Kuwait Vehicle Ownership: കുവൈറ്റില്‍ മൂന്ന് വാഹനങ്ങള്‍ വാങ്ങിയാലോ? ഇത്രയാണ് നിബന്ധനകള്‍

Kuwait Vehicle Registration Process: പ്രവാസികള്‍ക്ക് മൂന്ന് വാഹനങ്ങള്‍ ഒരേ സമയം കൈവശം വെക്കാന്‍ സാധിക്കും. പ്രവാസികളുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ച് പുതുക്കാനുള്ള അവസരവും കുവൈത്ത് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നു.

Kuwait Vehicle Ownership: കുവൈറ്റില്‍ മൂന്ന് വാഹനങ്ങള്‍ വാങ്ങിയാലോ? ഇത്രയാണ് നിബന്ധനകള്‍

പ്രതീകാത്മക ചിത്രം

Published: 

03 Feb 2026 | 08:29 AM

കുവൈറ്റില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് മൂന്ന് വാഹനങ്ങള്‍ വരെ സ്വന്തമാക്കാം. പലരും കുവൈറ്റില്‍ തങ്ങള്‍ക്ക് കാറുകള്‍ മാത്രമേ സ്വന്തമാക്കാന്‍ സാധിക്കൂവെന്നാണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ കാറിന് പുറമെ മോട്ടോര്‍ സൈക്കിളുകള്‍, പിക്കപ്പ് ട്രക്കുകള്‍ തുടങ്ങിയ വാഹനങ്ങളും വാങ്ങിക്കാനാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

എന്നാല്‍ ഈ വാഹനങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തിപരമായിട്ടുള്ള ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കുവൈറ്റ് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബൂഹസ്സാന്‍ നേരത്തെ വ്യക്തമാക്കിയതാണ്.

പ്രവാസികള്‍ക്ക് മൂന്ന് വാഹനങ്ങള്‍ ഒരേ സമയം കൈവശം വെക്കാന്‍ സാധിക്കും. പ്രവാസികളുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ച് പുതുക്കാനുള്ള അവസരവും കുവൈത്ത് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നു.

വാഹനങ്ങളുടെ വര്‍ധനവ് നിയന്ത്രിക്കുക, ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, റോഡുകളിലെ സുരക്ഷ മികവുറ്റതാക്കുക, രജിസ്‌ട്രേഷന്‍ സംവിധാനം കൂടുതല്‍ സുതാര്യമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. എന്നാല്‍ നിങ്ങള്‍ മൂന്ന് വാഹനത്തില്‍ കൂടുതല്‍ കൈവശം വെക്കുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുകയില്ല.

Also Read: Etihad Rail: സെക്കന്‍ഡുകള്‍ക്കുള്ളില്‍ അബുദബി ടു ഫുജൈറ; ഇത്തിഹാദ് റെയിലില്‍ ഉടന്‍ യാത്ര ചെയ്യാം

എങ്ങനെ വാഹനം രജിസ്റ്റര്‍ ചെയ്യാം

  • വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തീര്‍ച്ചയായും നിങ്ങള്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.
  • വാഹനത്തിന്റെ തരം അനുസരിച്ച് രഡിസ്‌ട്രേഷന്‍ ഫീസ് അടച്ചിരിക്കണം.
  • വാഹന രജിസ്‌ട്രേഷനായി സിവില്‍ ഐഡി, പാസ്‌പോര്‍ട്ട്, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവ ആവശ്യമാണ്.
  • അതാത് ഗവര്‍ണറേറ്റിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിക്കണം.
  • പഴയ വാഹനമാണെങ്കില്‍ ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.
  • ഇതിനെല്ലാം ശേഷം നിങ്ങള്‍ക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭിക്കുന്നതാണ്.
Loading...
Unable to load recommendations.
Follow Us
Related Stories
ഹൂതി ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യ ഇസ്രായേലിൻ്റെ സഹായം തേടണമെന്ന് ട്രംപ്
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?