Gulf CBSE exam : പശ്ചിമേഷ്യൻ പ്രതിസന്ധി: ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

CBSE Cancels Class 12 Board Exams : മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി സ്കൂളുകളിൽ നിന്നും അധികൃതരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ നടപടി.

Gulf CBSE exam : പശ്ചിമേഷ്യൻ പ്രതിസന്ധി: ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

Representational Image

Published: 

15 Mar 2026 | 11:19 AM

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി. ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക സർക്കുലറിലാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഈ നിർണ്ണായക തീരുമാനം അറിയിച്ചത്.

ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകളെയാണ് ഈ തീരുമാനം ബാധിക്കുക. 2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇതോടെ റദ്ദാക്കപ്പെട്ടു. നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.

മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി സ്കൂളുകളിൽ നിന്നും അധികൃതരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ നടപടി. പത്താം ക്ലാസ് പരീക്ഷകൾ ബോർഡ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. എന്നാൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഉപരിപഠനത്തിന് ഏറെ നിർണ്ണായകമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്.

വിദ്യാർത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. എങ്കിലും, സ്കൂളുകളിൽ നേരത്തെ നടന്ന മോഡൽ പരീക്ഷകളുടെയും ഇന്റേണൽ അസസ്‌മെന്റുകളുടെയും ഫലം അടിസ്ഥാനമാക്കിയായിരിക്കും മൂല്യനിർണ്ണയം നടക്കുക എന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?