Etihad Rail: നിയമം ലംഘിച്ചാൽ കുടുംബം വിൽക്കേണ്ടിവരും; എത്തിഹാദ് റെയിലിൽ പിഴ നൽകേണ്ടിവരിക 2 ലക്ഷം രൂപ!

Complete List Of Etihad Rail Fines For Passenger Violation: 100 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് വിവിധ നിയമലംഘനങ്ങൾക്ക് ഈടാക്കുക. യാത്രക്കാർക്ക് മാത്രമല്ല, സ്റ്റേഷനുകളിൽ സന്ദർശനം നടത്തുന്നവർക്കും ഇത് ബാധകമാണ് എന്നത് പ്രത്യേക ശ്രദ്ധിക്കുക. എല്ലാ കേസുകളിലും പിഴയടച്ച് രക്ഷപ്പെടാം എന്നും കരുതേണ്ട. നിയമ ലംഘനങ്ങളുടെ ഗൗരവത്തിന് അനുസരിച്ച് ജയിൽ ശിക്ഷ വരെ ലഭിച്ചേക്കം എന്ന് അറബ് ദിനപത്രമായ അൽ ഖലീജ് റിപ്പോർട്ട് ചെയ്യുന്നു.

Etihad Rail: നിയമം ലംഘിച്ചാൽ കുടുംബം വിൽക്കേണ്ടിവരും; എത്തിഹാദ് റെയിലിൽ പിഴ നൽകേണ്ടിവരിക 2 ലക്ഷം രൂപ!

എത്തിഹാദ് റെയിൽ

Published: 

05 Jul 2026 | 03:40 PM

അബുദാബി: ട്രെയിൻ യാത്രക്കിടെ കാലൊന്ന് വേദനിച്ചാൽ അടുത്ത സീറ്റിൽ ആരും ഇല്ലെങ്കിൽ അതിലേക്ക് കല് കയറ്റി വയ്ക്കുന്ന ശീലം നമ്മളിൽ പലരുക്കും ഉണ്ട്. നിയമപരമായി അത് തെറ്റാണെങ്കിലും അതൊന്നും അത്ര കാര്യമായി ആരു കരുതാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ആ ശീലം വച്ച് എത്തിഹാദ് റെയിലിൽ യാത്ര ചെയ്യാൻ ആരും മുതിരേണ്ട. കാരണം അതിന് നിങ്ങൾ നൽകേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. പാസഞ്ചർ ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും നിയമ ലംഘനങ്ങൾക്കുള്ള പിഴ എത്തിഹാദ് റെയിൽ പ്രഖ്യാപിച്ചു. 100 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് വിവിധ നിയമലംഘനങ്ങൾക്ക് ഈടാക്കുക.

യാത്രക്കാർക്ക് മാത്രമല്ല, സ്റ്റേഷനുകളിൽ സന്ദർശനം നടത്തുന്നവർക്കും ഇത് ബാധകമാണ് എന്നത് പ്രത്യേക ശ്രദ്ധിക്കുക. എല്ലാ കേസുകളിലും പിഴയടച്ച് രക്ഷപ്പെടാം എന്നും കരുതേണ്ട. നിയമ ലംഘനങ്ങളുടെ ഗൗരവത്തിന് അനുസരിച്ച് ജയിൽ ശിക്ഷ വരെ ലഭിച്ചേക്കം എന്ന് അറബ് ദിനപത്രമായ അൽ ഖലീജ് റിപ്പോർട്ട് ചെയ്യുന്നു.

200 ദിർഹം പിഴ ലഭിക്കുന്ന നിയമലംഘനങ്ങൾ

ട്രെയിനുകളിലോ സ്റ്റേഷനുകളിലോ റെയിൽവേയുടെ മറ്റ് സംവിധാനങ്ങളിലോ മാലിന്യങ്ങൾ ഉപക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ 200 ദിർഹമാണ് പിഴ ഈടാക്കുക. സീറ്റുകളിലേക്ക് കാൽ കയറ്റി വയ്ക്കുക, യാത്ര അവസാനിച്ച ശേഷം സ്റ്റേഷനിൽ നിന്ന് പുറത്തുപോകാൻ വിസമ്മതിക്കുക, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുകയോ ടിക്കറ്റ് അധികൃതർ ആവശ്യപ്പെടുമ്പോൾ നൽകാതിരിക്കുകയോ ചെയ്യുക എന്നീ കുറ്റങ്ങൾക്കും 200 ദിർഹം തന്നെയാണ് പിഴ. കൺസഷൻ ടിക്കറ്റുകളുടെ ദുരുപയോഗം, സാധാരണ ടിക്കറ്റ് എടുത്ത് ഉയർന്ന ക്ലാസിൽ യാത്ര ചെയ്യുക, ട്രെയിനിൽ നിരോധിച്ച വസ്തുക്കൾ കൊണ്ടുപോവുക എന്നീ കുറ്റങ്ങൾക്കും 200 ദിർഹം പിഴയായി നൽകണം.

Also Read: Vlogger Abduk Hakkim: ലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

500 ദിർഹം പിഴ ലഭിക്കുന്ന നിയമലംഘനങ്ങൾ

പുകവലി, ഇ സിഗരറ്റ് ഉപയോഗം എന്നീ കുറ്റങ്ങൾക്ക് 500 ദിർഹമാണ് പിഴ ഈടാക്കുക, യത്രക്കാരുടെയോ ജീവനക്കാരുടെയോ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഉപദ്രവിക്കുകയോ അസഭ്യം പറയുകയോ ചെയ്യുക, നിരോധിത ലഹരി വസ്തുക്കൾ കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുക എന്നീ കുറ്റങ്ങൾക്കും ഇതേ പിഴ നൽകണം. ട്രെയിനിലോ പരിസരത്തോ തുപ്പുകയോ മലിനമാക്കുകയോ ചെയ്താൽ 500 ദിർഹം പിഴ നൽകണം. യാത്രക്കാരെയോ ജീവനക്കാരെയോ ഉപദ്രവിച്ചാൽ നിയമ പ്രകാരമുള്ള മറ്റു കുറ്റങ്ങളും ചുമത്തും. അനുമതിയില്ലാതെ വാണിജ്യാടിസ്ഥാനത്തിൽ വീഡിയോ ചിത്രീകരണം നടത്തിയാലും പിഴ 500 ദിർഹം തന്നെ.

5000 ദിർഹം പിഴ ലഭിക്കുന്ന നിയമലംഘനങ്ങൾ

എമേർജെൻസി അലാം, എമേർജെൻസി ബ്രേക്കുകൾ, ഫയർ എസ്റ്റിംഗൂഷറുകൾ എന്നീ സുരക്ഷാ ഉപകരണങ്ങൾ നശിപ്പിക്കുകയോ കേടുവരുത്തുകയോ അനാവശ്യമായി ഉപയോഗിക്കുകയോ ചെയ്താൽ 5000 ദിർഹമാണ് പിഴ ഇടാക്കുക. റെയിൽ ട്രക്കുകളിലേക്കോ പ്രവേശനം നിയന്ത്രിച്ച മറ്റ് ഇടങ്ങളിലേക്കോ കടന്നുകയറിയാലും ഇതേ പിഴ നൽകണം. ഗ്രാഫിറ്റി ഉൾപ്പടെയുള്ള കുറ്റ കൃത്യങ്ങൾക്കും 5000 ദിർഹം പിഴ നൽകേണ്ടി വരും. എന്നാൽ ഗുരുതരമായ മറ്റു നിയമലംഘനങ്ങൾക്ക് 10,000 ദിർഹം വരെയാണ് പിഴ ചുമത്തുക. കുറ്റകൃത്യത്തിൻ്റെ ഗൗരവത്തിന് അനുസരിച്ച് മറ്റു ശിക്ഷകളും അനുഭവിക്കേണ്ടി വരും.

English Summary

Etihad Rail has announced fines for violations on passenger trains and at stations. Fines range from 100 dirhams to 10,000 dirhams for various violations. Depending on their seriousness, violations may also result in prison sentences, reports the Arab daily Al Khaleej.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം