Gulf Flights from Kerala: ഗൾഫ് യാത്രക്കാർക്ക് ആശ്വാസം: കേരളത്തിൽ നിന്ന് എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകൾ

Air India and Air India Express Announce Additional Flights: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് യുഎഇയിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ടാകും. മസ്കത്തിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾഡ് വിമാനങ്ങൾ സർവീസ് നടത്തും. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് ആകെ 26 പ്രത്യേക വിമാനങ്ങളാണ് സർവീസ് നടത്തുക.

Gulf Flights from Kerala: ഗൾഫ് യാത്രക്കാർക്ക് ആശ്വാസം: കേരളത്തിൽ നിന്ന് എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകൾ

Image for representation purpose only

Published: 

22 Mar 2026 | 09:15 AM

ദുബായ്: ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. ഇന്നലെ മാത്രം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് 42 സർവീസുകളാണ് എയർ ഇന്ത്യ ഗ്രൂപ്പ് നടത്തിയത്. കേരളത്തിലെ പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന രീതിയിലാണ് പുതിയ വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള സർവീസുകൾ

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് യുഎഇയിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ടാകും. മസ്കത്തിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾഡ് വിമാനങ്ങൾ സർവീസ് നടത്തും. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് ആകെ 26 പ്രത്യേക വിമാനങ്ങളാണ് സർവീസ് നടത്തുക.

അൽ ഐൻ, സലാല, റിയാദ്, ദമ്മാം തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. എന്നാൽ ജിദ്ദയിലേക്ക് ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നായി 16 സർവീസുകൾ നാളെ നടക്കും. വിമാനങ്ങൾ റദ്ദാക്കിയ സെക്ടറുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റാനോ തുക പൂർണ്ണമായും തിരികെ വാങ്ങാനോ സാധിക്കും.

യാത്രക്കാർക്ക് വിവരങ്ങൾക്കായി എയർ ഇന്ത്യ വെബ്സൈറ്റോ +91 63600 12345 എന്ന വാട്സാപ്പ് നമ്പറോ ഉപയോഗിക്കാവുന്നതാണ്. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പതിവുപോലെ തുടരും.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?