കാനഡയിൽ പി.ആർ നേടാൻ മലയാളികൾക്ക് ഇതാ ഒരു സുവർണാവസരം; ഒൻ്റാരിയോയിൽ പുതിയ പദ്ധതി!
Ontario Launches 'Workforce Priority Stream': New PR Guidelines for Students and Workers: പുതിയ വ്യവസ്ഥകൾ 2026 ജൂൺ 25 മുതൽ നിലവിൽ വന്നിട്ടുണ്ട്. ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിൻ്റെ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് സിസ്റ്റം ആഗസ്റ്റ് 4-ന് പുനരാരംഭിച്ചതിനാൽ നിലവിൽ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. പഴയ നിയമപ്രകാരം അപേക്ഷിച്ചവരുടെ അപേക്ഷകൾ, അപേക്ഷ നൽകിയ സമയത്തുണ്ടായിരുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെ പരിഗണിക്കുന്നതാണ്

പ്രതീകാത്മക ചിത്രം
പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാം പരിഷ്‌കരിക്കുന്നതിൻ്റെ ഭാഗമായി കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യ പി.ആർ നേടുന്നതിനായുള്ള പുതിയ മാർഗ്ഗരേഖകൾ പുറത്തിറക്കി. പുതുതായി ആരംഭിച്ച ‘ഒൻ്റാരിയോ വർക്ക്ഫോഴ്സ് പ്രയോറിറ്റി സ്ട്രീം’ വഴി പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷിക്കാൻ അവസരമുള്ളത്: ഒൻ്റാരിയോയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും പി.ആർ നേടാൻ അവസരമുണ്ട് എന്നതിനാൽ കനഡയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി സ്ഥിരതാമസത്തിന് ശ്രമിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ഇതൊരു മികച്ച അവസരമാണ്.
ഉയർന്ന നൈപുണ്യം ആവശ്യമുള്ള തൊഴിലുകൾ ചെയ്യുന്നവർക്കായുള്ള ടീയർ 0-3, വലിയ നൈപുണ്യം ആവശ്യമില്ലാത്ത ജോലികൾ ചെയ്യുന്നവർക്കായുള്ള ടിയർ 4-5, ഒൻ്റാരിയോ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വഴി ബില്ല് ചെയ്യാൻ യോഗ്യതയുള്ള സെൽഫ്-എംപ്ലോയ്ഡ് ഫിസിഷ്യൻസ് എന്നിവയാണ് ഈ പദ്ധതി പ്രകാരം പി.ആറിന് അപേക്ഷിക്കാൻ കഴിയുന്ന മുന്ന് പ്രധാന വിഭാഗങ്ങൾ,
ഇതു സംബന്ധിച്ച പുതിയ വ്യവസ്ഥകൾ 2026 ജൂൺ 25 മുതൽ നിലവിൽ വന്നിട്ടുണ്ട്. ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിൻ്റെ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് സിസ്റ്റം ആഗസ്റ്റ് 4-ന് പുനരാരംഭിച്ചതിനാൽ നിലവിൽ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. പഴയ നിയമപ്രകാരം അപേക്ഷിച്ചവരുടെ അപേക്ഷകൾ, അപേക്ഷ നൽകിയ സമയത്തുണ്ടായിരുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെ പരിഗണിക്കുന്നതാണ്.
നിലവിലെ പ്രധാന വിഭാഗങ്ങൾക്ക് പുറമെ രണ്ടാം ഘട്ടത്തിൽ ആരോഗ്യമേഖല, സംരംഭകർ, എക്സെപ്ഷണൽ ടാലൻ്റ് എന്നിങ്ങനെ മൂന്ന് സ്ട്രീമുകൾ കൂടി ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ടിയർ 0–3 പാത്ത്‌വേ വഴി പി.ആർ നേടുന്നതിനുള്ള മാനദണ്ഡങ്ങൾ
ടിയർ 0, 1, 2, അല്ലെങ്കിൽ 3 കാറ്റഗറിയിൽ ഉൾപ്പെടുന്ന ജോലിക്കായി ഒൻ്റാരിയോയിലെ ഒരു തൊഴിലുടമയിൽ നിന്ന് ഫുൾ ടൈം ജോലിക്കുള്ള ഓഫർ ലഭിച്ചിരിക്കണം എന്നതാൺ പ്രധാന നിബന്ധനകളിൽ ഒന്ന്. ഇംഗ്ലീഷിലോ ഫ്രഞ്ചിലോ കുറഞ്ഞത് കനേഡിയൻ ലാംഗ്വേജ് ബെഞ്ച് മാർക്ക്- 5 അല്ലെങ്കിൽ സി.എൽ.ബി- 6 ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒൻ്റാരിയോയിൽ നിന്നും അടുത്തിടെ പഠനം പൂർത്തിയാക്കിയ ആളായിരിക്കണം. ജോലി ചെയ്യാൻ ആവശ്യമായ ലൈസൻസ് നിർബന്ധമാണ്, അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷത്തെ ഫുൾ-ടൈം പോസ്റ്റ്-സെക്കൻഡറി പഠനവും, പ്രവൃത്തിപരിചയവും വേണം.
അപേക്ഷിച്ച തൊഴിലിൽ അഞ്ച് വർഷത്തിനിടെയുള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കു. ഇത്തരത്തിൽ. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അല്ലെങ്കിൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഒൻ്റരിയോയിൽ ഒരേ തൊഴിലുടമയുടെ കീഴിൽ തുടർച്ചയായി 6 മാസത്തെ ഫുൾ-ടൈം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇനി ഒൻ്റാരിയോയിലെ പുതിയ ബിരുദധാരികൾ ആണെങ്കിൽ ഇത് 3 മാസം മതിയാകും. ആഴ്ചയിൽ കുറഞ്ഞത് 30 മണിക്കൂർ ജോലി ചെയ്യുന്നതാണ് ഫുൾ-ടൈം ജോലിയായി പരിഗണിക്കുന്നത് എന്ന് പ്രത്യേകം ഓർക്കുക.
ഒൻ്റാരിയോയിലെ ഒരു പുതിയ ബിരുദധാരിയായി പരിഗണിക്കപ്പെടാൻ, അപേക്ഷകനായ വിദേശ പൗരൻ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഒൻ്റാരിയോയിലെ അംഗീകൃത പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് രണ്ട് വർഷത്തെ ഫുൾ-ടൈം ബിരുദം, അല്ലെങ്കിൽ ഡിപ്ലോമ, ഒൻ്റാരിയോ കോളേജ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ്, മാസ്റ്റേഴ്സ് ഡിഗ്രി, പി.എച്ച്.ഡി എന്നിവയിൽ ഏതെങ്കിലും ഒന്ന് നേടിയിരിക്കണം.
നഴ്‌സ് എയ്ഡ്, ഓർഡർലി, പേഷ്യൻ്റ് സർവീസ് അസോസിയേറ്റ് എന്നീ വിഭാഗങ്ങളിലുള്ള ജോലികൾക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്ക് ഒരു വർഷത്തെ ഫുൾ-ടൈം പഠനം പൂർത്തിയാക്കിയ ഒൻ്റാരിയോ കോളേജ് സർട്ടിഫിക്കറ്റ് മതിയാകും.
ടിയർ 4–5 പാത്ത്‌വേ വഴി പി.ആർ നേടുന്നതിനുള്ള മാനദണ്ഡങ്ങൾ
ടിയർ 4 അല്ലെങ്കിൽ 5 കാറ്റഗറിയിൽ ഉൾപ്പെടൂന്ന ഫുൾ ടൈം ജോബ് ഓഫർ ഉണ്ടായിരിക്കണം. ഇത്തേരം ജോലികളുടെ ശരാശലി ശമ്പളവും ആ ജോലിക്ക് ഉണ്ടായിരിക്കണം. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ഒരേ തൊഴിലുടമയ്ക്ക് കീഴിൽ അതേ ജോലിയിൽ കുറഞ്ഞത് 9 മാസത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സെക്കൻഡറി സ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഇംഗ്ലീഷിലോ ഫ്രഞ്ചിലോ കുറഞ്ഞത് സി.എൽ.ബി 4 സ്കോർ ലഭിക്കുകയും വേണം
സെൽഫ് എംപ്ലോയ്ഡ് ഫിസിഷ്യൻസിൽ പി.ആർ നേടാൻ ഒൻ്റാരിയോയിൽ ഫിസിഷ്യനായി പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇത് കൂടാതെ ഒ.എച്ച്.ഐ.പി വഴി ബില്ല് ചെയ്യാൻ യോഗ്യതയും ഉണ്ടായിരിക്കണം.
English Summary
Ontario has introduced new Permanent Residency (PR) guidelines under the ‘Ontario Workforce Priority Stream,’ offering a great opportunity for international students and workers, including Malayalees. The program features three main pathways: TEER 0-3 for highly skilled workers, TEER 4-5 for lower-skilled jobs, and a category for self-employed physicians.
നിരാകരണം: അന്താരാഷ്ട്ര മാധ്യമങ്ങളും ബന്ധപ്പെട്ട വെബ്സൈറ്റുകളും പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വാർത്ത. പി.ആറുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാനദണ്ഡങ്ങളിലും അതത് സമയങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ ഔദ്യോഗിക വെബ്സൈറ്റുകളിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക