Strait of Hormuz: ഹോര്‍മുസില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; കടലിടുക്കിലെ ഏറ്റുമുട്ടല്‍ സ്‌നേഹത്തല്ലെന്ന് ട്രംപ്

Indian Crew Member Dies in Strait of Hormuz: ഹോര്‍മുസ് കടലിടുക്കില്‍ നിലവില്‍ നടക്കുന്ന ഏറ്റുമുട്ടലിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന കരാറിന് കീഴില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു യുഎസ് സൈന്യത്തിന്റെ ആക്രമണം. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തും യുഎസ് സൈന്യം ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Strait of Hormuz: ഹോര്‍മുസില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; കടലിടുക്കിലെ ഏറ്റുമുട്ടല്‍ സ്‌നേഹത്തല്ലെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്ക്‌

Published: 

09 May 2026 | 06:18 AM

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിയെ ആക്രമണങ്ങളില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം. കപ്പല്‍ ജീവനക്കാരനായ ഇന്ത്യക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ജീവനക്കാരന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്.

കടലില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന് ജീവന്‍ നഷ്ടപ്പെട്ടു, അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കപ്പല്‍ ഉടമയുമായി കോണ്‍സുലേറ്റ് ബന്ധപ്പെട്ടു. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. സാധ്യമായ എല്ലാ സഹായങ്ങളും കോണ്‍സുലേറ്റ് ജീവനക്കാരന്റെ കുടുംബത്തിന് നല്‍കുമെന്നും, ഇന്ത്യന്‍ കോണ്‍സുലേറ്റ് പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഒമാന്‍ ഉള്‍ക്കടലിലെ ഇറാനിയന്‍ തുറമുഖത്തേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി യുഎസ് സൈന്യം അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും സൈന്യം ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാനിയന്‍ കപ്പലില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പുറമെ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തു.

ഹോര്‍മുസില്‍ സ്‌നേഹത്തല്ലെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ നിലവില്‍ നടക്കുന്ന ഏറ്റുമുട്ടലിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന കരാറിന് കീഴില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു യുഎസ് സൈന്യത്തിന്റെ ആക്രമണം. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തും യുഎസ് സൈന്യം ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളെ ലക്ഷ്യമാക്കി എത്തിയ രണ്ട് ഡ്രോണുകളെ ഇറാന്‍ സൈന്യം വെടിവെച്ചിട്ടു. എന്നാല്‍ യുഎസിനെ മൂന്ന് നാവിക ഡിസ്‌ട്രോയര്‍ കപ്പലുകളെ ലക്ഷ്യമാക്കി എത്തിയ ഇറാന്‍ കപ്പലുകള്‍ തന്റെ സൈന്യം തകര്‍ത്തെന്ന അവകാശവാദവും ട്രംപ് ഉന്നയിക്കുന്നുണ്ട്. ഇറാനുമായി ഹോര്‍മുസില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ ഒരു സ്‌നേഹത്തല്ല് ആയിരുന്നു എന്നാണ് ട്രംപിന്റെ വാദം. വെടിനിര്‍ത്തല്‍ കരാര്‍ തുടരുമെന്നും പ്രസിഡന്റ് പറയുന്നു.

Also Read: Iran War: പശ്ചിമേഷ്യയില്‍ സമാധാനം ഇനിയും അകലെ? യുഎസ് വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍

എന്നാല്‍ യുഎസ് തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുകയാണെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ എണ്ണക്കപ്പലുകള്‍ക്ക് നേരെയും യുഎസ് ആക്രമണം നടത്തിയിട്ടുണ്ട്. സിംഹം പല്ല് കൂര്‍പ്പിക്കുന്നതിനെ ചിരിയായി തെറ്റിധരിക്കരുത് എന്നാണ് ട്രംപിന്റെ പ്രവൃത്തിയെ കുറിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയില്‍ ബഗായി പറഞ്ഞത്.

ഇറാനിലെ ഖാര്‍ഗ് ദ്വീപില്‍ വന്‍ എണ്ണച്ചോര്‍ച്ച

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി ടെര്‍മിനലായ ഖാര്‍ഗ് ദ്വീപിന്റെ തീരത്ത് എണ്ണ ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്. എന്താണ് ഈ ചോര്‍ച്ചയ്ക്ക് കാരണമെന്ന് വ്യക്തമല്ല. എണ്ണ ചോര്‍ച്ച നിരീക്ഷിക്കുന്ന ഓര്‍ബിറ്റര്‍ ഇഒഎസിന്റെ കണക്കനുസരിച്ച്, ഏകദേശം 52 ചതുരശ്ര കിലോമീറ്ററിലധികം ഇത് വ്യാപിച്ചിട്ടുണ്ട്.

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ഹോര്‍മുസ് കടലിടുക്കിന് വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇറാനിലെ ഏറ്റവും വലിയ എണ്ണ ടെര്‍മിനല്‍, എണ്ണ പൈപ്പ്‌ലൈനുകള്‍, സംഭരണ ടാങ്കുകള്‍, അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഖാര്‍ദ് ദ്വീപിലുണ്ട്.

English Summary

An Indian crew member was killed in an attack-linked incident in the Strait of Hormuz amid rising tensions in the Middle East. Former US President Donald Trump reacted to the regional clash, saying it was “no act of love,” as concerns grow over maritime security in the Gulf region.

Follow Us
Related Stories
Etihad Rail: എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് ക്ലാസ്സുകൾ ഇങ്ങനെ, നിരക്കുകളിൽ 50 ശതമാനം ഇളവ്!
അമേരിക്ക-ഇറാൻ സമാധാന കരാർ: ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ ഹോർമൂസ് കടന്നു; 10 കപ്പലുകൾ കാത്തുകിടക്കുന്നു
Quatar Gas Factory Explosion: ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ കോഴിക്കോട് സ്വദേശിയും മരിച്ചു
Etihad Rail Passenger Services: എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ!
ഇന്ത്യക്കാർക്ക് സ്വാഗതം; എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം!
Qatar Explosion Update: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാര്‍
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'