Nepal Accident: നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

Nepal Accident: കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറ് ഷാഹിദ് ലഖാൻ ഗ്രാമത്തിനടുത്തുള്ള ക്ഷേത്രത്തിലേക്കുള്ള ഹൈവേയെ ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം നടന്നത്....

Nepal Accident: നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

Accident (1)

Updated On: 

18 Mar 2026 | 07:34 AM

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചതായി റിപ്പോർട്ട്. നേപ്പാളിലെ ഗൂർഖാ ജില്ലയിൽ മനകമന ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞ മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേർ നേപ്പാൾ സ്വദേശികളാണ്.

ഇവരെ ചിത്രാൻ ജില്ലയിലെ ഭരത്പൂരിലെ ചിത്താൻ മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം അപകടം ഉണ്ടായതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറ് ഷാഹിദ് ലഖാൻ ഗ്രാമത്തിനടുത്തുള്ള ക്ഷേത്രത്തിലേക്കുള്ള ഹൈവേയെ ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം നടന്നത്.താഴേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് ഒരു വളവ് എടുക്കുന്നതിനിടെ വഴുതി മലഞ്ചെരുവിൽ നിന്ന് ഏകദേശം 150 മീറ്റർ താഴേക്ക് വീഴുകയും പിന്നീട് ഒരു മലയിടുക്കിലേക്ക് വീഴുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?