Hajj 2026: ഹജ്ജ് തീർത്ഥാടകർക്ക് ആരോഗ്യ ജാഗ്രതാനിർദ്ദേശം നൽകി അബുദാബി; മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ അനിവാര്യം

Hajj Pilgrims to Prioritise Medical Checks and Vaccinations: ഹജ്ജ് കർമ്മങ്ങളിലെ ശാരീരിക അധ്വാനം കണക്കിലെടുത്ത് യാത്രയ്ക്ക് മൂന്ന് ആഴ്ച മുൻപ് തന്നെ ലഘുവായ വ്യായാമങ്ങളിലൂടെ കായികക്ഷമത വർദ്ധിപ്പിക്കാൻ ശ്രമിക്കണം. നിർജ്ജലീകരണത്തിന് സാധ്യതയുള്ള മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ ഉപദേശപ്രകാരം ക്രമീകരണങ്ങൾ വരുത്തണം.

Hajj 2026: ഹജ്ജ് തീർത്ഥാടകർക്ക് ആരോഗ്യ ജാഗ്രതാനിർദ്ദേശം നൽകി അബുദാബി; മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ അനിവാര്യം

പ്രതീകാത്മക ചിത്രം

Updated On: 

06 May 2026 | 07:18 PM

അബുദാബി: ഹജ്ജ് തീർത്ഥാടനത്തിന് തയ്യാറെടുക്കുന്നവർ ആരോഗ്യകാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (A D P H C) നിർദ്ദേശിച്ചു. യാത്രാ തയ്യാറെടുപ്പുകൾക്കൊപ്പം തന്നെ കൃത്യമായ വൈദ്യപരിശോധനയും വാക്സിനേഷനും പൂർത്തിയാക്കണമെന്നാണ് അധികൃതരുടെ അറിയിപ്പ്.

പ്രധാന നിർദ്ദേശങ്ങൾ

  • വിദേശയാത്രയ്ക്ക് മുൻപ് ഡോക്ടറെ കണ്ട് ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഉറപ്പുവരുത്തണം. പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവർ കൃത്യമായ പരിശോധന നടത്തണം.
  • സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ ആവശ്യമായ അളവിൽ ഒറിജിനൽ പാക്കറ്റിൽ തന്നെ കരുതണം. ചികിത്സാ വിവരങ്ങൾ, മരുന്നിന്റെ അളവ് എന്നിവ രേഖപ്പെടുത്തിയ മെഡിക്കൽ റിപ്പോർട്ട് കയ്യിൽ വെക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ സഹായകമാകും.
  • നിർബന്ധിതവും ശുപാർശ ചെയ്യപ്പെട്ടതുമായ എല്ലാ വാക്സിനുകളും യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും എടുത്തിരിക്കണം. മെഡിക്കൽ റെക്കോർഡുകൾ അപ്ഡേറ്റ് ചെയ്യാൻ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രം സന്ദർശിക്കണം.

Also Read – UAE Early Warning System: രാത്രിയും പകലും മൊബൈലിൽ അലർട്ടുകളോ? യുഎഇ ഏർലി വാണിംഗ് സിസ്റ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • ഹജ്ജ് കർമ്മങ്ങളിലെ ശാരീരിക അധ്വാനം കണക്കിലെടുത്ത് യാത്രയ്ക്ക് മൂന്ന് ആഴ്ച മുൻപ് തന്നെ ലഘുവായ വ്യായാമങ്ങളിലൂടെ കായികക്ഷമത വർദ്ധിപ്പിക്കാൻ ശ്രമിക്കണം.
  • നിർജ്ജലീകരണത്തിന് സാധ്യതയുള്ള മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ ഉപദേശപ്രകാരം ക്രമീകരണങ്ങൾ വരുത്തണം.
  • രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി സമീകൃതാഹാരം ശീലിക്കണമെന്നും ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പങ്കുവെച്ച മാർഗ്ഗനിർദ്ദേശത്തിൽ സെന്റർ വ്യക്തമാക്കി.

ഹജ്ജ് യാത്രയ്ക്ക് അധിക തുക നൽകണം

തീർഥാടകരുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകിക്കൊണ്ട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിനു കര, കടൽ, വ്യോമ അതിർത്തികളിൽ പ്രത്യേക സാങ്കേതിക സംഘങ്ങൾ നിലയുറപ്പിച്ചു. കഴിഞ്ഞ മാസങ്ങളിൽ മാത്രം 1,400-ലധികം വെയർഹൗസുകളിലും ഫാക്ടറികളിലും അതോറിറ്റി പരിശോധന പൂർത്തിയാക്കി. മക്ക, മദീന മുനിസിപ്പാലിറ്റികളുമായി ചേർന്ന് കാറ്ററിംഗ് തൊഴിലാളികൾക്കും ഇൻസ്പെക്ടർമാർക്കുമായി പ്രത്യേക വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു.

പാസ്‌പോർട്ടിന് പകരം ഇനി ‘ഡിജിറ്റൽ ഐഡന്റിറ്റി’

തീർഥാടകർക്ക് സൗദി അറേബ്യയ്ക്കുള്ളിലെ യാത്രകൾ സുഗമമാക്കാൻ ‘ഡിജിറ്റൽ വിസിറ്റർ ഐഡന്റിറ്റി’ സംവിധാനം സൗദി ജവാസത്ത് (പാസ്‌പോർട്ട് വിഭാഗം) ഏർപ്പെടുത്തി. തീർഥാടകർക്ക് അബ്ഷർ (Absher) പ്ലാറ്റ്‌ഫോം വഴി ഈ ഡിജിറ്റൽ രേഖ സ്വന്തമാക്കാം. രാജ്യത്തിനകത്തെ യാത്രകളിൽ പാസ്‌പോർട്ടിന് പകരമുള്ള ഔദ്യോഗിക രേഖയായി ഇതിനെ ഉപയോഗിക്കാം. പാസ്‌പോർട്ട് നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കാനും സുരക്ഷാ പരിശോധനകൾ വേഗത്തിലാക്കാനും ഇത് സഹായിക്കും. ഈ പുതിയ ക്രമീകരണങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ ഹജ്ജ് അനുഭവം നൽകാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

English Summary

The Abu Dhabi Public Health Centre has urged residents planning to perform Hajj to prioritise early medical preparation, including consulting doctors, reviewing medications and ensuring required vaccinations are taken ahead of travel.

Loading...
Unable to load recommendations.
Follow Us
Related Stories
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി