Tibet Earthquake: ടിബറ്റിൽ അതിശക്തമായ ഭൂചലനം: 18 മരണം, മുന്നൂറോളം വീടുകൾ തകർന്നു
Rescue Operations Underway in Tibet Following Deadly 7.0-Magnitude Earthquake: ഭൂചലനത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടകളിലെയും സൂപ്പർമാർക്കറ്റുകളിലെയും ഷെൽഫുകളിൽ വച്ച സാധനങ്ങൾ താഴേക്ക് പതിക്കുന്നതും, റെസ്റ്റോറൻ്റുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പരിഭ്രാന്തരായി ജനങ്ങൾ ജീവരക്ഷാർത്ഥം പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്

നാഗ്‌കു സിറ്റിയിലെ ബാഖെൻ കൗണ്ടിയിൽ, ഭൂകമ്പം ബാധിച്ച ഗ്രാമത്തിലെ വീടുകൾ അഗ്നിശമന സേനാംഗങ്ങൾ പരിശോധിക്കുന്നു
ബീജിംഗ്: ചൈനയിലെ ടിബറ്റ് മേഖലയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 18 പേർ മരിച്ചു. റികടർ സ്കെയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിടുണ്ട്. വ്യാഴാഴ്ച രാത്രി 10:33-നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ടിബറ്റിൻ്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 390 കിലോമീറ്റർ വടക്ക് കിഴക്കായുള്ള പർവ്വത പ്രദേശമാണ് ഭൂചനലത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൾ സർവ്വേ അറിയിച്ചു.
ഭൂചനലത്തിൽ 65 പേർക്ക് പരിക്കേറ്റതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു ഇതിൽ 11 പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. 12,000-ലധികം ആളുകളെ മാറ്റിപ്പാപ്പിച്ചതായും പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തെ തുടർഭൂകമ്പത്തെ തുടർന്ന് 339 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. പ്രദേശത്ത് രക്ഷപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി മുന്നൂറിലധികം പൊലീസുകാരെ ദുരന്തബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഭൂചലനത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടകളിലെയും സൂപ്പർമാർക്കറ്റുകളിലെയും ഷെൽഫുകളിൽ വച്ച സാധനങ്ങൾ താഴേക്ക് പതിക്കുന്നതും, റെസ്റ്റോറൻ്റുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പരിഭ്രാന്തരായി ജനങ്ങൾ ജീവരക്ഷാർത്ഥം പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതിനിടെ വ്യാഴാഴ്ച രാത്രി ചൈനയിൽ മറ്റൊരു ഭൂകമ്പം കൂടി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം രാത്രി 8.29-ന് റിക്ടർ സ്കെയിലിൽ 5.2 തിവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അരുണാചൽ പ്രദേശിലെ പാങ്ങിനിൽ നിന്നും വടക്കുപടിഞ്ഞാറ് 15 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് നാഷ്ണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.
2026 ജനുവരിയിലും ടിബറ്റിൽ വലിയ ഭൂചലനം ഉണ്ടായിരുന്നു. ഗ്രാമീണ മേഖലയായ ടിംഗ്രി കൗണ്ടിയിൽ ഉണ്ടായ ഭൂചലനത്തിൽ അന്ന് 126 പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ കഴിഞ്ഞ ഓഗസ്റ്റിൽ നേപ്പാൽ- ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 1400-ലധികം ആളുകൾ മരണപ്പെട്ടിരുന്നു..ഈ വലിയ ദിരന്തങ്ങളുടെ നടുക്കം മാറുന്നതിന് മുൻപാണ് ഇപ്പോൾ വീണ്ടും ശക്തമായ ഭൂചനലനം ഉണ്ടായിരിക്കുന്നത്.
English Summary
A powerful 7.0-magnitude earthquake struck China’s remote Tibet region, killing at least 18 people and injuring dozens. Over 300 houses collapsed, prompting massive rescue operations involving hundreds of police officers.