YouTube Down: യൂട്യൂബിന് എന്ത് സംഭവിച്ചു? ആഗോളതലത്തിൽ പ്രശ്നങ്ങൾ

വെബ്സൈറ്റുകളിലെ ഇത്തരം പ്രശ്നങ്ങൾ പരിശോധിക്കുന്ന ഡൗൺ ഡിറ്റക്ടറിൽ കുറഞ്ഞ സമയത്തിൽ നിരവധി പരാതികളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിന്ന് മാത്രം 17,000 പരാതികളാണ്

YouTube Down: യൂട്യൂബിന് എന്ത് സംഭവിച്ചു?  ആഗോളതലത്തിൽ പ്രശ്നങ്ങൾ

Youtube Down

Updated On: 

18 Feb 2026 | 08:39 AM

ആഗോളതലത്തിൽ യൂട്യൂബിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. വീഡിയോകൾ ലോഡ് ചെയ്യുന്നില്ലെന്നും സ്ട്രീമിംഗ് നടക്കുന്നില്ലെന്നും ഉപയോക്താക്കൾ പറയുന്നു. യൂട്യൂബ് ആപ്ലിക്കേഷനും വെബ്സൈറ്റും ലോഡ് ആകുന്നില്ലെന്നാണ് വിവരം. പ്രശ്നം എന്താണെന്ന് യൂട്യൂബ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വെബ്സൈറ്റുകളിലെ ഇത്തരം പ്രശ്നങ്ങൾ പരിശോധിക്കുന്ന ഡൗൺ ഡിറ്റക്ടറിൽ കുറഞ്ഞ സമയത്തിൽ നിരവധി പരാതികളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിന്ന് മാത്രം 17,000 പരാതികളാണ് രജിസ്റ്റർ ചെയ്തത്.

പ്രധാന പ്രശ്നങ്ങൾ

56 ശതമാനം ഉപയോക്താക്കളും ആപ്ലിക്കേഷനിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 17 ശതമാനത്തോളം പേർക്കും വെബ് സൈറ്റ് ആക്സസ് ചെയ്യാൻ കഴിയുന്നില്ല.  അതേസമയം 15 ശതമാനം ഉപയോക്താക്കൾക്ക് യൂട്യൂബിൽ ലോഗിൻ ചെയ്യാനും സാധിക്കുന്നില്ല. ഇതിന് പുറമെ വീഡിയോ പ്ലേബാക്കിലുള്ള പ്രശ്നങ്ങൾ, ലോഗിൻ തടസ്സം, അക്കൗണ്ട് ആക്സസിലുള്ള പ്രശ്നങ്ങൾ, യൂട്യൂബ് ടിവി സ്ട്രീമിംഗ് തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം ബാക്കെൻഡ് സെർവർ കോൺഫിഗറേഷനിലെ തകരാറാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, യൂട്യൂബ് ഇതിൽ വിശദീകരണമൊന്നും നൽകിയിട്ടില്ല.

യൂട്യൂബ് പറഞ്ഞത്

പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും  യൂട്യൂബ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

 

Loading...
Unable to load recommendations.
Follow Us
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി