San Diego Mosque Shooting: അമേരിക്കയിൽ സാൻ ഡീഗോയിലെ മുസ്ലീം പള്ളിയിൽ വെടിവെപ്പ്; പ്രതികൾ ഉൾപ്പടെ 5 പേർ കൊല്ലപ്പെട്ടു ‌

America San Diego Mosque Shooting:.വെടിവെപ്പ് ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവിച്ചത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനുവേണ്ടി എഫ്ബിഐയെ വിളിച്ചതായാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടാതെ ആക്രമണം നടത്തിയ പ്രതികൾ 17, 19 വയസ്സ് പ്രായമുള്ള കൗമാരക്കാരാണെന്നും പോലീസ് പറയുന്നു.മാത്രമല്ല മുസ്ലിം സമുദായക്കാരുടെ ഏറ്റവും പ്രധാന ആഘോഷമായ ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ, സൗദി അറേബ്യയിലെ പുണ്യസ്ഥലമായ മക്കയിലേക്കുള്ള.......

San Diego Mosque Shooting: അമേരിക്കയിൽ സാൻ ഡീഗോയിലെ മുസ്ലീം പള്ളിയിൽ വെടിവെപ്പ്; പ്രതികൾ ഉൾപ്പടെ 5 പേർ കൊല്ലപ്പെട്ടു ‌

A Body Is Covered With A Tarp At The Scene Of A Shooting Outside The Islamic Center Of San Diego

Published: 

19 May 2026 | 11:00 AM

സാൻ ഡീഗോ:കാലിഫോർണിയയിലെ സാൻ ഡീഗോയിലെ മുസ്ലിം പള്ളിയിൽ വെടിവെപ്പ്. സംവത്തിൽ പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. പള്ളിക്ക് പുറത്തായാണ് വെടിവെപ്പ് ഉണ്ടായത്. പ്രതികളിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ബാക്കി മൂന്നുപേരിൽ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥൻ ആയിരുന്നു. അതേസമയം പ്രതികൾ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മെക്സിക്കോ അതിർത്തിക്കടുത്തയാണ് സംഭവം ഉണ്ടായത്.

മേഖലയിലെ ഏറ്റവും വലിയ പള്ളിയാണിത് ഈ പള്ളിക്ക് സമീപത്തെ ഒരു ഡേ സ്കൂൾ ഉണ്ട്. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും സംഭവത്തിന് ശേഷം സുരക്ഷിതരാണെന്ന് സാൻഡിഗോ പോലീസ് മേധാവി സ്കോട്ട് പറഞ്ഞു.വെടിവെപ്പ് ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവിച്ചത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനുവേണ്ടി എഫ്ബിഐയെ വിളിച്ചതായാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടാതെ ആക്രമണം നടത്തിയ പ്രതികൾ 17, 19 വയസ്സ് പ്രായമുള്ള കൗമാരക്കാരാണെന്നും പോലീസ് പറയുന്നു.

അതേസമയം തിങ്കളാഴ്ച നടന്ന വെടിവെപ്പ് വിദ്വേഷ കുറ്റകൃത്യമായാണ് വിലയിരുത്തപ്പെടുന്നത്. സാൻ ഡീഗോയിലെ ഏറ്റവും ശ്രദ്ധേയമായ പള്ളിയിലെ ഒന്നാണിത് 5 വയസ്സ് മുതലുള്ള വിദ്യാർത്ഥികൾക്ക് അറബി ഭാഷ, ഇസ്ലാമിക പഠനങ്ങൾ, ഖുർആൻ എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾ നൽകുന്ന അൽ റാഷിദ് സ്കൂളും ഈ പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

മുമ്പ് ഒരിക്കലും തങ്ങൾ അനുഭവിച്ചിട്ടില്ല

മാത്രമല്ല മുസ്ലിം സമുദായക്കാരുടെ ഏറ്റവും പ്രധാന ആഘോഷമായ ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ, സൗദി അറേബ്യയിലെ പുണ്യസ്ഥലമായ മക്കയിലേക്കുള്ള ഇസ്ലാമിക വിശ്വാസികളുടെ ഹജ്ജ് തീർത്ഥാടനം എന്നിവയ്ക്ക് ഒരാഴ്ച മുമ്പായാണ് ആക്രമണം നടന്നിരിക്കുന്നത്. അതേസമയം ഇത്തരത്തിൽ ഒരു ദുരന്തം മുമ്പ് ഒരിക്കലും തങ്ങൾ അനുഭവിച്ചിട്ടില്ല എന്നാണ് ഇസ്ലാമിക് സെന്റർ ഇന്റെ ഇമാമും ഡയറക്ടറുമായ തഹാ ഹസ്സാൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇത്തരത്തിൽ ഒരു ആരാധനാലയത്തെ ലക്ഷ്യമിടുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും പ്രതികരണം. പള്ളിയുമായി ബന്ധപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങളാണ് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്രമല്ല ഇത് തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

പ്രതികളായ 17 19 വയസ്സുള്ള കൗമാരക്കാരുടെ മൃതദേഹങ്ങൾ തെരുവിന്റെ നടുവിലുള്ള ഒരു വാഹനത്തിലാണ് പോലീസ് കണ്ടെത്തിയത്.അതേസമയം പള്ളിക്ക് നേരെ വെടിവെപ്പ് ഉണ്ടാക്കുന്നതിന്റെ കാരണമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഒന്നും ഇനിയും വ്യക്തമായിട്ടില്ല. വെടിവെപ്പിന് കാരണമായതിനെക്കുറിച്ചും അക്രമം എങ്ങനെ സംഭവിച്ചു എന്നതും സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് മേധാവി പറഞ്ഞു.

ENGLISH SUMMARY

A shooting at a mosque in San Diego, California, has left five people dead, including the suspects. The shooting took place outside the mosque. Two of the suspects were killed. One of the other three was a security guard. Police say the suspects shot and killed themselves.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?