വിസ വാഗ്ദനം ചെയ്ത് വ്യാപക തട്ടിപ്പ്; യു.എ.ഇയിലെ പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

Indian Embassy Issues Scam Alert for Expats: സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യങ്ങൾ വഴിയാണ് ഇത്തരം വ്യാജ ഏജൻസികൾ ആളുകളെ വലയിലാക്കുന്നത്. മറ്റു രാജ്യങ്ങളിലേക്ക് തൊഴിൽ വിസയും റെസിഡൻ്റ് വിസയും സംഘടിപ്പിച്ച് നൽകാമെന്ന് ഇവർ വാഗ്ദാനം നൽകും. ഇത് വിശ്വസിച്ച് ഏജൻസികളെ സമീപിക്കുന്നവരിൽ നിന്നും വിസ പ്രോസസിംഗ് ഫീസ് എന്ന പേരിൽ വൻ തുകയാണ് ഇവർ മുൻകൂറായി ഈടാക്കുന്നത്.

വിസ വാഗ്ദനം ചെയ്ത് വ്യാപക തട്ടിപ്പ്; യു.എ.ഇയിലെ പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

പ്രതീകാത്മക ചിത്രം

Published: 

12 Oct 2026 | 07:16 PM

അബുദാബി/ദുബായ്: കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ വിസ മൈഗ്രേഷൻ ഏജസികൾക്ക് പണം നൽകാവു എന്ന് ഇന്ത്യൻ പൗരന്മാർക്ക് കർശന മുന്നറിയിപ്പ് നൽകി അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതെ പണം തട്ടുന്ന ഏജൻസികൾക്കെതിരെ നിരവധി പരാതികൾ ലഭിച്ച സാഹചരത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മിഡിയ അക്കൗണ്ടുകൾ വഴിയാണ് യു.എ.ഇയിലെ ഇന്ത്യൻ മിഷനുകൾ പ്രവാസികൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് യു.എ.ഇയിൽ പ്രവർത്തിക്കുന്ന ചില, വിസ, മൈഗ്രേഷൻ ഏജൻസികൾക്കെതിരെയാണ് പ്രധാനമായും പരാതികൾ ഉയർന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യങ്ങൾ വഴിയാണ് ഇത്തരം വ്യാജ ഏജൻസികൾ ആളുകളെ വലയിലാക്കുന്നത്. മറ്റു രാജ്യങ്ങളിലേക്ക് തൊഴിൽ വിസയും റെസിഡൻ്റ് വിസയും സംഘടിപ്പിച്ച് നൽകാമെന്ന് ഇവർ വാഗ്ദാനം നൽകും. ഇത് വിശ്വസിച്ച് ഏജൻസികളെ സമീപിക്കുന്നവരിൽ നിന്നും വിസ പ്രോസസിംഗ് ഫീസ് എന്ന പേരിൽ വൻ തുകയാണ് ഇവർ മുൻകൂറായി ഈടാക്കുന്നത്. എന്നാൽ പണം കൈപ്പറ്റിയ ശേഷം ഇവർ വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുകയോ, പണം തിരികെ നൽകുകയോ ചെയ്യുന്നില്ല എന്ന് ഇന്തൂൻ മിഷനുകൾ വ്യക്തമാക്കുന്നു.

Also Read: ദുബായ് ഗ്ലോബൽ വില്ലേജ് 31-ാം സീസൺ ഒക്ടോബർ 14-ന് ആരംഭിക്കും; പ്രവേശന നിരക്കുകൾ പ്രഖ്യാപിച്ചു

ഇത്തരം കാര്യങ്ങളിൽ പ്രവാസികൾ അതിവ ജാഗ്രത പാലിക്കണം എന്ന് ഇന്ത്യൻ മിഷനുകൾ മുന്നറിയിപ്പ് നൽകുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് മാത്രം ഇത്തരം ഏജൻസികളെ അന്ധമായി വിശ്വസിക്കരുത്. വിസ അനുവദിക്കുക എന്നത് പുർണമായും അതത് രാജ്യങ്ങളിൽ സർക്കാരുകളുടെ മാത്രം തീരുമാനമാണ്. അതിനാൽ വിസ ശരിയാക്കി നൽകാം എന്ന് ഉറപ്പ് നൽകുന്ന ഒരു ഏജൻസിക്കും പണം നൽകരുതെന്നും അധികൃതർ വ്യക്തമാക്കി. ഏതെങ്കിലും രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ വിസ സംബന്ധിച്ച വിവരങ്ങൾക്ക് ആ രാജ്യത്തിൻ്റെ ഔദ്യോഗിക എംബസിയുമായോ, കോൺസുലേറ്റുമായോ നേരിട്ട് ബന്ധപ്പെടുകയാണ് വേണ്ടത് എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇതാദ്യമായല്ല യു.എ.യിലെ പ്രവാസികൾക്ക് ഇന്ത്യൻ മിഷനുകൾ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ രീതിയിൽ തട്ടിപ്പുകാർക്കെതിരെ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സാധാരണ തൊഴിലാളികളെ ലക്ഷ്യമിട്ട് വിസയും മറ്റു സേവനങ്ങളും വാഗ്ദാനം ചെയ്ത് പ്രവാസികളുടെ പാസ്പോർട്ട് എമിറേറ്റ് ഐഡി, ബൈയോമെട്രിക് തുടങ്ങിയ വിവരങ്ങൾ കൈക്കലാക്കുന്ന സംഘങ്ങൾക്കെതിരെയായിരുന്നു അന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്. പിന്നാലെ സെപ്റ്റംബർ 21 ന് ദുബായ് കോൺസുലേറ്റ് ഒരു പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

English Summary

Indian missions in the UAE have warned expats against fraudulent visa and migration agencies on social media. These scammers collect fees by falsely promising guaranteed employment and residency visas.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ