ഇറാൻ പരമോന്നത നേതാവ് മരിച്ചിട്ടുണ്ടാവില്ല, പക്ഷേ ഗുരുതരമായി പരിക്കേറ്റു; വെളിപ്പെടുത്തലുമായി ട്രംപ്

Trump Praises US Military Success: നാവികസേനയുടെ സമീപകാല പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞ ട്രംപ്, കഴിഞ്ഞ ദിവസം രാത്രി മാത്രം 22 ബോട്ടുകൾ അമേരിക്കൻ സേന തകർത്തതായി അവകാശപ്പെട്ടു. ഉപരോധം ശക്തമാക്കുകയാണെന്നും, അമേരിക്കൻ നാവികസേനയും സൈന്യവും അവിശ്വസനീയമായ പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

ഇറാൻ പരമോന്നത നേതാവ് മരിച്ചിട്ടുണ്ടാവില്ല, പക്ഷേ ഗുരുതരമായി പരിക്കേറ്റു; വെളിപ്പെടുത്തലുമായി ട്രംപ്

ഡൊണാൾഡ് ട്രംപും മോജ്തബ ഖമേനിയും

Published: 

27 Aug 2026 | 07:42 AM

വാഷിംഗ്ടൺ: ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി മരിച്ചിട്ടുണ്ടാവില്ലെന്നും എന്നാൽ സൈനിക ആക്രമണങ്ങളിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മാസങ്ങളായി ഖമേനിയെ പൊതുവേദിയിൽ കാണാത്തതിനെ തുടർന്നുള്ള ദുരൂഹതകൾ തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്. അമേരിക്കൻ മാധ്യമപ്രവർത്തകന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഖമേനിയുടെ അസാന്നിധ്യത്തെക്കുറിച്ച് ലോകമെമ്പാടും വ്യാപകമായ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ ഈ പ്രതികരണം.

“അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിൻ്റെ ഇടതുഭാഗത്ത്, സാരമായ പരിക്കാണുള്ളത്. അദ്ദേഹം ഗുരുതരാവസ്ഥയിലാണ്, എങ്കിലും മരിച്ചുവെന്ന് എനിക്ക് തോന്നുന്നില്ല,” ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ഇനി അദ്ദേഹം മരിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അബോധാവസ്ഥയിൽ ആണെങ്കിൽ, ഇറാൻ ലോകത്തിന് മുന്നിൽ നടത്തുന്നത് ഒരു മികച്ച നാടകമാണ്. ഭരണപരമായ എല്ലാ കാര്യങ്ങൾക്കും അന്തിമ അനുമതി വാങ്ങുന്നതിനായി അവർ ഇപ്പോഴും അദ്ദേഹത്തെ സന്ദർശിക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അവർ അത്ര വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു കൂട്ടരല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Also Read: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം; കാരണം ഇതാണ്!

അമേരിക്കൻ സൈന്യത്തിൻ്റെ മികച്ച പ്രകടനത്തെയും രാജ്യത്തിൻ്റെ സാമ്പത്തിക ശേഷിയെയും ട്രംപ് പ്രശംസിച്ചു. നാവികസേനയുടെ സമീപകാല പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞ ട്രംപ്, കഴിഞ്ഞ ദിവസം രാത്രി മാത്രം 22 ബോട്ടുകൾ അമേരിക്കൻ സേന തകർത്തതായി അവകാശപ്പെട്ടു. ഉപരോധം ശക്തമാക്കുകയാണെന്നും, അമേരിക്കൻ നാവികസേനയും സൈന്യവും അവിശ്വസനീയമായ പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ അമേരിക്കയുടെ സാമ്പത്തിക ശേഷി ഗണ്യമായി വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക നീക്കങ്ങൾ വലിയ വിജയത്തിലേക്കാണ് പോകുന്നത്, വെനിസ്വേലയിൽ വിജയം നേടിയതുപോലെ ഇറാനിലും വലിയ വിജയം സ്വന്തമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, മൊജ്തബ ഖമേനിയുടെ ഒരു പഴയ വീഡിയോ ഇറാൻ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. ഖമേനി പരമോന്നത നേതാവാകുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോ ആണിതെന്നാണ് സൂചന. ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് ഒരു കൂട്ടം ആളുകൾ അദ്ദേഹത്തിന് ചുറ്റുമിരുന്ന് പ്രാർത്ഥിക്കുന്നത് വീഡിയോയിൽ കാണാം. ഈ ഓഗസ്റ്റ് മാസത്തിൽ ഇത് രണ്ടാം തവണയാണ് ഖമേനിയുടെ വീഡിയോ ഇറാൻ മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഖമേനിയുടെ ആരോഗ്യനില വളരെ ഗുരുതരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇസ്രായേൽ മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖമേനി പൂർണ്ണ ആരോഗ്യവാനായിരിക്കുന്ന മറ്റൊരു വീഡിയോ ഇറാൻ്റെ സർക്കാർ പിന്തുണയുള്ള വാർത്താ ഏജൻസി പുറത്തുവിട്ടത്.

English Summary

US President Donald Trump claimed that Iranian Supreme Leader Mojtaba Khamenei is alive but severely injured following military strikes. While Trump praised ongoing US military successes, Iran dismissed these claims. President Masoud Pezeshkian insisted Khamenei is perfectly healthy, despite the leader not making any public appearances since late February.

Loading...
Unable to load recommendations.
Follow Us
Related Stories
Nepal Flash Floods: ഭൂചലനമല്ല, നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞൂമല ഇടിഞ്ഞുവീണതെന്ന് യു.എസ്.ജി.എസ്
Nepal Flash Floods: എവിടെയാണെന്ന് ഒരു വിവരവുമില്ല; 77 കൈലാസ തീര്‍ത്ഥാടകരെ നേപ്പാള്‍ പ്രളയത്തില്‍ കാണാനില്ലെന്ന് സദ്ഗുരു
Nepal Flash Floods: 133 ഇന്ത്യക്കാര്‍ കാണാമറയത്ത്; നേപ്പാളിലെ വെള്ളപ്പൊക്കത്തില്‍ മരണം 157 കടന്നു
Nepal Flash Flood: നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരെ കാണാനില്ല
യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം; കാരണം ഇതാണ്!
എത്തിഹാദ് റെയിൽ നിർമ്മാണം: ഷാർജയിൽ പുതിയ ഗതാഗത മാറ്റങ്ങളും നിയന്ത്രണങ്ങളും; യാത്രക്കാർ അറിയേണ്ടതെല്ലാം
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി