽ ഫോൺ എപ്പോൾ പുറത്തിറങ്ങും എന്നതിനെപ്പറ്റി വ്യക്തതയില്ല. ചൈനയിൽ ഇന്ത്യൻ കറൻസി ഏതാണ്ട് 78,00 രൂപ മുതൽ 93,000 രൂപ വരെയാവും ഈ മോഡലിൻ്റെ വില എന്നാണ് സൂചന.

പിൻഭാഗത്ത് നാല് ക്യാമറകൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരെണ്ണം പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയാണ്. സ്ക്വയർ ഷേപ്പ്ഡ് ക്യാമറ ഐലൻഡാവും ഫോണിലേത് എന്നും സൂചനകളുണ്ട്.

ഈ ചെന്നെ താരങ്ങളുടെ ശമ്പളം ധോണിയെക്കാള്‍ കൂടുതല്‍
മോഹൻലാലിൻറെ പ്രതിഫലം എത്ര? മമ്മൂട്ടിയുടെയോ
വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ?
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ