റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ നിർണായക നീക്കം; ഊർജ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

Russia Ukraine Ceasefire Trump Announces Deal to Halt Energy Attacks: ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തില്‍ ഉടന്‍തന്നെ ഊര്‍ജ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും ഇരു കക്ഷികളും ഇതിന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ധാരണ ലംഘിക്കരുതെന്നും ട്രംപ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിര്‍ത്തല്‍ എത്രകാലം തുടരുമെന്നോ അത് എങ്ങനെ നടപ്പാക്കുമെന്നോ അദ്ദേഹം വിശദീകരിച്ചില്ല.

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ നിർണായക നീക്കം; ഊർജ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്‌

Published: 

12 Oct 2026 | 06:03 AM

വാഷിങ്ടണ്‍: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തില്‍ ഊര്‍ജമേഖലയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണയായെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ചയാണ് ഇരു രാജ്യങ്ങളും ഊര്‍ജ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും റഷ്യയുടെ ഭാഗത്തുനിന്നുള്ള ഉറപ്പ് ആവശ്യമാണ് എന്നുമാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ പ്രതികരണം.

ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തില്‍ ഉടന്‍തന്നെ ഊര്‍ജ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും ഇരു കക്ഷികളും ഇതിന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ധാരണ ലംഘിക്കരുതെന്നും ട്രംപ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിര്‍ത്തല്‍ എത്രകാലം തുടരുമെന്നോ അത് എങ്ങനെ നടപ്പാക്കുമെന്നോ അദ്ദേഹം വിശദീകരിച്ചില്ല. റഷ്യയുടെ ഭാഗത്തുനിന്നും വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്നും ഉടന്‍ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായില്ല.

പ്രഖ്യാപനം അപ്രതീക്ഷിതമെന്ന് സെലന്‍സ്‌കി

ട്രംപിന്റെ പ്രഖ്യാപനം തനിക്ക് പുതിയ വാര്‍ത്തയാണെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. റഷ്യ ഊര്‍ജ വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടുണ്ടെങ്കില്‍ യുക്രെയ്നും അതിന് തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ട്രംപ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കില്‍ വെടിനിര്‍ത്തല്‍ എപ്പോള്‍ ആരംഭിക്കുമെന്ന് അറിയിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഔദ്യോഗിക വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നു

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെയും യുക്രെയ്നിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യന്‍ ആക്രമണം ഉണ്ടായതായി സെലന്‍സ്‌കി ആരോപിച്ചു. കീവിലെ ഒരു വൈദ്യുത നിലയത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്നും ഖാര്‍കിവ് മേഖലയിലെ മറ്റ് ഊര്‍ജ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: Iran War: റിയാദിൽ ആക്രമണം രൂക്ഷം; ഹൂതികൾക്കെതിരെ അമേരിക്കൻ സൈന്യവും, 12 മരണം

യുക്രെയ്നിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സാധാരണ ജനങ്ങളുടെ താമസസ്ഥലങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്നും സെലന്‍സ്‌കി ആരോപിച്ചു. അതേസമയം, റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുക്രെയ്ന്‍ അവസാനിപ്പിക്കാന്‍ തയാറാണെന്നും അതിന് പകരമായി യുക്രെയ്നിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് റഷ്യ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രെയ്നില്‍ പുതിയ പ്രസിഡന്റ് വേണമെന്ന് ട്രംപ്

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് യുക്രെയ്നില്‍ പുതിയ പ്രസിഡന്റ് വരേണ്ട സമയമായെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താന്‍ സെലന്‍സ്‌കിക്ക് കഴിയുന്നില്ലെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഇതിന് മറുപടിയായി രാജ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുക്കേണ്ടത് യുക്രെയ്ന്‍ ജനങ്ങളാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.

English Summary

US President Donald Trump has announced an immediate energy ceasefire between Russia and Ukraine. Ukrainian President Volodymyr Zelensky has sought clarity on the announcement, while concerns remain over continued attacks on energy infrastructure.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ