France Unrest: കലാപഭൂമിയായി ഫ്രാൻസ്; തെരുവുകളിൽ അക്രമവും കൊള്ളയും; കുടിയേറ്റത്തെ പഴിച്ച് ട്രംപ്‌

France riots escalate: ഹൃദയത്തിൽ വെറുപ്പുമായി വരുന്ന ആളുകളുടെ കുടിയേറ്റം മഹത്തായ രാജ്യമായിരുന്ന ഫ്രാൻസിനെ തകർത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌. ഫ്രാൻസ് കത്തുകയാണ്. വൈകുന്നതിന് മുൻപ് അതിർത്തികൾ അടയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്യണമെന്നും ട്രംപ്. കുടിയേറ്റത്തെ പഴിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും രംഗത്ത്.

France Unrest: കലാപഭൂമിയായി ഫ്രാൻസ്; തെരുവുകളിൽ അക്രമവും കൊള്ളയും; കുടിയേറ്റത്തെ പഴിച്ച് ട്രംപ്‌

US President Donald Trump France statement

Published: 

19 Oct 2026 | 06:41 AM

പാരീസ്/വാഷിങ്ടണ്‍: ഫ്രാന്‍സില്‍ കത്തിപ്പടരുന്ന പ്രതിഷേധത്തില്‍ കുടിയേറ്റത്തെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൃദയത്തിൽ വെറുപ്പുമായി വരുന്ന ആളുകളുടെ കുടിയേറ്റം മഹത്തായ രാജ്യമായിരുന്ന ഫ്രാൻസിനെ തകർത്തെന്ന് ട്രംപ്‌ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. ഫ്രാൻസ് കത്തുകയാണ്. വൈകുന്നതിന് മുൻപ് അതിർത്തികൾ അടയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്യണമെന്നും ട്രംപ് പറഞ്ഞു. കുടിയേറ്റത്തെ പഴിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും രംഗത്തെത്തി.

“വൈവിധ്യത്തിന്റെയും അനുകമ്പയുടെയും പേരിൽ പാശ്ചാത്യ ലിബറലുകൾ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവരെ ഫ്രാൻസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൊണ്ടുവന്നു. എന്നാൽ, ഇവർക്ക് ആ സമൂഹവുമായി എത്രത്തോളം ഇണങ്ങിപ്പോകാൻ കഴിയുമെന്നതടക്കമുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളെ അവർ അവഗണിച്ചു”-വാന്‍സ് ‘എക്‌സ്’ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഇങ്ങനെയൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും പക്ഷേ അവർ അത് ചെവിക്കൊണ്ടില്ലെന്നും വാന്‍സ് വിമര്‍ശിച്ചു. മനോഹരമായ രാജ്യമായ ഫ്രാന്‍സിലെ ഇപ്പോഴത്തെ ഈ അവസ്ഥ അവസാനിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. അമേരിക്കക്കാരും ഈ വിഷയം ശ്രദ്ധിക്കണം. കാരണം ഡെമോക്രാറ്റുകള്‍ യുഎസില്‍ ആഗ്രഹിക്കുന്നത് ഇത്തരമൊരു ഭാവിയാണെന്നും വാന്‍സ് പറഞ്ഞു.

Also Read: ഹൂതി ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യ ഇസ്രായേലിൻ്റെ സഹായം തേടണമെന്ന് ട്രംപ്

കൂടുതൽ അധ്യാപകരെയും മെച്ചപ്പെട്ട സ്കൂൾ സൗകര്യങ്ങളും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭമാണ് ഫ്രാൻസിൽ പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കമിട്ടത്. പിന്നീട് അത് വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിലേക്ക് രൂപം മാറി. വിവിധ യൂണിയനുകളടക്കം പ്രതിഷേധത്തിന്റെ ഭാഗമായതോടെ ഇത് കലാപമായി ആളിക്കത്തി. ഉയർന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവിനും എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി.

വ്യാപക അക്രമം!

5.50 ലക്ഷം പേര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. എന്നാല്‍ എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായി സിജിടി യൂണിയന്‍ അവകാശപ്പെട്ടു. സമാധാനപരമായി തുടങ്ങിയ മാർച്ചുകൾ പിന്നീട് തീവെപ്പിലേക്കും കൊള്ളയടിക്കലിലേക്കും പൊതു കെട്ടിടങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിലേക്കും വഴിമാറി. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ഈ അക്രമസംഭവങ്ങൾ അരങ്ങേറിയത്.

“ഏകദേശം 1,800 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള അന്വേഷണം നടന്നുവരികയാണ്‌”-ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

പാരീസിൽ മാത്രം റെക്കോർഡ് അളവിൽ 855 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വിവിധയിടങ്ങളില്‍ കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വാഹനങ്ങളും കത്തിനശിച്ചു. പാരീസിലും മറ്റ് നഗരങ്ങളിലുമായി മുഖംമൂടി ധരിച്ച യുവാക്കൾ നിരവധി കടകൾ കൊള്ളയടിച്ചു. അഞ്ഞൂറിലധികം പൊലീസുകാരും അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കൽ ജീവനക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

English Summary

Widespread protests over high inflation and cost of living turned violent across France, leading to looting and arson. French authorities arrested around 1,800 people, including 855 in Paris alone, following a night of heavy damage. US President Donald Trump blamed the unrest on immigration and urged France to close its borders.

Loading...
Unable to load recommendations.
Follow Us
Related Stories
Flydubai Cockpit Attack: ‘ആക്രമിക്കുന്നതിനിടെ അയാൾ എന്തോ വിളിച്ചുപറയുന്നുണ്ടായിരുന്നു’; സംഭവം വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛർ
സൗദിക്ക് നേരെയെത്തിയ നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന
UAE Weather Forecast: മഴയും മൂടൽമഞ്ഞൂം പൊടിക്കാറ്റും; യു.എ.ഇയിൽ ജാഗ്രതാ നിർദ്ദേശം
ഹൂതി ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യ ഇസ്രായേലിൻ്റെ സഹായം തേടണമെന്ന് ട്രംപ്
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
കുക്കർ റബ്ബർ അയഞ്ഞോ? പുതിയത് വാങ്ങും മുൻപ് ഇതൊന്ന് ചെയ്യൂ
ഡിയോ 125 - കിടിലൻ ലുക്കും കൂടുതൽ പെർഫോമൻസും
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?