iPhone Air 2 : നേരത്തെ വരുമായിരുന്ന ആ ഐഫോൺ മോഡൽ എപ്പോൾ? ലോഞ്ചിംഗ് തീയ്യതി പുറത്ത്
iPhone Air 2 Launch : നിലവിലെ ഫോണിൻ്റെ ഡിസൈനിലുള്ള പോരായ്മ മൂലം വിൽപ്പന കുറഞ്ഞെന്നാണ് കണ്ടെത്തൽ. ഇതോടെ ഫോണിൻ്റെ ഡിസൈൻ അടിമുടി പരിഷ്കരിക്കാനാണ് തീരുമാനം.
കാര്യം ഐഫോൺ 17-സീരിസ് വരുന്നെങ്കിലും ഇതിനൊപ്പം വരാനിരുന്ന മറ്റൊരു മോഡൽ ഇപ്പോൾ ചർച്ചയാവുന്നുണ്ട്. അതാണ് ഐഫോൺ എയർ-2, നിരവധി സുപ്രധാന അപ്ഡേറ്റുകൾ പ്രതീക്ഷിക്കുന്ന ഫോണിൽ കിടിലൻ ഫീച്ചറുകളും ഉണ്ടാവുമെന്നാണ് വിവരം. അൾട്രാ-സ്ലിം മോഡൽ പുനർരൂപകൽപ്പനയും ഒപ്പം ശക്തമായ പ്രോസസറും ഫോണിന് കരുത്തേകുമെന്നാണ് വിവരം. ഐഫോൺ എയറിൻ്റെ ഇന്ത്യൻ ലോഞ്ചും, വിലയും അടക്കമുള്ള വിവരങ്ങൾ ഇതിനോടകം ചർച്ചയാവുന്നുണ്ട്. ഫോണിൻ്റെ വില ആപ്പിൾ കുറച്ചേക്കുമെന്ന് പോലും വിവരമുണ്ട്.
ക്യാമറയെങ്ങനെ
ഇതിന് രണ്ട് ക്യാമറകൾ ഉണ്ടായിരിക്കുമെന്നാണ് വിവരം. 48 മെഗാപിക്സലിൻ്റെ ഒരു ക്യാമറയും, 12 മെഗാപിക്സലിൻ്റെ മറ്റൊരു ക്യാമറയുമായിരിക്കും ഇതെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഫോൺ മികച്ചൊരു ഫോട്ടോഗ്രാഫി അനുഭവം നൽകുമെന്നാണ് സൂചന. ഐഫോൺ എയർ 2 അടുത്ത വർഷം പുറത്തിറങ്ങില്ല എന്നാണ് ആപ്പിളിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ തവണ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഉത്പാദനം പൂർത്തിയാക്കിയില്ല. നിലവിലെ പ്രവചനങ്ങൾ പ്രകാരം 2027-ൻ്റെ തുടക്കത്തിൽ ഫോൺ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ ഫോൺ പോരാ
നിലവിലെ ഐഫോൺ എയറിൽ ഡിസൈനിലുള്ള പോരായ്മ മൂലം വിൽപ്പന കുറഞ്ഞെന്നാണ് കണ്ടെത്തൽ. ഇതോടെ ഫോണിൻ്റെ ഡിസൈൻ അടിമുടി പരിഷ്കരിക്കാനാണ് തീരുമാനം. നിലവിൽ എല്ലാ ഐഫോൺ സെഗ്മൻ്റുകളിലും വെച്ച് ഏറ്റവും കുറവ് വിൽപ്പന എയറിനാണ്. എന്തൊക്കെയാണ് നിലവിൽ വിപണിയിലുള്ള ഐഫോൺ എയർ മോഡലിൻ്റെ സവിശേഷത് എന്ന് നോക്കാം.
A19 പ്രോ ചിപ്പിൽ പ്രവർത്തിക്കുന്ന ഫോൺ 6.5-ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ. 18MP സെന്റർ സ്റ്റേജ് സെൽഫി ക്യാമറ, വളരെ നേർത്ത 5.6mm ബോഡി കനവുമുള്ള ഫോൺ പ്രവർത്തിക്കുന്നത് iOS 26 ഒഎസിലാണ്. ആദ്യ മോഡലിനെ മാറ്റി നിർത്തുന്ന ഡിസൈൻ ആയിരിക്കും രണ്ടാമത്തെ മോഡലിനെന്നാണ് വിവരം.