NRI Passport Renewal: വിദേശത്ത് ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കുന്നതെങ്ങനെ? പ്രവാസി മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

Indian Passport Renewal from Abroad: Eligibility, Documents, and Step-by-Step Process: പാസ്‌പോർട്ടിൻ്റെ കാലാവധി തീരുന്നതിന് ഒമ്പത് മാസം മുൻപെങ്കിലും പുതുക്കാൻ അപേക്ഷിക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി. പാസ്‌പോർട്ടിൻ്റെ കാലാവധി ഇതിനകം കഴിഞ്ഞവരും, പേജുകൾ പൂർണ്ണമായും തീർന്നുപോയവരും ഉടൻ തന്നെ പുതുക്കാൻ അപേക്ഷിക്കേണ്ടതാണ്. കൂടാതെ പാസ്‌പോർട്ടിന് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താലും, വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിലും പുതിയതിനായി അപേക്ഷിക്കാം

NRI Passport Renewal: വിദേശത്ത് ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കുന്നതെങ്ങനെ? പ്രവാസി മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

പ്രതീകാത്മക ചിത്രം

Published: 

01 Sep 2026 | 08:56 AM

ജോലിക്കായും പഠനത്തിനായും ബിസിനസ്സ് ആവശ്യങ്ങൾക്കായുമെല്ലാം വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പാസ്പോർട്ട് എത്രത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പ്രവാസികൾ പാസ്പോർട്ടിൻ്റെ കാലാവധി കൃത്യമായി നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. പാസ്പോർട്ടിറെ കാലാവധി അവസാനിച്ചാൽ വിസ, റെസിഡൻസ് പെർമിറ്റ്, ബാങ്കിംഗ് ഇടപാടുകൾ തുടങ്ങി നിത്യ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. പാസ്പോർട്ട് പുതുക്കുന്നതിനായി ഇന്ത്യക്കാർ രാജ്യത്തേക്ക് മടങ്ങിവരേണ്ട ആവശ്യമൊന്നുമില്ല. നിലവിൽ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസികൾ, ഹൈക്കമ്മീഷനുകൾ, കോൺസുലേറ്റുകൾ അല്ലെങ്കിൽ അംഗീകൃത പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ എന്നിവ വഴി പാസ്‌പോർട്ട് വളരെ എളുപ്പത്തിൽ പുതുക്കാവുന്നതാണ്.

പാസ്‌പോർട്ടിൻ്റെ കാലാവധി തീരുന്നതിന് ഒമ്പത് മാസം മുൻപെങ്കിലും പുതുക്കാൻ അപേക്ഷിക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി. പാസ്‌പോർട്ടിൻ്റെ കാലാവധി ഇതിനകം കഴിഞ്ഞവരും, പേജുകൾ പൂർണ്ണമായും തീർന്നുപോയവരും ഉടൻ തന്നെ പുതുക്കാൻ അപേക്ഷിക്കേണ്ടതാണ്. കൂടാതെ പാസ്‌പോർട്ടിന് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താലും, വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിലും പുതിയതിനായി അപേക്ഷിക്കാം. മിക്ക വിദേശ രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ആവശ്യപ്പെടുന്നതിനാൽ യാത്രകൾക്കും വിസ പുതുക്കുന്നതിനും മുൻപ് തന്നെ പാസ്‌പോർട്ട് പുതുക്കേണ്ടത് അനിവാര്യമാണ്.

പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷിക്കുമ്പോൾ നിലവിലെ ഒറിജിനൽ പാസ്‌പോർട്ടും അതിൻ്റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ പകർപ്പും, വിസ അല്ലെങ്കിൽ റെസിഡൻ്റ് കാർഡിൻ്റെ പകർപ്പും നിർബന്ധമാണ്. ഇതിന് പുറമെ വിദേശത്തെ താമസസ്ഥലം തെളിയിക്കുന്ന വാടകക്കരാർ അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ, എംബസി നിർദ്ദേശിക്കുന്ന അളവിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, പുരിപ്പിച്ച ഓൺലൈൻ അപേക്ഷാ ഫോം എന്നിവയും അധികൃതർക്ക് മുൻപാകെ ഹാജരാക്കേണ്ടതുണ്ട്. ഇനി നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരമായാണ് അപേക്ഷിക്കുന്നതെങ്കിൽ ലോക്കൽ പോലീസ് റിപ്പോർട്ടും അധികമായി നൽകേണ്ടിവരും.

Also Read: Europe PR: മലയാളികളേ, യൂറോപ്പിൽ സ്ഥിരതാമസമാക്കണോ? 2 വർഷത്തിനുള്ളിൽ പിആര്‍!

പാസ്പോർട്ട് പുതുക്കുന്നതിനായി ആദ്യം ഔദ്യോഗിക പാസ്‌പോർട്ട് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച ശേഷം ഈ ഫോമിൻ്റെ പ്രിൻ്റൗട്ട് എടുക്കേണ്ടതുണ്ട്. തുടർന്ന് ആവശ്യമായ എല്ലാ രേഖകളും ഫോട്ടോയും സഹിതം അടുത്തുള്ള ഇന്ത്യൻ എംബസിയിലോ, അല്ലെങ്കിൽ ഇന്ത്യൻ മിഷനുകൾ ചുമതലപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക സേവന കേന്ദ്രങ്ങളിലോ മുൻകൂട്ടി അപ്പോയിൻമെൻ്റ് എടുക്കേണ്ടതുണ്ട്. നിശ്ചിത തീയതിയിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും വേണം. രേഖകൾ കൃത്യമാണെങ്കിൽ സാധാരണയായി രണ്ട് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ പുതിയ പാസ്‌പോർട്ട് ലഭിക്കും.

എല്ലാ അപേക്ഷകർക്കും ഇന്ത്യയിലെ പോലീസ് വെരിഫിക്കേഷൻ നിർബന്ധമില്ല. എന്നാൽ വിലാസത്തിലോ മറ്റ് വിവരങ്ങളിലോ മാറ്റങ്ങൾ വരുത്തുമ്പോഴോ മുൻകാല രേഖകളിൽ വ്യക്തത കുറവുണ്ടെങ്കിലോ പോലീസ് വെരിഫിക്കേഷൻ ആവശ്യമായി വന്നേക്കും. പ്രോസസ്സിംഗ് പൂർത്തിയായാൽ പുതിയ പാസ്‌പോർട്ട് കൊറിയർ വഴിയോ നേരിട്ടോ അപേക്ഷകന് ലഭിക്കുന്നതാണ്. അവസാന നിമിഷമുള്ള അപേക്ഷകൾ യാത്രകളെയും വിസ നടപടികളെയും ബാധിക്കാതിരിക്കാൻ മുൻകൂട്ടി തന്നെ പാസ്‌പോർട്ട് പുതുക്കാൻ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം.

English Summary

Indian citizens living abroad can easily renew their passports without traveling to India through their nearest Indian Embassy, Consulate, or authorized service centers. It is advisable to apply 9 to 12 months before expiration. The process involves submitting an online application, required identity proofs, and legal residence documents.

Loading...
Unable to load recommendations.
Follow Us
Related Stories
അമേരിക്കയിൽ എച്ച്-1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് ഇനി ജോലി ചെയ്യാനാകില്ല? ആശങ്കയിലാക്കി പുതിയ നിർദ്ദേശം
ലക്ഷ്യം വക്കുന്നത് യു.എ.ഇയിലെ സാധാരണ തൊഴിലാളികളെ; ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വമ്പൻ തട്ടിപ്പ്
Uzbekistan Travel Guide: ഇന്ത്യക്കാർക്ക് വിസയില്ലാതെ പറക്കാം; ഉസ്ബെക്കിസ്ഥാൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ അറിയേണ്ടതെല്ലാം!
Europe PR: മലയാളികളേ, യൂറോപ്പിൽ സ്ഥിരതാമസമാക്കണോ? 2 വർഷത്തിനുള്ളിൽ പിആര്‍!
PM Modi: പ്രധാനമന്ത്രി കിര്‍ഗിസ്ഥാനില്‍; ഇന്ന് എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കും
Narendra Modi: ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത പുരസ്‌കാരം ഒലിയ് ദരാജാലി ഡസ്ലിക് സ്വന്തമാക്കി പ്രധാനമന്ത്രി
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ