Iran-US Conflict: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല; അടുത്ത ഘട്ടം പാകിസ്ഥാനില്‍

Pakistan May Host Next Round of Iran US Nuclear Talks on July 11: ജൂണ്‍ 18നാണ് ഇരുരാജ്യങ്ങളും തമ്മില്‍ താത്കാലിക ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതേതുടര്‍ന്ന് ജൂണ്‍ 21ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തി. യുഎസും ഇറാനും തമ്മിലുള്ള നയതന്ത്രം ശരിയായ പാതയിലേക്ക് എത്തിക്കുകയാണ് ചര്‍ച്ചകള്‍ വഴി ലക്ഷ്യമിടുന്നത്.

Iran-US Conflict: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല; അടുത്ത ഘട്ടം പാകിസ്ഥാനില്‍

ഇറാനില്‍ നിന്നുള്ള ദൃശ്യം

Published: 

06 Jul 2026 | 07:52 AM

ഇസ്ലാമാബാദ്: യുഎസും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ പാകിസ്ഥാനില്‍ വെച്ച് നടക്കും. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് ചര്‍ച്ചയ്ക്ക് വേദിയാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചര്‍ച്ചകളുടെ രണ്ടാം ഘട്ടമാണ് നടക്കാന്‍ പോകുന്നത്. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ജൂലൈ 11നാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

ജൂണ്‍ 18നാണ് ഇരുരാജ്യങ്ങളും തമ്മില്‍ താത്കാലിക ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതേതുടര്‍ന്ന് ജൂണ്‍ 21ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തി. യുഎസും ഇറാനും തമ്മിലുള്ള നയതന്ത്രം ശരിയായ പാതയിലേക്ക് എത്തിക്കുകയാണ് ചര്‍ച്ചകള്‍ വഴി ലക്ഷ്യമിടുന്നത്.

ചര്‍ച്ചകള്‍ ജൂലൈ 11ന് ആരംഭിക്കുമെങ്കിലും എവിടെ വെച്ചായിരിക്കും നടക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനില്‍ വെച്ച് നടക്കാനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഇറാന്റെ ആണവ പദ്ധതി, ഉപരോധങ്ങളില്‍ ഇളവ്, വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ മരവിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയാകും ചര്‍ച്ചകള്‍ എന്നാണ് വിവരം.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്ഥിരതയോടെ നിലനിര്‍ത്താനുള്ള ശ്രമങ്ങളും പ്രാദേശിക സുരക്ഷ പ്രശ്‌നങ്ങളും ചര്‍ച്ചയുടെ ഭാഗമായേക്കാം. ഇറാന്റെ ആണവ പദ്ധതിയിലും അനുബന്ധ വിഷയങ്ങളിലും സമഗ്രമായ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇരുപക്ഷത്തിനും 60 ദിവസത്തെ സമയമാണ് താത്കാലിക കരാര്‍ നല്‍കുന്നത്.

ഹോര്‍മുസില്‍ ഫീസ് കൊണ്ടുവരും

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസമാണ് ചൈനയിലെ ഇറാന്‍ അംബാസഡര്‍ അബ്ദുള്‍റേസ റഹ്‌മാനി ഫസ്ലി പറഞ്ഞത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് ഇറാന്‍. ഹോര്‍മുസ് ഇറാന്റെ പ്രാദേശിക സ്വത്തായതിനാല്‍ അത് ഉപയോഗിക്കുന്നതിന് കപ്പലുകളില്‍ നിന്ന് സേവന ഫീസ് ഈടാക്കുമെന്നും അദ്ദേഹം.

Also Read: US-Iran Conflict: അവന്റെയൊരു ഒറ്റവെടി! ട്രംപിന് സംസ്‌കാരവും ബഹുമാനവുമില്ലെന്ന് ഇറാന്‍, ഹോര്‍മുസില്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് ഫീസില്ല

കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കുകയും, കനത്ത സമുദ്ര ഗതാഗതം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറയ്ക്കുകയുമാണ് ലക്ഷ്യം. എന്നാല്‍ ഇറാന്റെ സുഹൃദ് രാജ്യങ്ങള്‍ക്ക് ഫീസില്‍ ഇളവ് ഉണ്ടായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ രാജ്യത്തെ പിന്തുണച്ചവരെ പ്രത്യേകം പരിഗണിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് ഇളവ് ലഭിക്കുമോ?

ഇന്ത്യ നിലവില്‍ ഇറാന്റെ സുഹൃദ് രാജ്യം തന്നെയാണ്. അതിനാല്‍ ഇന്ത്യയ്ക്ക് ഫീസില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഏതെല്ലാം രാജ്യങ്ങള്‍ക്കാണ് ഇളവ് ലഭിക്കുകയെന്ന് ഫസ്ലി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് സുഹൃദ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടാനാണ് സാധ്യത കൂടുതല്‍.

ഇന്ത്യയുടെ വാണിജ്യ ഷിപ്പിങ്ങിനെ ഹോര്‍മുസിലെ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് ഇറാന്‍ നേരത്തെ ഉറപ്പുനല്‍കിയതാണ്. പ്രാദേശിക സംഘര്‍ഷങ്ങള്‍ രൂക്ഷമായിട്ടും, എണ്ണ കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ ടാങ്കറുകളില്‍ നിന്ന് യാതൊരു ഫീസും ഇറാന്‍ ഈടാക്കിയിരുന്നില്ല. ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായ ഗതാഗതം തുടര്‍ന്നും ലഭിക്കുമെന്നും ഇറാന്‍ പറയുന്നു.

English Summary

Iran and the United States are reportedly set to hold the next round of negotiations in Pakistan on July 11. The talks are expected to focus on key diplomatic and nuclear issues amid ongoing efforts to ease tensions between the two countries.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം