Gulf Air: ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ ദമ്മാം വഴി പുനഃക്രമീകരിച്ച് ഗൾഫ് എയർ

Gulf Air Reroutes Operations via Saudi Arabia: ദമ്മാമിൽ നിന്ന് പരിമിതമായ എണ്ണം അന്താരാഷ്ട്ര സർവീസുകൾ ഗൾഫ് എയർ നിലവിൽ നടത്തുന്നുണ്ട്. ഏപ്രിൽ 11 വരെ ദിവസേന ദമ്മാം - ലണ്ടൻ ഹീത്രൂ സർവ്വീസ് ഉണ്ടാകും. ബാങ്കോക്ക്, മുംബൈ, മനില, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 30 വരെ ദിവസേന സർവ്വീസ് ഉണ്ട്. ഫ്രാങ്ക്ഫർട്ട്, കെയ്‌റോ, നെയ്‌റോബി എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം വീതവും ഉണ്ടാകും.

Gulf Air: ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ ദമ്മാം വഴി പുനഃക്രമീകരിച്ച് ഗൾഫ് എയർ

പ്രതീകാത്മക ചിത്രം

Updated On: 

01 Apr 2026 | 03:08 PM

മനാമ: ബഹ്‌റൈൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ച സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം പ്രവർത്തനങ്ങൾ സൗദി അറേബ്യയിലേക്ക് മാറ്റി ഗൾഫ് എയർ. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിന് പകരം സൗദിയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് നിലവിൽ ഗൾഫ് എയർ തങ്ങളുടെ താൽക്കാലിക കേന്ദ്രമായി ഉപയോഗിക്കുന്നത്.

ബഹ്‌റൈനും സൗദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴിയുള്ള റോഡ് മാർഗമാണ് യാത്രക്കാരെ ദമ്മാമിൽ എത്തിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂർ യാത്രാദൂരമാണ് ഇതിനായുള്ളത്. യാത്രക്കാർക്കായി ഗൾഫ് എയർ പ്രത്യേക ഷട്ടിൽ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഷട്ടിൽ സർവീസ് ഉപയോഗിക്കുന്നവർക്ക് ടിക്കറ്റിനോടൊപ്പം സൗദി ട്രാൻസിറ്റ് വിസയും ലഭ്യമാകും. സ്വന്തമായി വാഹനത്തിൽ പോകുന്നവർ ആവശ്യമായ യാത്രാ രേഖകൾ കരുതേണ്ടതാണ്.

പ്രധാന സർവീസുകൾ

ദമ്മാമിൽ നിന്ന് പരിമിതമായ എണ്ണം അന്താരാഷ്ട്ര സർവീസുകൾ ഗൾഫ് എയർ നിലവിൽ നടത്തുന്നുണ്ട്. ഏപ്രിൽ 11 വരെ ദിവസേന ദമ്മാം – ലണ്ടൻ ഹീത്രൂ സർവ്വീസ് ഉണ്ടാകും. ബാങ്കോക്ക്, മുംബൈ, മനില, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 30 വരെ ദിവസേന സർവ്വീസ് ഉണ്ട്. ഫ്രാങ്ക്ഫർട്ട്, കെയ്‌റോ, നെയ്‌റോബി എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം വീതവും ഉണ്ടാകും. കാസബ്ലാങ്ക, പാരിസ് എന്നിവിടങ്ങളിലേക്ക് നിശ്ചിത ദിവസങ്ങളിലേ ഉണ്ടാകൂ.

യാത്രക്കാർ ശ്രദ്ധിക്കാൻ

ബഹ്‌റൈൻ വ്യോമാതിർത്തി എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തത വരുന്നത് വരെ ഈ ക്രമീകരണം തുടരും. അതിർത്തി കടന്നുള്ള യാത്രയായതിനാൽ ഇമിഗ്രേഷൻ നടപടികൾക്കായി കൂടുതൽ സമയം ആവശ്യമായി വരും. അതിനാൽ യാത്രക്കാർ നേരത്തെ പുറപ്പെടണമെന്ന് എയർലൈൻ അധികൃതർ നിർദ്ദേശിച്ചു. ട്രാൻസിറ്റ് യാത്രക്കാർക്ക് ദമ്മാം വിമാനത്താവളത്തിനുള്ളിൽ തന്നെ കണക്ഷൻ ഫ്ലൈറ്റുകൾ ലഭ്യമാകും. ബഹ്‌റൈൻ ലക്ഷ്യസ്ഥാനമായി ടിക്കറ്റ് ബുക്ക് ചെയ്തവർ ദമ്മാമിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം കോസ്‌വേ കടന്ന് ബഹ്‌റൈനിൽ എത്തേണ്ടി വരും.

Follow Us
Related Stories
Hajj 2026: 3,600-ലധികം ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ ദുബായ് എയർപോർട്ട് സജ്ജം; ക്രമീകരണങ്ങൾ ഇങ്ങനെ …
Eid Al Adha 2026: പെരുന്നാൾ വരുന്നു… വിപുലമായ സുരക്ഷാ-ഒരുക്കങ്ങളുമായി ഷാർജ മുൻസിപ്പാലിറ്റി; ആദ്യ 3 ദിവസം സൗജന്യ പാർക്കിംഗ്
Congo Ebola Hospital Fire: മൃതദേഹം വിട്ടുനൽകിയില്ല!; രോഷാകുലരായ ജനക്കൂട്ടം എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ടു
Kuwait High Speed Rail : കുവൈത്ത് – റിയാദ് അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം, രണ്ട് മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാം
UAE Expat Alert: ഇന്ത്യൻ പ്രവാസികൾക്ക് വൻ ആശ്വാസം: 16 പുതിയ പാസ്‌പോർട്ട്, വിസ സേവന കേന്ദ്രങ്ങൾ വരുന്നു
UAE Employees Passport : പ്രവാസികൾക്ക് ആശ്വാസം, തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെക്കരുതെന്ന് കർശന നിർദേശം
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
മഴക്കാലമല്ലേ... കുടിക്കുന്ന വെള്ളം എത്ര മിനിറ്റ് തിളപ്പിക്കണം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്