Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ

Indians in Saudi Arabia Get Urgent Safety Instructions Amid Attacks: സൗദിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് വിപുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലെ സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചതായും സൗദി ജനതയ്ക്കും നേതൃത്വത്തിനുമൊപ്പം ഇന്ത്യ നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.

Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍

Published: 

16 Oct 2026 | 06:15 AM

റിയാദ്: സൗദി അറേബ്യയില്‍ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ അംബാസഡര്‍. പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വിപുല്‍ ആവശ്യപ്പെട്ടു. വ്യോമാക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ വീടിനുള്ളില്‍ തന്നെ കഴിയണം. ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൗദിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് വിപുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലെ സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചതായും സൗദി ജനതയ്ക്കും നേതൃത്വത്തിനുമൊപ്പം ഇന്ത്യ നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തില്‍ ഇന്ത്യക്കാരന് മരണം

ഒക്ടോബര്‍ 10ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അംബാസഡര്‍ അറിയിച്ചു. മരിച്ചയാളുടെ കുടുംബവുമായി എംബസി അധികൃതര്‍ ബന്ധപ്പെടുന്നുണ്ട്. പരിക്കേറ്റ ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി ആശുപത്രി അധികൃതരുമായും അവരുടെ കുടുംബങ്ങളുമായും ഏകോപനം നടത്തുന്നുണ്ടെന്നും വിപുല്‍ വ്യക്തമാക്കി.

Also Read: Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം

പരിക്കേറ്റവരുടെ ചികിത്സയും തുടര്‍പരിചരണവും ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ചിലര്‍ തീവ്രപരിചരണ വിഭാഗത്തിലും മറ്റുള്ളവര്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലുമായി ചികിത്സയില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസിയുടെ ഒക്ടോബര്‍ 15ലെ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

റിയാദ് വിമാനത്താവളം അടച്ചു

ആക്രമണത്തെത്തുടര്‍ന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയില്‍നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി എംബസി അറിയിച്ചിരുന്നു.

English Summary

Indian Ambassador Vipul has issued a safety advisory for Indians in Saudi Arabia amid attacks. An Indian national was killed and 11 Indians were injured in an incident at Riyadh airport. The embassy has urged Indians to follow safety instructions, avoid sharing attack videos and check flight updates before travelling.

Loading...
Unable to load recommendations.
Follow Us
Related Stories
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?