Bahrain-Kerala Flight Service: മലയാളികൾക്ക് ആശ്വസിക്കാം, ബഹറൈനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ച് ഗൾഫ് എ‍‍യർ

Gulf Air Resumes Direct Services to Kerala from Bahrain: നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചത് ആശ്വാസകരം ആണെങ്കിലും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് സാധാരണക്കാരായ പ്രവാസികളെ വലയ്ക്കുന്നുണ്ട്. തിരുവനന്തപുരത്തേക്ക് ബുക്കിംഗ് ആരംഭിച്ച സമയത്ത് 350 ദിനാർ ആയിരുന്നു നിരക്ക് ചുരുങ്ങിയ സമയം കൊണ്ട് 400 ദിനാർ അതായത് ഏകദേശം 88,000 രൂപയ്ക്ക് മുകളിലായിട്ടുണ്ട്.

Bahrain-Kerala Flight Service: മലയാളികൾക്ക് ആശ്വസിക്കാം, ബഹറൈനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ച് ഗൾഫ് എ‍‍യർ

Gulf Air (1)

Updated On: 

26 Mar 2026 | 02:37 PM

മനാമ: ബഹ്റൈൻ പ്രവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പിനും നിരന്തരമായ സമ്മർദ്ദങ്ങൾക്കും ഒടുവിൽ പ്രമുഖ വിമാന കമ്പനിയായ ഗൾഫ് എയർ കേരളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചു നിലവിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഗൾഫ് എയർ പുറത്തുവിട്ട പുതിയ ഷെഡ്യൂൾ പ്രകാരം മാർച്ച് 29ന് ബഹ്റൈനിൽ നിന്ന് തിരുവനന്തപുരത്തേക്കും മാർച്ച് 30ന് തിരികെ ബഹ്റൈനിലേക്കും സർവീസ് നടത്തും.

മാർച്ച് 27 29 ഏപ്രിൽ 1 എന്നീ തീയതികളിൽ കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് ഉള്ള ബുക്കിംഗ് ലഭ്യമാണ്. 28ന് ഡൽഹിയിൽനിന്ന് ബഹറിനിലേക്ക് സർവീസ് ഉണ്ടെന്നും അധികൃതർ അറിയിച്ചു. നിലവിൽ ദമാം വഴി കണക്ഷൻ ഫ്ലൈറ്റുകൾ ആയാണ് സർവീസുകൾ തുടരുന്നത്. ഇതിനിടെ ഉണ്ടായ ഈ തീരുമാനം ഏറെ ആശ്വാസജനകമാണ്.

ടിക്കറ്റ് നിരക്കിലെ വർധനവ്

നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചത് ആശ്വാസകരം ആണെങ്കിലും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് സാധാരണക്കാരായ പ്രവാസികളെ വലയ്ക്കുന്നുണ്ട്. തിരുവനന്തപുരത്തേക്ക് ബുക്കിംഗ് ആരംഭിച്ച സമയത്ത് 350 ദിനാർ ആയിരുന്നു നിരക്ക് ചുരുങ്ങിയ സമയം കൊണ്ട് 400 ദിനാർ അതായത് ഏകദേശം 88,000 രൂപയ്ക്ക് മുകളിലായിട്ടുണ്ട്.

ഇത്രയും ഉയർന്ന നിരക്ക് സാധാരണ പ്രവാസികൾക്ക് താങ്ങാൻ ആവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ബഹ്റൈനിലെ വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമല്ലാത്ത സാഹചര്യത്തിൽ പെട്ടെന്ന് നാട്ടിൽ എത്തേണ്ടവർക്കായി ദമാം വഴി കൂടുതൽ വിമാനങ്ങൾ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ