UAE Weather Updates : യു.എ.ഇയിൽ കനത്ത പൊടിക്കാറ്റും ചൂടും; വൈകുന്നേരങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃർ

Dust storm blanks UAE cities: ന്യൂനമർദ്ദത്തിന്റെയും ഉയർന്ന മർദ്ദ സംവിധാനത്തിന്റെയും സ്വാധീന ഫലമായാണ് ഈ കാലാവസ്ഥാ വ്യതിയാനം. ശക്തമായ കാറ്റ് കാരണം അറേബ്യൻ ഗൾഫ് മേഖലയിൽ കടൽ അതീവ പ്രക്ഷുബ്ധമായിരിക്കും. ഒമാൻ കടലിൽ വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവരും മത്സ്യബന്ധന തൊഴിലാളികളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

UAE Weather Updates : യു.എ.ഇയിൽ കനത്ത പൊടിക്കാറ്റും ചൂടും; വൈകുന്നേരങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃർ

പ്രതീകാത്മക ചിത്രം

Published: 

20 May 2026 | 06:16 PM

ദുബായ്: യു.എ.ഇയിൽ വേനൽച്ചൂട് കടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ പ്രധാന എമിറേറ്റുകളിലെല്ലാം ഇന്ന് രാവിലെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതിനെ തുടർന്ന് ഇന്ന് വൈകുന്നേരം 7 മണി വരെ അധികൃതർ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

റോഡുകളിൽ ദൂരക്കാഴ്ച മങ്ങി; ജാഗ്രതാ നിർദേശം

ഇന്ന് രാവിലെ മുതൽ ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പൊടിക്കാറ്റ് കാരണം റോഡുകളിലെ ദൃശ്യപരത 1000 മീറ്ററിലും താഴെയായി കുറഞ്ഞു. ഇത് വാഹനമോടിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും മണിക്കൂറുകളിലും ദൂരക്കാഴ്ച പരിമിതപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്നും മുൻപിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെന്നും ട്രാഫിക് അധികൃതർ കർശന നിർദേശം നൽകി. വരും ദിവസങ്ങളിലും അന്തരീക്ഷം പൂർണ്ണമായും പൊടി നിറഞ്ഞതായിരിക്കാൻ സാധ്യതയുണ്ട്.

കടൽ പ്രക്ഷുബ്ധമാകും; ബീച്ചുകളിലുള്ളവർ ശ്രദ്ധിക്കുക

ന്യൂനമർദ്ദത്തിന്റെയും ഉയർന്ന മർദ്ദ സംവിധാനത്തിന്റെയും സ്വാധീന ഫലമായാണ് ഈ കാലാവസ്ഥാ വ്യതിയാനം. ശക്തമായ കാറ്റ് കാരണം അറേബ്യൻ ഗൾഫ് മേഖലയിൽ കടൽ അതീവ പ്രക്ഷുബ്ധമായിരിക്കും. ഒമാൻ കടലിൽ വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവരും മത്സ്യബന്ധന തൊഴിലാളികളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ബലി പെരുന്നാൾ (ഈദ് അൽ അദ്ഹ) ഷോപ്പിംഗിനായി പുറത്തിറങ്ങുന്നവരും അധികൃതരുടെ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

ആരോഗ്യ വിദഗ്ദ്ധരുടെ നിർദേശങ്ങൾ

  • വീടിനുള്ളിൽ തുടരുക: പൊടി അലർജിയോ ശ്വാസകോശ സംബന്ധമായ മറ്റ് അസുഖങ്ങളോ ഉള്ളവർ പരമാവധി വീടിനുള്ളിൽ തന്നെ തുടരാൻ ശ്രദ്ധിക്കുക.

Also read – UAE Job Recruitment : പ്രവാസികൾക്ക് പ്രതീക്ഷയേകി യുഎഇ; ഗൾഫിൽ നിയമനങ്ങൾ വൻതോതിൽ പുനരാരംഭിച്ചു

  • ഉയർന്ന താപനില: രാജ്യത്തിന്റെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും പകൽ സമയത്തെ താപനില 43°C നും 45°C നും ഇടയിൽ ഉയരാൻ സാധ്യതയുണ്ട്. പർവതപ്രദേശങ്ങളിൽ ഉയർന്ന താപനില 29°C നും 34°C നും ഇടയിലായിരിക്കും.

പ്രവാസികൾക്ക് പ്രതീക്ഷയേകി യുഎഇ

മേഖലയിലുണ്ടായിരുന്ന സൈനിക സംഘർഷങ്ങളും പ്രതിസന്ധികളും ഒഴിഞ്ഞതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിർത്തിവെച്ചിരുന്ന റിക്രൂട്ട്‌മെന്റ് നടപടികൾ കമ്പനികൾ പുനരാരംഭിക്കുന്നു. പ്രശസ്ത റിക്രൂട്ട്‌മെന്റ് കൺസൾട്ടൻസിയായ കൂപ്പർ ഫിച്ച് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഈ വിവരങ്ങളുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് തന്നെ യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ മികച്ച തൊഴിൽ വളർച്ചയിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വ്യോമയാനം, യാത്ര, ടൂറിസം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളെ പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം റമദാൻ മാസവും ഈദ് അവധികളും വന്നതോടെ മാർച്ചിൽ ജിസിസി രാജ്യങ്ങളിലെ നിയമനങ്ങളിൽ 12 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഭൂരിഭാഗം കമ്പനികളും പുതിയ റിക്രൂട്ട്‌മെന്റുകൾ താൽക്കാലികമായി നിർത്തിവെക്കുകയും നിലവിലുള്ള ജീവനക്കാരെ നിലനിർത്താൻ മുൻഗണന നൽകുകയും ചെയ്തു.

English Summary

The UAE’s National Center of Meteorology (NCM) has issued a weather alert until 7 PM due to severe dust storms and soaring temperatures reaching up to 45°C across major emirates. Commuters face hazardous driving conditions with road visibility dropping below 1,000 meters, while health authorities advise residents with respiratory conditions to stay indoors and warn beachgoers of rough seas in the Arabian Gulf.

Follow Us
Related Stories
UAE Job Recruitment : പ്രവാസികൾക്ക് പ്രതീക്ഷയേകി യുഎഇ; ഗൾഫിൽ നിയമനങ്ങൾ വൻതോതിൽ പുനരാരംഭിച്ചു
Narendra Modi: റോമിലേക്ക് സ്വാഗതം; പ്രധാനമന്ത്രി ഇറ്റലിയില്‍, ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി
Indian Rupee Decline: രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച; പ്രവാസികൾക്ക് നേട്ടം, നാട്ടിൽ ആശങ്ക
Dhul Al Hijjah 2026: രണ്ട് വർഷത്തെ പാപമോചനം നേടാൻ ഒരു ദിവസത്തെ നോമ്പ്, അറഫാ ദിനവും ബലിപെരുന്നാൾ തീയതികളും
San Diego Mosque Shooting: അമേരിക്കയിൽ സാൻ ഡീഗോയിലെ മുസ്ലീം പള്ളിയിൽ വെടിവെപ്പ്; പ്രതികൾ ഉൾപ്പടെ 5 പേർ കൊല്ലപ്പെട്ടു ‌
Narendra Modi: ബഹുമതികളില്‍ രാജാവ് മോദി; നോര്‍വേയുടെ പരമോന്നത ബഹുമതിയും പ്രധാനമന്ത്രിക്ക്, പുരസ്‌കാരങ്ങള്‍ 32 കടന്നു
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
ചക്ക കഴിച്ചാൽ അസിഡിറ്റി പ്രശ്നമുണ്ടാകുന്നോ? ഇങ്ങനെ ചെയ്താൽ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്