Flydubai Cockpit Attack: ‘ആക്രമിക്കുന്നതിനിടെ അയാൾ എന്തോ വിളിച്ചുപറയുന്നുണ്ടായിരുന്നു’; സംഭവം വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛർ

Flydubai Indian Captain Recounts Horrifying Mid-Air Cockpit Attack by Co-Pilot: തൊട്ടടുത്തുണ്ടായിരുന്ന ഡോർ സ്വിച്ചിൽ അമർത്തി വാതിൽ തുറക്കാൻ ശ്രമിച്ചു. ഈ പിടിവലിക്കിടെയാണ് ആദ്യമായി തൻ്റെ ബോധം മറയുന്നത്. വാതിൽ തുറന്നതും പുറത്തുനിന്ന് ആളുകളുടെ ബഹളവും നിലവിളിയും കേട്ടത് അവ്യക്തമായി ഓർമ്മയുണ്ട്

Flydubai Cockpit Attack: ആക്രമിക്കുന്നതിനിടെ അയാൾ എന്തോ വിളിച്ചുപറയുന്നുണ്ടായിരുന്നു’; സംഭവം വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛർ

ക്യാപ്റ്റൻ സ്മിത് മച്ഛർ

Published: 

18 Oct 2026 | 07:52 AM

ദുബായ്: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൻ്റെ കോക്പിറ്റിൽ വെച്ച് സഹപൈലറ്റിൽ നിന്ന് നേരിട്ട ആക്രമണത്തിൻ്റെയും, രക്തം വാർന്നൊഴുകുമ്പോഴും ജീവനുവേണ്ടി നടത്തിയ പോരാട്ടത്തിൻ്റെയും നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛർ. സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം നടന്നത്. ‘സ്കൈ ന്യൂസ് അറേബ്യ’ക്ക് നൽകിയ അഭിമുഖത്തിലാണ് യു.എ.ഇയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് ലോകത്തെ തന്നെ നടുക്കിയ സംഭവം വിവരിച്ചത്.:

യാത്ര തുടങ്ങിയപ്പോൾ എല്ലാം സാധാരണ നിലയിലായിരുന്നു. വിമാനം പറന്നുയർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത് എന്ന് ക്യാപ്റ്റൻ സ്മിത് പറയുന്നു. ടെൽ അവീവിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനം പറത്തേണ്ട മറ്റൊരു ക്യാപ്റ്റൻ കൂടി ഞങ്ങൾക്കൊപ്പം കോക്പിറ്റിലുണ്ടായിരുന്നു. എന്നാൽ തനിക്ക് പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് സഹപൈലറ്റ് അദ്ദേഹത്തോട് കോക്പിറ്റിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. സഹപൈലറ്റ് പ്രാർത്ഥിക്കുന്ന സമയത്ത് വിമാനം ലാൻഡ് ചെയ്യേണ്ട സമയവും ബാക്കിയുള്ള ഇന്ധനവും കാലാവസ്ഥയും കമ്പ്യൂട്ടറിൽ പരിശോധിക്കുകയായിരുന്നു താൻ. പെട്ടെന്നാണ് മൂർച്ചയേറിയ എന്തോ ഒന്ന് തലയുടെ പിൻഭാഗത്ത് ശക്തമായി പറ്റിച്ചത് എന്ന് ക്യാപ്റ്റൻ ഓർക്കുന്നു.

Also Read: സൗദിക്ക് നേരെയെത്തിയ നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

അടിയുടെ ആഘാതത്തിൽ താൻ മുന്നോട്ട് ആഞ്ഞുവീണു. വിമാനത്തിൻ്റെ മുകൾഭാഗത്തുനിന്ന് എന്തോ പൊട്ടിവീണതാണെന്നും വിമാനത്തിന് വലിയ തകരാർ സംഭവിച്ചുവെന്നുമാണ് അദ്യം കരുതിയത്. ഉടൻ തന്നെ സമനില വീണ്ടെടുത്ത് എഴുന്നേൽക്കാനും വിമാനത്തിൻ്റെ സിസ്റ്റങ്ങൾ പരിശോധിക്കാനും ശ്രമിച്ചു. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ വീണ്ടും അടിയേറ്റു. അപ്പോഴാണ് ഇതൊരു ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. തിരിഞ്ഞുനോക്കിയപ്പോൾ സഹപൈലറ്റ് എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് തുടർച്ചയായി അടിക്കുകയായിരുന്നു. ആദ്യത്തെ അടിയിൽ തന്നെ കാഴ്ചശക്തി തകരാറിലായിരുന്നു എന്നും സ്മിത് മച്ചാർ പറഞ്ഞു.

പെട്ടെന്ന് സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റി തിരിഞ്ഞ് തടുക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്ക്കും പരിക്കേറ്റു. പുറത്തുണ്ടായിരുന്ന ക്യാപ്റ്റനെ ഉച്ചത്തിൽ വിളിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ഡോർ സ്വിച്ചിൽ അമർത്തി വാതിൽ തുറക്കാൻ ശ്രമിച്ചു. ഈ പിടിവലിക്കിടെയാണ് ആദ്യമായി തൻ്റെ ബോധം മറയുന്നത്. വാതിൽ തുറന്നതും പുറത്തുനിന്ന് ആളുകളുടെ ബഹളവും നിലവിളിയും കേട്ടത് അവ്യക്തമായി ഓർമ്മയുണ്ട്. എന്നാൽ മറ്റുള്ളവരെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി സഹപൈലറ്റ് വാതിൽ വീണ്ടും അടയ്ക്കുകയായിരുന്നു

“രക്തം വാർന്നൊഴുകിയതോടെ ശരീരം തളരാനും ഇടയ്ക്കിടെ ബോധം നഷ്ടപ്പെടാനും തുടങ്ങി. ഇതിനിടയിലാണ് വിമാനം താഴേക്ക് പതിക്കുന്നതായി ബോധ്യപ്പെട്ടത്. ബോധം മറയുമ്പോഴും, ജീവനുവേണ്ടി പോരാടിയേ മതിയാകൂ എന്ന് നമ്മൾ നമ്മളോട് തന്നെ പറയുന്ന ഒരു നിമിഷമുണ്ട്. അവിടെയാണ് അതിജീവനത്തിനായുള്ള പോരാട്ടം തുടങ്ങിയത്” സ്മിത് മച്ചാർ പറഞ്ഞു. സൗദി അറേബ്യയിൽ വിമാനം സുരക്ഷിതമായി നിലത്തിറങ്ങുന്നതുവരെ തനിക്ക് സമാധാനമുണ്ടായിരുന്നില്ല എന്നും മരണമുഖത്തുനിന്ന് രക്ഷപ്പെട്ട് താഴെയിറങ്ങിയ ശേഷം ആദ്യം സംസാരിച്ചത് തൻ്റെ രണ്ട് വയസ്സുള്ള കുഞ്ഞിനോടായിരുന്നു എന്നും. സ്മിത്ത് മച്ഛർ വ്യക്തമാക്കി.

English Summary

Flydubai captain Smit Machchhar recounted a terrifying mid-air cockpit attack by his co-pilot on a Dubai-Tel Aviv flight, describing how he fought for survival while bleeding and losing consciousness.

Loading...
Unable to load recommendations.
Follow Us
Related Stories
സൗദിക്ക് നേരെയെത്തിയ നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന
UAE Weather Forecast: മഴയും മൂടൽമഞ്ഞൂം പൊടിക്കാറ്റും; യു.എ.ഇയിൽ ജാഗ്രതാ നിർദ്ദേശം
ഹൂതി ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യ ഇസ്രായേലിൻ്റെ സഹായം തേടണമെന്ന് ട്രംപ്
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?